വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബുണ്ടസ്ലീഗ താരങ്ങള്‍ ലാബിലെ എലികളല്ല: ഡോര്‍ട്ട്മുണ്ട് ക്യാപ്റ്റന്‍ മാര്‍ക്കോ റൂസ്

ബെര്‍ലിന്‍: കൊറോണ വൈറസിനെത്തുടര്‍ന്ന് ഷട്ടര്‍ വീണ കാല്‍പ്പന്ത് ടൂര്‍ണമെന്റുകള്‍ക്ക് പ്രതീക്ഷ നല്‍കി ജര്‍മന്‍ ബുണ്ടസ്ലീഗയില്‍ ഇന്ന് വീണ്ടും പന്തുരുളും. ഇന്ന് രാത്രി ഏഴിന് നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് - ഷാല്‍ക്കെയെ നേരിടുന്നതോടെയാണ് ഇടവേളയ്ക്കുശേഷം കാല്‍പ്പന്ത് ആരാധകരുടെ ആരവം ഉയരുന്നത്. എന്നാല്‍ താരങ്ങളെ എല്ലാ മത്സരത്തിന് മുമ്പും പരിശോധിക്കണമെന്ന നിലപാടിനെതിരേ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് നായകന്‍ മാര്‍ക്കോ റൂസ് രംഗത്തെത്തി. എല്ലാ പരീക്ഷണങ്ങളും നടത്താന്‍ ലാബിലെ എലികളല്ല ബുണ്ടസ്ലീഗ താരങ്ങളെന്നാണ് റൂസ് പറഞ്ഞത്. കാണികളില്ലാതെ കളിക്കുക പ്രയാസമാണ്. മഞ്ഞഭിത്തി സ്റ്റേഡിയത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവില്‍ അത് അസാധ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും അശ്രദ്ധ ഉണ്ടാകാന്‍ പാടില്ലെന്നും അഭിപ്രായപ്പെട്ട അദ്ദേഹം ഈ സീസണ്‍ ഡോര്‍ട്ട്മുണ്ട് ലീഗ് ചാമ്പ്യന്മാരാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് മത്സരം പുനരാരംഭിക്കുന്നത്. കഴിഞ്ഞ ആഴ്ച തന്നെ ബുണ്ടസ്ലീഗ ആരംഭിക്കേണ്ടതായിരുന്നെങ്കിലും കോവിഡ് പരിശോധനയില്‍ ഒരു ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ തീയ്യതി വീണ്ടും നീട്ടുകയായിരുന്നു. ഇന്നും താരങ്ങളെയും ഒഫീഷ്യല്‍സിനെയും പരിശോധിച്ച ശേഷം മാത്രമേ മത്സരത്തിനിറക്കൂ. ആകെ സ്റ്റേഡിയത്തില്‍ 300ഓളം പേര്‍ മാത്രമെ ഉണ്ടാകൂ. താരങ്ങള്‍ കളിക്കുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെങ്കിലും മറ്റുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിച്ച് കൃത്യമായ മാനദണ്ഡങ്ങളെല്ലാം സ്റ്റേഡിയത്തിലുള്ളവര്‍ പാലിക്കണം. 10 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് സ്‌റ്റേഡിയത്തില്‍ പ്രവേശനമുള്ളു. മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്റ്റാര്‍ സ്‌പോര്‍ട്‌സിലുണ്ടാവും. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനം നല്‍കില്ല. ഇനി ഒമ്പത് മത്സരങ്ങള്‍ വീതമാണ് ടീമുകള്‍ക്കുള്ളത്. 25 മത്സരത്തില്‍ നിന്ന് 55 പോയിന്റുമായി നിലവിലെ ചാമ്പ്യാരായ ബയേണ്‍ മ്യൂണിക്കാണ് പട്ടികയില്‍ തലപ്പത്ത്. തുല്യമത്സരത്തില്‍ നിന്ന് 51 പോയിന്റുമായി ഡോര്‍ട്ട്മുണ്ടും 50 പോയിന്റുമായി ലെപ്‌സിഗും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

marcoreus

കോവിഡ് മൂലം ലോക് ഡൗണിലായിരുന്നപ്പോള്‍ രോഗബാധിതര്‍ക്ക് സാമ്പത്തിക സഹായം കണ്ടെത്താനുള്ള ക്യാംപെയ്‌നില്‍ ബുണ്ടസ്ലീഗ താരങ്ങള്‍ സജീവമായിരുന്നു. ബയേണ്‍ താരം ലെവന്‍ഡോസ്‌കി വന്‍ തുക സംഭാവനയായും നല്‍കിയിരുന്നു. പൂര്‍ണമായും റഫറിയുടെ നിയന്ത്രണത്തിലാവും മത്സരം നടക്കുക. താരങ്ങളുടെ പരിശോധനാ ഫലം മത്സരം നടത്തിപ്പിന് അത്യാവശ്യമാണ്. എന്തായും കോവിഡ് ഭീഷണി നിലനില്‍ക്കുമ്പോഴും ലീഗ് പുനരാരംഭിക്കാനുള്ള തീരുമാനം ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷത്തോടൊപ്പം ആശങ്കയും സമ്മാനിക്കുന്നു. താരങ്ങളുടെ സുരക്ഷയ്ക്ക് പ്രശ്‌നമാകുന്ന ഒന്നും സംഭവിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവുമുണ്ട്. കാണികള്‍ നുഴഞ്ഞ് കയറാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുണ്ടസ്ലീഗയ്ക്ക് പിന്നാലെ മറ്റ് ലീഗുകളും ഉടന്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഒട്ടുമിക്ക ക്ലബ്ബുകളും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ലാലിഗ, സീരി എ, പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഈ മാസം തന്നെ പുനരാരംഭിച്ചേക്കും. അതേ സമയം ഫ്രഞ്ച് ലീഗ് 1 റദ്ദാക്കുകയും പിഎസ്ജിയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Story first published: Saturday, May 16, 2020, 17:28 [IST]
Other articles published on May 16, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X