ഇങ്ങനെയുണ്ടോ പകരം വീട്ടല്‍? ഒരേ മാര്‍ജിന്‍, ഒരേ സ്‌കോര്‍!! വണ്ടറടിച്ച് ക്രിക്കറ്റ് ലോകം

Written By:

ഷാര്‍ജ: കണക്കുതീര്‍ക്കുകയാണെങ്കില്‍ ഇങ്ങനെ വേണമെന്നു സിംബാബ്‌വെ തെളിയിച്ചു. ഒരു റണ്‍സോ വിക്കറ്റോ അങ്ങോട്ടോ ഇങ്ങോട്ടോ ബാലന്‍സ് പോലും വയ്ക്കാതെ കൃത്യമായ പകരം ചോദിക്കല്‍. സിംബാബ്‌വെയും അഫ്ഗാനിസ്താനും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളികള്‍ കഴിഞ്ഞപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് കണ്ട് കിളി പോയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ലോക ക്രിക്കറ്റില്‍ തന്നെ ഒരു പക്ഷെ ആദ്യമായിട്ടാവും തുടരെ രണ്ടു മല്‍സരങ്ങളില്‍ ഇങ്ങനെയൊരു അദ്ഭുതം സംഭവിക്കുന്നത്.

1

ആദ്യ ഏകദിനത്തില്‍ 154 റണ്‍സിനാണ് അഫ്ഗാന്‍ സിംബാബ്‌വെയെ കശാപ്പ് ചെയ്തത്. ആദ്യം ബാറ്റ് വീശിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 333 റണ്‍സ് വാരിക്കൂട്ടി. മറുപടിയില്‍ സിംബാബ്‌വെ പൊരുതാന്‍ പോലുമാവാതെ കീഴടങ്ങി. വെറും 179 റണ്‍സിനാണ് സിംബാബ്‌വെ കൂടാരം കയറിയത്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ കാര്യങ്ങള്‍ അടിമുടി മാറി. ആദ്യ ഏകദിനത്തിലെ സ്‌കോര്‍ ഇരുടീമും പരസ്പരം വച്ചു മാറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ അഞ്ചു വിക്കറ്റിന് 333 റണ്‍സ് നേടിയപ്പോള്‍ അഫ്ഗാന്‍ 179ന് പുറത്തായി. രണ്ടു മല്‍സരങ്ങളിലും ഇരുടീമുകളുടെയും സ്‌കോറുകള്‍ തമ്മിള്ള സാമ്യമമാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

2

ഒന്നാം ഏകദിനത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ റഹ്മത്ത് ഷായുടെ (114) സെഞ്ച്വറിയാണ് അഫ്ഗാനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചതെങ്കില്‍ രണ്ടാം ഏകദിനത്തില്‍ മറ്റൊരു മൂന്നാം നമ്പറുകാരന്‍ ബ്രെന്‍ഡന്‍ ടെയ്‌ലറും (125) സിംബാബ്‌വെയ്ക്കു വേണ്ടി സെഞ്ച്വറിയുമായി കസറി. ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ സിംബാബ്‌വെ 1-1ന് ഒപ്പമെത്തുകയും ചെയ്തു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, February 12, 2018, 14:54 [IST]
Other articles published on Feb 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍