വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മലയാളികളുടെ ട്രോള്‍ പോര്

റഷ്യന്‍ ഫിഫ ലോകകപ്പിലെ ആവേശം ചൂടുപിടിക്കുമ്പോള്‍ മലയാളികള്‍ ഏറ്റവും ആനന്ദം കണ്ടെത്തുന്നത് തങ്ങളുടെ എതിരാളികളായ ടീമിനെ ട്രോളി കൊണ്ടാണ്. തങ്ങളുടെ ഇഷ്ട ടീമിനെ പ്രതിരോധിച്ചും എതിരാളികളായ ടീമുകളെയും അവരുടെ പ്രധാന താരങ്ങളെയും ട്രോളി വാട്‌സപ്പിലും ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. അല്ലെങ്കിലും ട്രോളിന്റെ കാര്യത്തില്‍ മലയാളികള്‍ കഴിഞ്ഞേ മറ്റാരുമൊള്ളൂ. ഇത്തവണ ഇംഗ്ലണ്ട് അല്ലാത്ത എല്ലാ പ്രമുഖ ടീമുകളുടെയും ആദ്യ റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ട്രോളുകളുടെ കുത്തൊഴുക്കാണുണ്ടായത്. ഫ്രാന്‍സും ട്രോളില്‍ നിന്ന് രക്ഷപ്പെട്ടവരിള്‍ ഉള്‍പ്പെടുന്നു. കാരണം, എല്ലാ പ്രമുഖ ടീമുകള്‍ക്കും ആദ്യറൗണ്ടില്‍ സന്തോഷിക്കാനുള്ള വകയുണ്ടായിട്ടില്ല. സൂപ്പര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും ബ്രസീലിന്റെ നെയ്മറും ജര്‍മന്‍ താരങ്ങളും ഒരു പോലെ ട്രോളിനിരയായി. ആദ്യറൗണ്ടില്‍ നിലവില്‍ രക്ഷപ്പെട്ടത് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ്.

വാഴ്ത്തപ്പെട്ടവനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

വാഴ്ത്തപ്പെട്ടവനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ഈ ലോകകപ്പിലെ ആദ്യ ക്ലാസിക്ക് പോരാട്ടമായിരുന്നു പോര്‍ച്ചുഗലും സ്‌പെയിനും തമ്മിലുള്ളത്. ആവേശകരമായിരുന്നു മല്‍സരം. ഇരു ടീമും ഒപ്പത്തിനൊപ്പം പൊരുതി സമനില പിടിച്ച മല്‍സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഹീറോയായത്.

ഹാട്രിക്കുമായി പോര്‍ച്ചുഗലിന്റെ രക്ഷകനായ ക്രിസ്റ്റിയാനോ ട്രോളുകളുടെ നായകനായി മാറുകയായിരുന്നു. ക്രിസ്റ്റിയാനോ ഹാട്രിക്കുമായി മിന്നിയപ്പോള്‍ സമ്മര്‍ദ്ദത്തിലായത് അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയായിരുന്നു. നിലവില്‍ ലോക ഫുട്‌ബോളിലെ മികച്ച താരമാവാന്‍ വേണ്ടി ഇരുവരും ഒപ്പം ആരാധകരും പടവെട്ടുകയാണ്.

തുടക്കമിട്ട് അര്‍ജന്റീന-ഐസ്‌ലന്‍ഡ് മല്‍സരം

തുടക്കമിട്ട് അര്‍ജന്റീന-ഐസ്‌ലന്‍ഡ് മല്‍സരം

ക്രിസ്റ്റിയാനോ ഹീറോയായപ്പോള്‍ ഇത്തവണത്തെ ലോകകപ്പില്‍ ആദ്യം ട്രോളിനിരയായത് അര്‍ജന്റീനയും മെസ്സിയുമായിരുന്നു. ഐസ് ലന്‍ഡിനെതിരേ സമനില വഴങ്ങിയതാണ് അര്‍ജന്റീനയ്ക്ക് ക്ഷീണമായത്. അതോടൊപ്പം സൂപ്പര്‍ താരം മെസ്സി പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തിയതോടെ എതിര്‍ ടീമിലെ ആരാധകര്‍ ഒന്നാകെ താരത്തെ ട്രോളാന്‍ വേണ്ടി മല്‍സരിച്ചു.

മിസ്സ് പെനാല്‍റ്റി, ആരും മെസ്സിയെ ക്രൂശിക്കാന്‍ നില്‍ക്കരുത്... അദ്ദേഹം വിരമിക്കും, മറ്റു അനേകം രസകരമായ ട്രോളുകളാണ് ബ്രസീല്‍, ജര്‍മനി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇംഗ്ലണ്ട് ആരാധകര്‍ മെസ്സിക്കെതിരേയും അര്‍ജന്റീനയ്‌ക്കെതിരേയും തൊടുത്തത്.

ജര്‍മനിക്കും കിട്ടി ട്രോള്‍

ജര്‍മനിക്കും കിട്ടി ട്രോള്‍

അര്‍ജന്റീന ആരാധകരെ പരിഹസിച്ച ജര്‍മനിക്കായിരുന്നു പിന്നീട് ട്രോളായി പണികിട്ടിയത്. നമ്മള്‍ ആരേയും വെല്ലുവിളിക്കില്ലാ, കാരണം നമ്മളെ വെല്ലാന്‍ ആരുമില്ലായെന്ന ജര്‍മന്‍ ആരാധകരുടെ കട്ടൗട്ട് അത് അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറി മെക്‌സിക്കോയ്‌ക്കെതിരായ അട്ടിമറി തോല്‍വിയിലൂടെ.

മെക്‌സിക്കോയെ വാഴ്ത്തിയും ജര്‍മനിയെ പരിഹസിച്ചും നിന്നവരുടെ അടുത്ത ഊഴം ബ്രസീലായിരുന്നു. കാരണം, ബ്രസീല്‍-അര്‍ജന്റീന ആരാധകരാണ് മലയാളികളില്‍ കൂടുതല്‍. എപ്പോഴും കിട മല്‍സരവും ഈ രണ്ട് ടീമുകളും ആരാധകരും തമ്മിലാണെന്നതാണ് കാരണം.

ബ്രസീല്‍ ആരാധകര്‍ വടികൊടുത്ത് അടിവാങ്ങിച്ചു

ബ്രസീല്‍ ആരാധകര്‍ വടികൊടുത്ത് അടിവാങ്ങിച്ചു

അര്‍ജന്റീന ഐസ് ലന്‍ഡിനെതിരേ സമനില വഴങ്ങിയതും മെസ്സിയുടെ പെനാല്‍റ്റി നഷ്ടപ്പെടുത്തലും ഗംഭീരമായി ട്രോളി കൊണ്ട് ആഘോഷിച്ച് ബ്രസീലിന്റെ ആയുസ്സ് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മല്‍സരം വരെയാണുണ്ടായത്. മല്‍സരം കഴിഞ്ഞതോടെ കളി മാറി. ബ്രസീലിനെ സ്വിറ്റ്‌സര്‍ലന്‍ഡ് സമനിലയില്‍ തളച്ചതോടെ മാളത്തില്‍ ഒളിച്ചിരുന്ന അര്‍ജന്റീന ആരാധകര്‍ പൂര്‍വാധികം ശക്തിയോടെ പുറത്തുചാടി.

ബ്രസീലിനെയും സൂപ്പര്‍ താരം നെയ്മറിനെയും പല വിധ ട്രോള്‍ കൊണ്ടാണ് അര്‍ജന്റീന ആരാധകര്‍ മല്‍സരഫലത്തെ വരവേറ്റത്. ഇതില്‍ നെയ്മര്‍ ഫൗളിനിരയാക്കപ്പെട്ടതാണ് അര്‍ജന്റീന ആരാധകര്‍ ഏറ്റവും ആഘോഷമാക്കിയത്.

സെവനപ്പും 6 ജന്റീനയും തരംഗമായതു പോലെ ഈ ലോകപ്പില്‍ ഇനിയൊന്തെക്കെ കിടക്കുന്നു ട്രോളര്‍മാര്‍ക്ക് ഉണ്ടാക്കാന്‍. എന്തായാലും റഷ്യയില്‍ ലോകകപ്പ് ആവേശകരമാവുമ്പോള്‍ മലയാളികള്‍ അതാഘോഷിക്കുന്ന പ്രധാന എതിരാളികളുടെ പതനത്തിലൂടെയാണ്.

Story first published: Monday, June 18, 2018, 16:17 [IST]
Other articles published on Jun 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X