ചാംപ്യന്‍മാര്‍ക്കു വിജയവഴി കാട്ടാന്‍ കശ്യപ് എത്തി... ഇനി ഐസ്വാളിനൊപ്പം

Written By:

മണിപ്പൂര്‍: ഐ ലീഗ് ഫുട്‌ബോളിലെ നിലവിലെ ചാംപ്യന്‍മാരായ ഐസ്വാള്‍ എഫ്‌സിയുടെ പുതിയ കോച്ചായി സന്തോഷ് കശ്യപിനെ നിയമിച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു പുറത്താക്കപ്പെട്ട പൗലോ മെനസസിനു പകരമാണ് കശ്യപ് പരിശീലകസ്ഥാനമേറ്റെടുത്തത്. ലീഗിലെ അവസാനമായി കളിച്ച ഏഴു മല്‍സരങ്ങളിലും ടീമിന് ജയം നേടാന്‍ കഴിയാതിരുന്നതോടെയാണ് അദ്ദേഹത്തിന്റെ തൊപ്പി തെറിച്ചത്. ഇതോടെ കിരീടം നിലനിര്‍ത്തുകയെന്ന ഐസ്വാളിന്റെ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിരുന്നു.

1

കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബ്ബായ മോഹന്‍ ബഹാഗെയടക്കം പ്രമുഖ ടീമുകളുടെ പരിശീലകനായിട്ടുള്ള കശ്യപ് എഎഫ്‌സി പ്രൊ ലൈസന്‍സുള്ള കോച്ച് കൂടിയാണ്. ദില്ലിയില്‍ ജനിച്ച അദ്ദേഹം നേരത്തേ ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. കളിക്കളത്തില്‍ നിന്നും വിരമിച്ച ശേഷമാണ് കശ്യപ് പരിശീലകക്കുപ്പായമണിഞ്ഞത്. ഐ ലീഗ് ക്ലബ്ബുകളായ എയര്‍ ഇന്ത്യ (2010-12), മോഹന്‍ ബഗാന്‍ (2012), ഒഎന്‍ജിസി (2012-13), രങ്ദജിയെദ് യുനൈറ്റഡ് (2013), റോയല്‍ വാഷിങ്‌ദോ (2014-15), സാല്‍ഗോക്കര്‍ ഗോവ (2016), മുംബൈ എഫ്‌സി (2016-17) ടീമുകളുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദ്യ സീസണില്‍ തന്നെ അരങ്ങേറ്റക്കാരായ വാഷിങ്‌ദോയെ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ സാധിച്ചത് കശ്യപിന്റെ കരിയറിലെ പൊന്‍തൂവലാണ്. തൊട്ടടുത്ത സീസണില്‍ വന്‍ തിരിച്ചടികളിലേക്കു കൂപ്പകുത്തിയ സാല്‍ഗോക്കറിനെ കരകയറ്റിയും അദ്ദേഹത്തിന്റെ പരിശീലകമികവ് എടുത്തുകാട്ടുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ മുംബൈഎഫ്‌സി തരംതാഴ്ത്തപ്പെട്ടതിനെ തുടര്‍ന്ന് വലിയ വിമര്‍ശനം നേരിട്ട കോച്ച് കൂടിയാണ് കശ്യപ്.

Story first published: Wednesday, February 14, 2018, 7:19 [IST]
Other articles published on Feb 14, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍