ജംഷഡ്പൂരിനെ തോല്‍പ്പിച്ച് എഫ്‌സി ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിയില്‍

Written By:
Jamshadpur FC

ജംഷഡ്പൂര്‍: സ്വന്തം നാട്ടില്‍ വെച്ച് ജംഷഡ് പൂര്‍ എഫ്‌സിയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് എഫ്‌സി ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഫെറാന്‍ കൊറോമിനസും(രണ്ട്) മാനുവല്‍ ലാന്‍സറോട്ടെ ബ്രൂണോയുമാണ് ഗോവന്‍ ടീമിനു വേണ്ടി വലകുലുക്കിയത്.

രണ്ടു പാദങ്ങളിലായാണ് സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുക. മാര്‍ച്ച് ഏഴിന് നടക്കുന്ന ആദ്യ പാദ സെമിയില്‍ പൂനെ സിറ്റി ബെംഗളൂരു എഫ്‌സിയുമായി ഏറ്റുമുട്ടും. പത്താം തിയ്യതി ചെന്നൈയിന്‍ എഫ്‌സിയും ഗോവയും ഏറ്റുമുട്ടും.
ബെംഗളൂരു-പൂനെ രണ്ടാം പാദ മത്സരം മാര്‍ച്ച് 11നാണ്. മാര്‍ച്ച് 13നാണ് ചെന്നൈയിന്‍ എഫ്‌സി- ഗോവ മത്സരം.

18 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബെംഗളൂരു എഫ്‌സി 40 പോയിന്റും ചെന്നൈയിന്‍ എഫ്‌സി 32പോയിന്റും ഗോവ 30 പോയിന്റും പൂനെ സിറ്റി 30 പോയിന്റും നേടി. ജംഷഡ് പൂരിന് 26 പോയിന്റ് മാത്രമാണുള്ളത്. 25 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്താണുള്ളത്.

Story first published: Sunday, March 4, 2018, 21:23 [IST]
Other articles published on Mar 4, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍