വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'നിന്റെ സമയം വരും, കഠിനാധ്വാനം തുടരൂ'- കുല്‍ദീപ് യാദവിനോട് അജിന്‍ക്യ രഹാനെ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഇക്കഴിഞ്ഞ ഇന്ത്യയുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേട്ടം ടീമിന്റെ ചരിത്രത്തിലെത്തന്നെ മികച്ച വിജയങ്ങളിലൊന്നാണ്. 1988ന് ശേഷം ഓസ്‌ട്രേലിയ മുട്ടുകുത്താത്ത ഗാബയിലടക്കം ഇന്ത്യ വിജയക്കൊടി പാറിച്ചു. മൂന്നാം ടെസ്റ്റിന് ശേഷം ഇന്ത്യയുടെ പ്രധാന സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയ്ക്കും ആര്‍ അശ്വിനും പരിക്കേറ്റപ്പോള്‍ കുല്‍ദീപ് യാദവ് പകരക്കാരനായി എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനാണ് ഇന്ത്യ അവസരം നല്‍കിയത്. ഈ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു സുന്ദര്‍ കാഴ്ചവെച്ചത്.

കുല്‍ദീപ് യാദവിനെ സംബന്ധിച്ച് നിരാശയുണ്ടാക്കിയെങ്കിലും അവന്റെ സമയം ഇനിയും വരുമെന്നാണ് ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെ പറയുന്നത്. 'കുല്‍ദീപ് നിന്നെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും നിന്റെ മനോഭാവം മനോഹരമായിരുന്നു. നിന്റെ സമയം വരും. കഠിനാധ്വാനം ചെയ്യുന്നത് തുടരുക'-രഹാനെ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ ജയം ഇന്ത്യയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ജയമെന്നാണ് രഹാനെ പറഞ്ഞത്. 'അഡ്‌ലെയ്ഡില്‍ സംഭവിച്ചതെന്താണ്,മെല്‍ബണില്‍ തിരിച്ചുവരവ് നടത്തിയത് മനോഹരമായിരുന്നു. എല്ലാവരുടെയും അധ്വാനം അതിലുണ്ട്. ഒന്നോ രണ്ടോ വ്യക്തികളുടെ നേട്ടമല്ല. കൂട്ടായ്മയുടെ നേട്ടമാണ്'- രഹാനെ പറഞ്ഞു.

ajinkyarahane-kuldeepyadav

ഇന്ത്യയുടെ ഓസ്‌ട്രേലിയയിലെ വിജയം കൂട്ടായ്മയുടെ വിജയമാണെന്നാണ് പരിശീലകന്‍ രവി ശാസ്ത്രിയും പറഞ്ഞത്. 'താരങ്ങള്‍ കാട്ടിയ ധൈര്യവും ആത്മവിശ്വാസവും ടീം സ്പിരിറ്റും വര്‍ണിക്കാനാവാത്തതാണ്. 36ന് ഓള്‍ഔട്ടായിട്ടും പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റിട്ടും ആത്മവിശ്വാസം കൈവിട്ടില്ല. ഒറ്റ രാത്രികൊണ്ട് ഉണ്ടായതല്ലത്. ഒരു പാട് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടായതാണ്. ഇപ്പോള്‍ എല്ലാവര്‍ക്കും വലിയ ആത്മവിശ്വാസം ഉണ്ട്. ഇന്ത്യ മാത്രമല്ല,ലോകം മുഴുവന്‍ എഴുന്നേറ്റ് നിന്ന് നിങ്ങള്‍ക്ക് സല്യൂട്ട് ചെയ്യും'- രവി പറഞ്ഞു.

വിരാട് കോലിയുടെ അഭാവത്തിലാണ് ഇന്ത്യയുടെ നേട്ടമെന്നതാണ് പ്രധാന കാര്യം. ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലായ കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്ക് പരമ്പര നേടാനായി. റിഷഭ് പന്ത്, ചേതേശ്വര്‍ പുജാര എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമായി. ഗാബയില്‍ മുഹമ്മദ് സിറാജ്, പന്ത്, സുന്ദര്‍, ശര്‍ദുല്‍, ഗില്‍, രോഹിത്, പുജാര എന്നിവരെല്ലാം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇംഗ്ലണ്ട് പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി.

Story first published: Sunday, January 24, 2021, 11:23 [IST]
Other articles published on Jan 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X