WTC: ഇന്ത്യന്‍ താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനം- മുന്നില്‍ റിഷഭ്, സാഹയും രഹാനെയും ദയനീയം!

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിക്കുകയാണെങ്കില്‍ ചില പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്കു സ്ഥാനം നഷ്ടമായേക്കും. ഐപിഎല്ലില്‍ തങ്ങളുടെ ഫ്രാഞ്ചൈസിക്കു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ ചില താരങ്ങള്‍ പരാജയമായി മാറിയിരുന്നു. ചിലരാവട്ടെ മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിലുള്ള ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി, അഭിമന്യു ഈശ്വരന്‍ എന്നിവര്‍ ഐപിഎല്ലില്‍ കളിച്ചിരുന്നില്ല.

ജൂണ്‍ 18നാണ് ന്യൂസിലാന്‍ഡുമായി ഇന്ത്യ ടെസ്റ്റിലെ ലോക കിരീടത്തിനു വേണ്ടി പോരടിക്കുന്നത്. 20 അംഗ സംഘത്തെ കഴിഞ്ഞയാഴ്ച തന്നെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ലോക ചാംപ്യന്‍ഷിപ്പ് ടീമിലുള്ള ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌റ്‌സ്മാന്‍മാരുടെ ഐപിഎല്ലിലെ പ്രകടനം നമുക്കൊന്നു പരിശോധിക്കാം.

 രോഹിത് ശര്‍മ (7.5/10)

രോഹിത് ശര്‍മ (7.5/10)

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ മോശമല്ലാത്ത പ്രകടനമായിരുന്നു കാഴ്ചവച്ചത്. വലിയ ഇന്നിങ്‌സുകള്‍ കണ്ടില്ലെങ്കിലും മിക്ക മല്‍സരങ്ങളിലും ടീമിനു മികച്ച തുടക്കം നല്‍കുന്നതിനൊപ്പം ടീമിനെ മുന്നില്‍ നിന്ന് അദ്ദേഹം നയിക്കുകയും ചെയ്തിരുന്നു.

ഏഴു മല്‍സരങ്ങളില്‍ നിന്നും 35.71 ശരാശരിയില്‍ 250 റണ്‍സാണ് രോഹിത് നേടിയത്. സീസണിന്റെ തുടക്കത്തില്‍ നിരാശപ്പെടുത്തിയ മുംബൈ പിന്നീട് ട്രാക്കിലേക്കു തിരിച്ചുവരവെയായിരുന്നു സീസണ്‍ പാതിവഴിയില്‍ വച്ച് നിര്‍ത്തിയത്.

 ശുഭ്മാന്‍ ഗില്‍ (3/10)

ശുഭ്മാന്‍ ഗില്‍ (3/10)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഐപിഎല്ലില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ താരങ്ങളിലൊരാളായിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 18.85 ശരാശരിയില്‍ വെറും 132 റണ്‍സാണ് താരം നേടിയത്. പലപ്പോഴും അശ്രദ്ധമായ ഷോട്ടുകള്‍ കളിച്ച് ഗില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ഐപിഎല്ലിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ഇലവനില്‍ സ്ഥാനം അര്‍ഹിക്കാത്ത താരങ്ങളിലൊരാളാണ് ഗില്‍.

 മായങ്ക് അഗര്‍വാള്‍ (6/10)

മായങ്ക് അഗര്‍വാള്‍ (6/10)

പഞ്ചാബ് കിങ്‌സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ മായങ്ക് അഗര്‍വാള്‍ സീസണ്‍ ടീമിന്റെ അവസാന കളിയില്‍ പുറത്താവാതെ 99 റണ്‍സോടെ മിന്നിയിരുന്നു. കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ ഈ മല്‍സരത്തില്‍ ടീമിനെ നയിച്ചതും മായങ്കായിരുന്നു.

മിക്ക മല്‍സരങ്ങളിലും മോശമല്ലാതെ തുടങ്ങിയെങ്കിലും അവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റാനായില്ല. ഏഴു മല്‍സരങ്ങളില്‍ നിന്നും 43.33 ശരാശരിയില്‍ 260 റണ്‍സാണ് മായങ്ക് പഞ്ചാബിനായി സ്‌കോര്‍ ചെയ്തത്.

 വിരാട് കോലി (5/10)

വിരാട് കോലി (5/10)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമായിരുന്നില്ല ഓപ്പണറായി ഇറങ്ങി കാഴ്ചവച്ചത്. ദേവ്ദത്ത് പടിക്കലിനൊപ്പം ഓപ്പണ്‍ ചെയ്ത അദ്ദേഹം ഏഴു മല്‍സരങ്ങളില്‍ നിന്നും 33 ശരാശരിയില്‍ നേടിയത് 198 റണ്‍സായിരുന്നു. കോലിയുടെ കളിമികവ് പരിഗണിക്കുമ്പോള്‍ ഈ പ്രകടനം ശരാശരി മാത്രമാണ്.

ലോക ചാംപ്യന്‍ഷിപ്പിലേക്കു വന്നാല്‍ അദ്ദേഹത്തിന്റെ ഫോം ഇന്ത്യക്കു ആശങ്കയുണ്ടാക്കുന്നുണ്ട്. 2019നു ശേഷം ഒരു ഫോര്‍മാറ്റിലും സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ലെന്നതാണ് കാരണം.

 അജിങ്ക്യ രഹാനെ (2/10)

അജിങ്ക്യ രഹാനെ (2/10)

ടെസ്റ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയുടെ പ്രകടനം ഐപിഎല്ലില്‍ നിരാശാജനകമായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഒരേയൊരു ഇന്നിങ്‌സ് മാത്രം കളിച്ച അദ്ദേഹത്തിനു എട്ടു റണ്‍സ് മാത്രമാണ് നേടാനായത്. തുടര്‍ന്നുള്ള കളികളില്‍ രഹാനെയ്ക്കു പകരം സ്റ്റീവ് സ്മിത്ത് ടീമിലെത്തുകയും ചെയ്തു.

ടെസ്റ്റില്‍ രഹാനെ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങള്‍ അത്ര പ്രതീക്ഷ നല്‍കുന്നതല്ല. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയില്‍ അദ്ദേഹം ചെറിയ സ്‌കോറുകള്‍ക്കു പുറത്തായിരുന്നു.

 റിഷഭ് പന്ത് (9/10)

റിഷഭ് പന്ത് (9/10)

ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച റേറ്റിങ് ലഭിക്കുക വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനായിരിക്കും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ഈ റോളില്‍ മിന്നിയിരുന്നു. സീസണ്‍ അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തായിരുന്നു ഡിസി. എട്ടു മല്‍സരങ്ങളില്‍ നിന്നും 35.5 ശരാശരിയില്‍ 131.48 സ്‌ട്രൈക്ക് റേറ്റോടെ റിഷഭ് 213 റണ്‍സുമെടുത്തിരുന്നു.

നിലവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറായ അദ്ദേഹം ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ കഴിഞ്ഞ പരമ്പരകളില്‍ ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു.

 വൃധിമാന്‍ സാഹ (1/10)

വൃധിമാന്‍ സാഹ (1/10)

ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തിയ വൃധിമാന്‍ സാഹയുടെ ഐപിഎല്ലിലെ പ്രകടനം വളരെ മോശമായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന അദ്ദേഹത്തിനു രണ്ടിന്നിങ്‌സുകളില്‍ മാത്രമേ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചുള്ളൂ. ഇവയില്‍ നിന്നും എട്ടു റണ്‍സ് മാത്രമെടുത്ത സാഹ ടീമിനു പുറത്താവുകയും ചെയ്തു.

ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം റിഷഭ് ഉറപ്പാക്കിയതിനാല്‍ സാഹയ്ക്കു പുറത്തിരിക്കേണ്ടി വരും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, May 14, 2021, 17:38 [IST]
Other articles published on May 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X