വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അങ്കം ജയിച്ച് സിംഹാസനം വീണ്ടെടുക്കാന്‍ യുവരാജാവ്... എല്ലാം വീരുവിന്‍റെ കൈയില്‍, 'കയറൂരിവിടുമോ'?

ഐപിഎല്ലില്‍ പഞ്ചാബ് ടീമിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് യുവരാജ് സിങ്

By Manu

മൊഹാലി: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. വരാനിരിക്കുന്ന ഐപിഎല്ലിനാണ് യുവിയുടെ അവസാന കച്ചിത്തുരുമ്പ്. തന്റെ മുന്‍ ടീം കൂടിയായ കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്കുള്ള മടങ്ങിവരവ് യുവി ആഘോഷമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇത്തവണത്തെ താരലേലത്തില്‍ രണ്ടു കോടി രൂപയ്ക്കാണ് തങ്ങളുടെ പഴയ ഹീറോയെ പഞ്ചാബ് ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു കംപ്ലീറ്റ് പാക്കേജായിരുന്നു മുമ്പ് യുവി. തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കുന്നതില്‍ മാത്രമല്ല ബൗളിങിലൂടെ നിര്‍ണായക ബ്രേക് ത്രൂകള്‍ നല്‍കാനും ഒപ്പം ഫീല്‍ഡിങില്‍ ആരെയും അദ്ഭുതപ്പെടുത്തുന്ന ക്യാച്ചുകളെടുക്കാനുമുള്ള മിടുക്കാണ് യുവിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയിരുന്നത്. ഇപ്പോള്‍ ദേശീയ ടീമിനു പുറത്തുനില്‍ക്കുന്ന അദ്ദേഹം ഐപിഎല്ലിലെ അവസരം മുതലെടുത്ത് വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യന്‍ ജഴ്‌സിയണിയുന്നത് സ്വപ്‌നം കാണുകയാണ്.

ആറ് സിക്‌സര്‍, 2 ലോകകപ്പ്

ആറ് സിക്‌സര്‍, 2 ലോകകപ്പ്

രണ്ടു ലോകകപ്പ് വിജയങ്ങളില്‍ ഇന്ത്യക്കൊപ്പം പങ്കാളിയായ താരമാണ് യുവി. കൂടാതെ ടി 20 മല്‍സരത്തില്‍ ഒരോവറില്‍ തുടര്‍ച്ചയായി ആറു സിക്‌സറുകള്‍ പറത്തിയ താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും യുവിയുടെ പേരിലാണ്.
2000ത്തിന്റെ തുടക്കത്തിലാണ് പഞ്ചാബില്‍ നിന്നുള്ള യുവി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് 2011 വരെ യുവിയില്ലാത്ത ഇന്ത്യന്‍ ടീമിനെക്കുറിച്ച് ആരാധകര്‍ക്കു ചിന്തിക്കാന്‍ പോലുമായിരുന്നില്ല. പക്ഷെ 2012 മുതല്‍ താരത്തിന്റെ കരിയര്‍ ഗ്രാഫ് താഴേക്ക് പതിക്കുകയായിരുന്നു.

വില്ലനായെത്തിയ അസുഖം

വില്ലനായെത്തിയ അസുഖം

2011ന്റെ അവസാനത്തോടെ യുവിക്ക് അര്‍ബുദം പിടിപെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കു അതു ശരിക്കും ഷോക്കായി മാറി. എന്നാല്‍ കളിക്കളത്തിലെ പോരാട്ടവീര്യം ജീവിതത്തിലും യുവി ആവര്‍ത്തിച്ചു. ഒടുവില്‍ യുവിയോടെ തോറ്റ് അര്‍ബുദം ക്ലീന്‍ ബൗള്‍ഡായി മടങ്ങുകയും ചെയ്തു.
2012 സപ്തംബറിലാണ് ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വീണ്ടും ബാറ്റേന്തിയത്. എന്നാല്‍ തിരിച്ചുവരവില്‍ പഴയ യുവിയാവാന്‍ അദ്ദേഹത്തിനു ഒരിക്കലും സാധിച്ചില്ല. ഇതോടെ ദേശീയ ടീമിനും യുവിയെ വേണ്ടാതായി.

തിരിച്ചുവന്നത് പഞ്ചാബ് ടീമിലൂടെ

തിരിച്ചുവന്നത് പഞ്ചാബ് ടീമിലൂടെ

അസുഖം ഭേദമായ ശേഷം പ്രാദേശിക ക്രിക്കറ്റില്‍ പഞ്ചാബ് ടീമിനു വേണ്ടി കളിച്ചാണ് യുവി മല്‍സരരംഗത്തേക്ക് തിരിച്ചെത്തിയത്. ടീമിനുവേണ്ടി ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയതോടെ അദ്ദേഹത്തിന് ദേശീയ ടീമില്‍ നിന്നും വിളി വരികയും ചെയ്തു.
ഇടയ്ക്ക് ഇന്ത്യന്‍ ടീമില്‍ വന്നുപോയ യുവരാജിന് പക്ഷെ സ്ഥിരത നിലനിര്‍ത്താന്‍ സാധിച്ചില്ല. ഇതോടെ താരത്തിന് പലപ്പോഴും ടീമിന് അകത്തും പുറത്തുമായി കഴിയേണ്ടിവന്നു.

പ്രചോദനമായത് കോലി

പ്രചോദനമായത് കോലി

താളം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ക്രിക്കറ്റില്‍ നിന്നും വിരമിച്ച് ഇന്ത്യയുടെ കോച്ചിങ് സംഘത്തിനൊപ്പം ചേരുന്നതിനെ കുറിച്ചു പോലും യുവി ഇതിനിടെ ആലോചിച്ചിരുന്നു. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇതിന് അദ്ദേഹത്തെ അനുവദിച്ചില്ല. യുവിയുടെ കഴിവില്‍ അപ്പോഴും വിശ്വാസമുണ്ടായിരുന്ന കോലി കളി തുടരണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു.

 ഉറച്ച പിന്തുണ ലഭിച്ചു

ഉറച്ച പിന്തുണ ലഭിച്ചു

കരിയറിന്റെ ആദ്യകാലത്ത് ടീമില്‍ നിന്നും പരിശീലകരില്‍ നിന്നുമെല്ലാം ലഭിച്ച ഉറച്ച പിന്തുണയാണ് യുവിക്ക് ആക്രമിച്ചു കളിക്കാന്‍ പ്രചോദനമായത്. അസുഖബാധിതനായി ദേശീയ ടീമില്‍ നിന്നു പിന്‍വാങ്ങുന്നതുവരെ ഈ പിന്തുണയുണ്ടായിരുന്നു. അതുവരെ ടീമിലെ സ്ഥിരാംഗമായതിനാല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഏതു ഷോട്ടും കളിക്കാന്‍ യുവിക്ക് മടിയുണ്ടായിരുന്നില്ല.
എന്നാല്‍ അസുഖം മാറി തിരിച്ചെത്തിയ ശേഷം ഈ ഷോട്ടുകളൊന്നും പരീക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നു കാണാം. അഗ്രസീവായിരുന്ന യുവി ഇപ്പോള്‍ ഡിഫന്‍സീവ് ശൈലിയിലാണ് കളിക്കുന്നതെന്ന് കണക്കുകള്‍ അടിവരയിടുന്നു.

സെവാഗിനു കീഴില്‍

സെവാഗിനു കീഴില്‍

തന്റെ മുന്‍ ടീമംഗം കൂടിയായ വീരേന്ദര്‍ സെവാഗാണ് പഞ്ചാബ് ടീമിന്റെ കോച്ചെന്നത് യുവിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്. എല്ലാ പന്തിലും ഷോട്ട് കളിക്കണമെന്നു വിശ്വസിക്കുന്ന സെവാഗിന്റെ സാന്നിധ്യം പഴയെ യുവിയെ തിരിച്ചുകൊണ്ടുവരുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.
ബൗളര്‍മാരുടെ അന്തകനാവുന്ന പഴയ ശൈലിയില്‍ ആക്രമിച്ചു കളിക്കാന്‍ സെവാഗ് പ്രചോദനമേകിയാല്‍ 25 കാരനായ പഴയ യുവിയെ ഇത്തവണത്തെ ഐപിഎല്ലില്‍ കാണാമെന്നുറപ്പ്. അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ കൂടി കളിച്ച് തന്റെ അത്യുജ്വലമായ കരിയര്‍ അവസാനിപ്പിക്കാന്‍ മറ്റാരേക്കാളും അര്‍ഹതയുള്ള താരമാണ് അദ്ദേഹം.

Story first published: Saturday, February 10, 2018, 13:14 [IST]
Other articles published on Feb 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X