സ്‌പെയിനിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഇനിയേസ്റ്റ വിരമിക്കുന്നു

Posted By: rajesh mc

ബാഴ്‌സലോണ: സ്‌പെയിനിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ആന്ദ്രേ ഇനിയേസ്റ്റ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നു. റഷ്യയില്‍ നടക്കാനിരിക്കുന്ന 2018ലെ ലോകകപ്പ് ഫുട്‌ബോള്‍ തന്റെ അവസാനത്തെ ടൂര്‍ണമെന്റായിരിക്കുമെന്ന് സൂപ്പര്‍താരം സൂചന നല്‍കി.

ലോകകപ്പ് ഫുട്‌ബോള്‍ രാജ്യത്തിനുവേണ്ടിയുള്ള തന്റെ ഒടുവിലത്തെ മത്സരമായിരിക്കുമെന്ന് ഇനിയേസ്റ്റ പറഞ്ഞു. രാജ്യത്തിനുവേണ്ടി പലതും നേടാന്‍ കഴിഞ്ഞു. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് ഉറപ്പിക്കുന്നു. തന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും മുപ്പത്തിനാലുകാരന്‍ പറഞ്ഞു.

andresiniesta

2006ല്‍ ആണ് ഇനിയേസ്റ്റ ആദ്യമായി സ്‌പെയിനിനുവേണ്ടി ബൂട്ടണിയുന്നത്. ഇതുവരെയായി 123 മത്സരങ്ങളില്‍ കളിച്ചു. രണ്ടുതവണ യൂറോകപ്പ്, ലോകകപ്പ് വിജയിച്ച ടീമില്‍ സജീവ സാന്നിധ്യമായിരുന്നു ഇനിയേസ്റ്റ. 2010ല്‍ ഹോളണ്ടിനെ തോല്‍പ്പിച്ച് ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് നേടിയപ്പോള്‍ വിജയഗോള്‍ നേടിയത് മധ്യനിരയിലെ ഈ സൂപ്പര്‍താരമായിരുന്നു.

ഇനിയേസ്റ്റ, സാവി സഖ്യം സ്‌പെയിനിന്റെ സുവര്‍ണകാലത്തെ ലോകോത്തര മധ്യനിരക്കാരായി. ഇരുവരും ബാഴ്‌സലോണയ്ക്കുവേണ്ടിയും ഒട്ടേറെ കരീടങ്ങളില്‍ പങ്കാളികളായിരുന്നു. ഇനിയേസ്റ്റ സ്‌പെയിനിന്റെ പടിയിറങ്ങുമ്പോള്‍ പകരംവെക്കാനില്ലാത്ത ഒരു കളിക്കാരന്‍ കൂടിയാണ് കരിയര്‍ അവസാനിപ്പിക്കുന്നത്.

Story first published: Friday, March 23, 2018, 8:22 [IST]
Other articles published on Mar 23, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍