For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2023: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സൂക്ഷിച്ചോ! ഓസീസ് അവിടെ പൂട്ടും- ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍

ഓവല്‍: ഇന്ത്യ-ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഈ മാസം 7-11 വരെ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കാന്‍ പോവുകയാണ്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഫൈനല്‍ കളിക്കുന്ന ഇന്ത്യക്ക് ഇത്തവണയെങ്കിലും കിരീടം നേടാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമല്ല.

ഒരാഴ്ചത്തെ മാത്രം പരിശീലനമാണ് ഫൈനലിന് മുമ്പ് ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ലഭിക്കുന്നത്. കൂടാതെ ഡ്യൂക്‌സ് ബോളിലെ പരിചയസമ്പത്ത് കുറവും ഇന്ത്യക്ക് തിരിച്ചടിയായേക്കും. ഇപ്പോഴിതാ ഫൈനലില്‍ ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. ബാറ്റിങ് നിരയ്ക്ക് മുന്നിലുള്ള പ്രശ്‌നമാണ് ഗവാസ്‌കര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

sunil gavaskar

'ബാറ്റിന്റെ വേഗതയാണ് ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യം. രണ്ട് മാസത്തോളം ടി20 കളിച്ചാണ് ഇന്ത്യന്‍ താരങ്ങളെത്തുന്നത്. അതുകൊണ്ട് തന്നെ ബാറ്റിന്റെ വേഗം അല്‍പ്പം കൂടുതലാവും. പക്ഷെ ടെസ്റ്റില്‍ കൂടുതല്‍ നിയന്ത്രണം ബാറ്റുവീശുന്നതില്‍ വേണം. അതാണ് ഇന്ത്യന്‍ താരങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ഇംഗ്ലണ്ടിലാണ് കളിക്കുന്നതെന്ന തിരിച്ചറിവോടെ കളിക്കാനാവണം. സ്വിങ്ങിനെ മനസിലാക്കി കളിക്കാന്‍ സാധിക്കണം. ഷോട്ട് നേരത്തെയാകരുത്. നല്ല പിച്ചുകളില്‍ പലയാളുകളും പതിവായി വരുത്തുന്ന പിഴവാണത്'- ഗവാസ്‌കര്‍ പറഞ്ഞു.

രണ്ട് മാസത്തോളം ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുകയായിരുന്നു. അതുകൊണ്ട് ടി20യുടെ വേഗ ശൈലിയില്‍ കളിക്കാനുള്ള താല്‍പര്യം അറിയാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വന്നേക്കും. ഇംഗ്ലണ്ടില്‍ ഒരുമാസമെങ്കിലും പരിശീലനം നടത്തേണ്ടിയിരുന്നു. ഒരു സന്നാഹ മത്സരം പോലും കളിക്കാതെയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങുന്നത്.

അതുകൊണ്ട് തന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വളരെ ശ്രദ്ധയോടെ കളിക്കേണ്ടതായുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ബാറ്റിങ് നിരക്ക് നിര്‍ണ്ണായക റോളുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നീ നാല് സീനിയേഴ്‌സിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണ്ണായകമാവുക. മിന്നും ഫോമില്‍ കളിക്കുന്ന യുവ ഇതിഹാസം ശുബ്മാന്‍ ഗില്ലില്‍ നിന്നും ഇന്ത്യ ഗംഭീര പ്രകടനം പ്രതീക്ഷിക്കുന്നു.

എന്നാല്‍ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം അല്‍പ്പം കൂടി ആത്മവിശ്വാസം നല്‍കുന്നതാണ്. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ ഇംഗ്ലണ്ട് പിച്ചുകളില്‍ മികച്ച സ്വിങ് കണ്ടെത്താന്‍ കഴിവുള്ളവരും നല്ല വേഗതയുള്ളവരുമാണ്. ഇവരുടെ ബൗളിങ് ഓസീസ് ഭയക്കുമെന്നുറപ്പ്. ശര്‍ദുല്‍ ഠാക്കൂറും ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്.

indian test team

ഇന്ത്യയുടെ ബൗളര്‍മാര്‍ക്കും ഗവാസ്‌കര്‍ നിര്‍ണ്ണായക ഉപദേശം നല്‍കുന്നുണ്ട്. 'ഇന്ത്യയുടെ ബൗളര്‍മാര്‍ ന്യൂബോളില്‍ കൂടുതല്‍ ഫുള്ളര്‍ ലെങ്ത് പന്തുകള്‍ എറിയേണ്ടതായുണ്ട്. പന്തിന് വായുവിലും പിച്ച് ചെയ്ത ശേഷവും നല്ല നിയന്ത്രണമുണ്ടാവണം'- ഗവാസ്‌കര്‍ പറഞ്ഞു. സ്പിന്നര്‍മാര്‍ക്ക് വലിയ റോളില്ലാത്ത ഓവലില്‍ ഇന്ത്യ ഒരു സ്പിന്നറെയും മൂന്ന് പേസര്‍മാരെയും പരിഗണിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ അശ്വിനെ പുറത്തിരുത്തി ജഡേജക്കാവും അവസരം ലഭിക്കുക.

സന്നാഹ മത്സരത്തിന്റെ അഭാവത്തെക്കുറിച്ചും ഗവാസ്‌കര്‍ പറഞ്ഞു. 'ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ വായുവില്‍ പന്തിന് നല്ല സ്വിങ്ങുണ്ടാവും. ഇന്ത്യന്‍ സാഹചര്യത്തില്‍ പരിചയമില്ലാത്ത കാര്യമാണിത്. അതുകൊണ്ടാണ് വിദേശ പരമ്പരക്ക് മുമ്പ് ഒന്നോ രണ്ടോ സന്നാഹ മത്സരം കളിക്കണമെന്ന് പറയുന്നത്. ഇത് കൂടുതല്‍ വ്യക്തമായ ധാരണ നല്‍കും. എങ്ങനെ മത്സരം കളിക്കണമെന്ന കൃത്യമായ ചിത്രം നല്‍കാന്‍ സാധിക്കും- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഫൈനലിന് ഒരു മത്സരം മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ചെറിയ പാളിച്ചകള്‍ പോലും കപ്പ് നഷ്ടപ്പെടുത്തിയേക്കും. ഓസീസ് വാലില്‍ക്കുത്തി ഉയരാന്‍ കെല്‍പ്പുള്ളവരായതിനാല്‍ ഇന്ത്യ വ്യക്തമായ പദ്ധതികളോടെ തന്നെ കളിക്കേണ്ടതായുണ്ടെന്ന് പറയാം.

Story first published: Thursday, June 1, 2023, 14:12 [IST]
Other articles published on Jun 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+