വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ് ഫുട്ബാൾ 2018 4കെ നിലവാരത്തിൽ മത്സരങ്ങൾ കാണാൻ പദ്ധതിയുമായി ഇൻഡിവുഡ്

By Lekhaka

തിരുവനന്തപുരം (14-06-2018): കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷവാർത്ത. തലസ്ഥാനത്തെ മുൻനിര തീയേറ്ററായ ഏരീസ് പ്ലെക്സ് 21-ാം ലോകകപ്പ് ഫുട്ബോളിലെ സുപ്രധാന മത്സരങ്ങൾ ഡോൾബി അറ്റ്മോസ്, 4കെ ശബ്‌ദ, ദൃശ്യ മികവോടെ പ്രദർശിപ്പിക്കും. കേരളത്തിൽ ആദ്യമായാണ് ഒരു തീയേറ്റർ ഫുട്ബോൾ മത്സരങ്ങൾ ആഗോളനിലവാരത്തിൽ ലൈവ് ആയി കാണാൻ അവസരമൊരുക്കുന്നത്.

വ്യാഴാഴ്‌ച രാത്രി 8:30 ന് നടക്കുന്ന റഷ്യ-സൗദി അറേബ്യ ഉദ്‌ഘാടന മത്സരം ലൈവ് ആയി ഏരീസ് പ്ലെക്സിൽ പ്രദർശിപ്പിക്കും.

പ്രവാസി വ്യവസായിയായ സോഹൻ റോയ് നേതൃത്വം നൽകുന്ന പത്തു ബില്യൺ യുഎസ് ഡോളറിന്റെ പദ്ധതിയായ ഇൻഡിവുഡാണ് ഈ സംരംഭത്തിന് മുൻകൈയെടുക്കുന്നത്. ഇന്ത്യൻ സിനിമയെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുകയാണ് ഇൻഡിവുഡിന്റെ ലക്ഷ്യം.

news

വിനോദ വ്യവസായത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി ഫുട്ബോളിന് കൂടുതൽ പ്രചാരം നൽകുകയാണ് ലക്ഷ്യമെന്ന് ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ ആയ സോഹൻ റോയ് പറഞ്ഞു. ഫുട്ബോളിനെ സ്നേഹിക്കുന്ന കേരളത്തിലെ ആരാധകർക്കുള്ള ഞങ്ങളുടെ സമ്മാനമാണ് ഇത്. ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങൾ ആസ്വദിക്കണമെങ്കിൽ അതെ നിലവാരത്തിൽ കാണണം. ലോകനിലവാരത്തിൽ മത്സരങ്ങൾ കാണാൻ കഴിയുന്ന സംവിധാനം നമ്മുടെ സംസ്ഥാനത്ത് കുറവാണ്. അത് കൊണ്ടാണ് ഡോൾബി അറ്റ്മോസ്, 4കെ ശബ്‌ദ, ദൃശ്യ മികവുള്ള ഏരീസ് പ്ലെക്സിലൂടെ മത്സരങ്ങൾ കാണിക്കുന്നത് അദ്ദേഹം പറഞ്ഞു. സിനിമയെ മാത്രം ആശ്രയിക്കാതെ നൂതനമായ വരുമാന മാർഗങ്ങൾ കണ്ടെത്താൻ തീയേറ്ററുകൾ കൂടുതൽ ശ്രദ്ധ പുലർത്തണം. പ്രമുഖ അന്താരാഷ്ട്ര കായിക മത്സരങ്ങൾ തീയേറ്റർ വഴി സംപ്രേക്ഷണം ചെയ്യുന്നത് വിനോദ വ്യവസായത്തിനും ഗുണം ചെയ്യും. മാത്രമല്ല ജിഎസ്റ്റിയിലൂടെ സംസ്ഥാന സർക്കാരിന് അധിക വരുമാനം ലഭിക്കുകയും ചെയ്യും. തീയേറ്റർ ടൂറിസം വരും കാലങ്ങളിൽ മികച്ച നേട്ടം തരുന്ന മേഖലയായി മാറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സിഇഓയും കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.

സിനിമ പ്രദർശനത്തിന് തടസ്സം വരാത്ത രീതിയിലാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് ക്രമീകരിച്ചിരിക്കുന്നത്.

ലോകകപ്പിലെ സുപ്രധാന മുപ്പതോളം മത്സരങ്ങൾ ഏരീസ് പ്ലെക്സിൽ സംപ്രേക്ഷണം ചെയ്യും. ബുക്ക് മൈ ഷോ, കൗണ്ടർ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Story first published: Thursday, June 14, 2018, 17:59 [IST]
Other articles published on Jun 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X