For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2023: ഇന്ത്യക്ക് മുട്ടന്‍ പണി! ഫൈനല്‍ ഡ്യൂക്‌സ് ബോളില്‍- ബാറ്റിങ് നിരയുടെ മുട്ടിടിക്കും

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഈ മാസം 7-11വരെ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന ഫൈനലിനായി ഇതിനോടകം ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. കരുത്തരായ ഓസ്‌ട്രേലിയയാണ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികള്‍. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനാണ് ഇന്ത്യ ഇറങ്ങുന്നത്.

പ്രഥമ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റു. ഇത്തവണ ഓസ്‌ട്രേലിയക്കെതിരേയും കാര്യങ്ങള്‍ എളുപ്പമല്ല. ശക്തമായ ബൗളിങ് നിരയുള്ള കംഗാരുക്കള്‍ക്ക് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ വ്യക്തമായ മുന്‍തൂക്കമുണ്ടെന്ന് തന്നെ പറയാം. ഇപ്പോഴിതാ ഇന്ത്യക്ക് മുട്ടന്‍ പണിയായി നിര്‍ണ്ണായക തീരുമാനമെടുത്തിരിക്കുകയാണ് ഐസിസി. മത്സരം നടക്കുക ഡ്യൂക്‌സ് ബോളിലാണ്. ഇതാണ് ഇന്ത്യയുടെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നത്.

india, test cricket

ഇന്ത്യക്ക് ഡ്യൂക്‌സ് ബോളില്‍ കളിച്ച് പരിചയസമ്പത്തുണ്ടെങ്കിലും ഓസ്‌ട്രേലിയയുടെ അത്ര പരിചയമില്ല. വിദേശ പിച്ചില്‍ ഡ്യൂക്‌സ് ബോളുകൂടിയാവുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ മുട്ടിടിക്കുമെന്നുറപ്പ്. സാധാരണയായി കുക്കാബുറയുടെ സ്റ്റിച്ച് ബോളാണ് ഓസീസ് ടെസ്റ്റിന് ഉപയോഗിക്കാറുള്ളത്. അതില്‍ ഇന്ത്യക്ക് കളിച്ച് പരിചയസമ്പത്തുണ്ട്. ഇന്ത്യയിലെ എസ്ജി ബോളുകളോട് സമാനമായ പന്താണിതെന്ന് പറയാം. എന്നാല്‍ ഡ്യൂക്‌സ് ബോള്‍ പൂര്‍ണ്ണമായും കൈകൊണ്ട് തുന്നിയെടുക്കുന്ന പന്താണ്.

ഇതില്‍ കൂടുതല്‍ സ്വിങ്ങും ബൗണ്‍സുമെല്ലാമുണ്ടാവും. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ സ്വാഭാവികമായി ബാറ്റ് ചെയ്യുകയെന്നത് തന്നെ വലിയ വെല്ലുവിളിയാണ്. അതോടൊപ്പം ഡ്യൂക്‌സ് ബോളുകള്‍ കൂടിയാവുമ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിറക്കുമെന്ന കാര്യമുറപ്പാണ്. ഐപിഎല്ലിന് ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ പോകുന്നത്. ആവിശ്യത്തിന് പരിശീലനം ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ലഭിച്ചിട്ടില്ല.

ഒരാഴ്ചത്തെ മാത്രം പരിശീലനം കൊണ്ട് ഇംഗ്ലണ്ടിലെ സാഹചര്യത്തോട് വേഗത്തില്‍ പൊരുത്തപ്പെടുക ഇന്ത്യക്ക് കടുപ്പമാവും. കൂടാതെ ഡ്യൂക്‌സ് ബോളുകൂടിയാവുമ്പോള്‍ ബാറ്റ്‌സ്മാനത് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും. ഫൈനലിന് ഒരു മത്സരം മാത്രമാണുള്ളത്. അതിനാല്‍ത്തന്നെ ഇന്ത്യയെക്കാള്‍ വേഗത്തില്‍ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ കംഗാരുക്കള്‍ക്കാവും. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍ വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഓസീസ് പേസ് നിര ഇന്ത്യയെ വിറപ്പിച്ചേക്കും.

ഇംഗ്ലണ്ട് ടീം നേരത്തെ മുതല്‍ തങ്ങളുടെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഡ്യൂക്‌സ് ബോളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ കുക്കാബുറയാണ് കൂടുതല്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലായതിനാല്‍ ഡ്യൂക്‌സ് ബോളില്‍ നടത്താനുള്ള തീരുമാനം ഐസിസിയുടേതാണ്. ഈ തീരുമാനം ഓസ്‌ട്രേലിയക്ക് വലിയ പ്രശ്‌നമാവില്ലെങ്കിലും ഇന്ത്യക്ക് തലവേദനയാവുമെന്നുറപ്പ്.

virat kohli

ഡ്യൂക്‌സ് പന്തുകള്‍ ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ സീം ലഭിക്കും. മറ്റ് പന്തുകളെക്കാള്‍ കൂടുതല്‍ സ്വിങ് ലഭിക്കാനും കാരണമാവുന്നു. അതുകൊണ്ട് തന്നെ പേസര്‍മാര്‍ക്ക് ഡ്യൂക്‌സ് ബോളുകളില്‍ പന്തെറിയാന്‍ വലിയ താല്‍പര്യമുണ്ടാവും. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ പുല്ലിന്റെ അളവ് കൂടുതലാണ്. ഡ്യൂക്‌സ് ബോളും പിച്ചിന്റെ ഈ സ്വഭാവവും ചേരുമ്പോള്‍ ബാറ്റ്‌സ്മാന്‍ പ്രയാസപ്പെടും. വായുവില്‍ പ്രതീക്ഷിച്ച ദിശയിലൂടെ ഡ്യൂക്‌സ് പന്ത് ചലിപ്പിക്കാനാവും. മറ്റ് പന്തുകളെക്കാള്‍ നല്ല നിയന്ത്രണം ഡ്യൂക്‌സിനുണ്ട്.

അതുകൊണ്ട് തന്നെ അനുഭവസമ്പത്തില്ലാതെ കളിക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടും. വളരെ ക്ഷമയോടെ തന്നെ ഇന്ത്യന്‍ ബാറ്റിങ് നിര കളിക്കാനിറങ്ങിയില്ലെങ്കില്‍ വലിയ ദുരന്തമാവും ഇന്ത്യയെ ഓവലില്‍ കാത്തിരിക്കുകയെന്ന് പറയാം. വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ എന്നിവരുടെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ബൗളിങ് നിരയില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെല്ലാം നന്നായി സ്വിങ് ചെയ്യിപ്പിക്കുന്നവരാണ്.

അതുകൊണ്ട് തന്നെ ഡ്യൂക്‌സ് ബോളില്‍ ഓസീസ് ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യക്ക് സാധിച്ചേക്കും. എന്തായാലും ഫൈനലില്‍ തീപാറും പോരാട്ടം കാണാനാവുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയെ സംബന്ധിച്ച് ഇടവേളക്ക് ശേഷം ഐസിസി കപ്പ് നേടാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.

Story first published: Thursday, June 1, 2023, 7:44 [IST]
Other articles published on Jun 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+