പ്രീമിയര്‍ ലീഗില്‍ കാത്തിരുന്ന ക്ലാസിക് ഇന്ന്, മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും മുഖാമുഖം, ആര് ജയിക്കും?

Posted By: കാശ്വിന്‍

ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്ന് പ്രീമിയര്‍ ലീഗ് പോരിനിറങ്ങുന്നു. ഇന്ത്യന്‍ സമയം രാത്രി 9.50 നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് എച്ച്ഡി 1ല്‍ തത്സമയ സംപ്രേഷണം.


ഹൊസെമൗറിഞ്ഞോയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ച്. പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സിക്കൊപ്പം നേടിയ തന്ത്രശാലിയായി പരിശീലകന്‍. മറുഭാഗത്ത് ഇറ്റാലിയന്‍ കോച്ച് അന്റോണിയോ കോന്റെ. മൗറിഞ്ഞോ വിജയകരമായി മുന്നേറുമ്പോള്‍ അന്റോണിയോ കോന്റെയുടെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നു. അതുകൊണ്ട് നീലപ്പടക്ക്‌ഹോം മാച്ചില്‍ പലതും തെളിയിക്കാനുണ്ട്.

manchesterunitedteam

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സിറ്റിയുടെ കുതിപ്പ് തടയാന്‍ വലിയ മത്സരങ്ങള്‍ ജയിക്കേണ്ടതുണ്ട്. ചെല്‍സിയുടെ ഗ്രൗണ്ടില്‍ തോറ്റാല്‍ അത് വലിയ ക്ഷീണമാകും മൗറിഞ്ഞോക്ക്. പത്ത് മത്സരങ്ങളില്‍ 23 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്തും 19 പോയിന്റുള്ള ചെല്‍സി നാലാം സ്ഥാനത്തുമാണ്.

മിഡ്ഫീല്‍ഡര്‍ എന്‍ഗോലോ കാന്റെ തിരിച്ചെത്തുന്നത് ചെല്‍സിയുടെ പതറിച്ച മാറ്റിയേക്കും. പരുക്ക് കാരണം കഴിഞ്ഞ ആറ് ലീഗ് മത്സരങ്ങള്‍ കാന്റെക്ക് നഷ്ടമായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കക്കെതിരെ പരുക്കേറ്റ ജെസി ലിന്‍ഗാര്‍ഡ് മാഞ്ചസ്റ്റര്‍ നിരയിലുണ്ടാകില്ല.

chelsea

ഹെഡ് ടു ഹെഡ്

പ്രീമിയര്‍ ലീഗില്‍ അവസാനം കളിച്ച പതിനഞ്ച് മത്സരങ്ങളില്‍ ചെല്‍സി ഒരു തവണ മാത്രമാണ് യുനൈറ്റഡിനോട് തോറ്റത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോറ്റതും (17) ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയതും (66) ചെല്‍സിയോടാണ്.

Story first published: Sunday, November 5, 2017, 9:50 [IST]
Other articles published on Nov 5, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍