WTC Final: വാഗ്നറെ ഇനി കോലി കൂളായി അടിക്കും, ബോള്‍ട്ടിനെയും പേടിക്കേണ്ട- ഇതിനായി ഒരു തുറുപ്പുചീട്ട് തയ്യാര്‍!

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ളവര്‍ക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്താനിടയുള്ള താരമാണ് ന്യൂസിലാന്‍ഡ് പേസര്‍ നീല്‍ വാഗ്നര്‍. 35 കാരനായ അദ്ദേഹം ഇംഗ്ലണ്ടില്‍ വെറും രണ്ടു ടെസ്റ്റുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും കൗണ്ടി ക്രിക്കറ്റില്‍ അനുഭവസമ്പത്ത് ഗുണം ചെയ്യും. ഇംഗ്ലീഷ് കൗണ്ടിയില്‍ എസെക്‌സ് ടീമിനായി രണ്ടു സീസണുകളില്‍ വാഗ്‌നര്‍ കളിച്ചിട്ടുണ്ട്.

എന്നാല്‍ വാഗ്നറുയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ഒരു തുറുപ്പുചീട്ടിനെ ഇറക്കിയിരിക്കുകയാണ് ഇന്ത്യ. പുതുമുഖ ഇടംകൈയന്‍ പേസര്‍ അര്‍സാന്‍ നഗ്വാസ്വല്ലയാണ് ഈ താരം. സ്റ്റാന്റ്‌ബൈ താരങ്ങളിലൊരാളായാണ് അര്‍സാന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്കു പറക്കുക.

 നെറ്റ്‌സില്‍ അവരെ കുഴക്കും

നെറ്റ്‌സില്‍ അവരെ കുഴക്കും

ഇന്ത്യയുടെ മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാന്റെ ആരാധകനായ അര്‍സാന്‍ അതേ ബൗളിങ് ആക്ഷനിലാണ് പന്തെറിയുന്നത്. നെറ്റ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ക്കു വെല്ലുവിളിയുയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്നും അത് അവരെ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സഹായിക്കുമെന്നും അര്‍സാന്‍ പറയുന്നു.

ഒരു പ്ലാന്‍ അനുസരിച്ച് ബൗള്‍ ചെയ്യാന്‍ ഇഷ്ട്‌പ്പെടുന്ന ബൗളറാണ് ഞാന്‍. ഇംണ്ടില്‍ വച്ച് നമ്മുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേയും ഞാന്‍ ഇതാവര്‍ത്തിക്കും. ബാറ്റിങ് ഇതോടെ അവര്‍ക്കു കടുപ്പമായി മാറുകയും ചെയ്യും. എന്നാല്‍ ഫൈനലിനു മികച്ച തയ്യാറെടുപ്പ് നടത്താന്‍ ഇതു അവരെ സഹായിക്കുമെന്നു അര്‍സാന്‍ വ്യക്തമാക്കി.

 ബോള്‍ട്ടും വാഗ്നറും

ബോള്‍ട്ടും വാഗ്നറും

വാഗ്നര്‍ മാത്രമല്ല ന്യൂസിലാന്‍ഡ് നിരയിലെ മറ്റൊരു അപകടകാരിയായ ഇടംകൈയന്‍ പേസര്‍ ബോള്‍ട്ടിനെയും നേരിടാന്‍ അര്‍സാന്റെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു തുണയാവും. ഇംഗ്ലണ്ടിലെ വേഗമേറിയ പിച്ചുകളില്‍ കിവീസ് പേസര്‍മാരുടെ ഷോര്‍ട്ട് ബോളുകളെയാണ് ഇന്ത്യ സൂക്ഷിക്കേണ്ടത്. ഇതിനു വേണ്ടിയും അര്‍സാന്‍ ബാറ്റ്‌സ്മാന്‍മാരെ സഹായിക്കും.

വലംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ ബൗണ്‍സറുകളെറിയാനും മികച്ച ഇന്‍സ്വിങറുകള്‍ പരീക്ഷിക്കാനും മിടുക്കനാണ് അര്‍സാന്‍. ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കായിരിക്കും ഇതു നേട്ടമാവുക. രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനായി കളിക്കവെ മികച്ച ബൗണ്‍സറുകളിലൂടെ എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ കുഴക്കിയ ബൗളറാണ് അദദ്ദേഹം.

 ബുംറയില്‍ നിന്നും പലതും പഠിച്ചു

ബുംറയില്‍ നിന്നും പലതും പഠിച്ചു

ഐപിഎല്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം നടത്താന്‍ അവസരം ലഭിച്ചപ്പോള്‍ ജസ്പ്രീത് ബുംറയില്‍ നിന്നും പലതും പഠിച്ചെടുക്കാന്‍ താന്‍ ശ്രമിച്ചതായി അര്‍സാന്‍ പറയുന്നു. മുംബൈ ടീമിനൊപ്പമുള്ള പരിശീലന സെഷന്‍ കഴിഞ്ഞാലും ബുംറ ഒരു സ്റ്റംപ് മാത്രം വച്ച് ബൗളിങ് പരിശീലിക്കുന്നത് കണ്ടിട്ടുണ്ട്.

ബൗളിങ് ലൈന്‍ മെച്ചപ്പെടുത്താന്‍ ഇത് അദ്ദേഹത്തെ ഏറെ സഹായിച്ചിട്ടുമുണ്ട്. ബോളിന്റെ പിച്ചിങിനെക്കുറ്ച്ച് മനസ്സിലാക്കാനും ഇതു സഹായിക്കും. ഇപ്പോള്‍ താനും ബുംറയുടേത് പോലെ ഒരു സ്റ്റംപ് മാത്രം ലക്ഷ്യമിട്ട് ബൗളിങ് പരിശീലിക്കാറുണ്ടെന്നും അര്‍സാന്‍ വിശദമാക്കി.

 ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം

ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശല്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, കെഎല്‍ രാഹുല്‍, വൃധിമാന്‍ സാഹ.

സ്റ്റാന്റ്‌ബൈ താരങ്ങള്‍- അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, അര്‍സാന്‍ നഗ്വാസ്വല്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, May 17, 2021, 17:50 [IST]
Other articles published on May 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X