Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മുംബൈയെ എറിഞ്ഞിട്ട് കെകെആര്‍!! ആര്‍ആറിനും പഞ്ചാബിനും നെഞ്ചിടിപ്പ്, സൂപ്പര്‍ ക്ലൈമാക്‌സ്

കൊല്‍ക്കത്ത: ഐപിഎല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം അനുവാര്യമായിരുന്ന കൊല്‍ക്കത്ത നൈറ്റ് നൈറ്റ്‌റൈഡേഴ്‌സ് മിന്നും ജയത്തോടെ അതു കാത്തുസൂക്ഷിച്ചിരിക്കുകയാണ്. ബൗളിങ് കരുത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നാലു വിക്കറ്റിനാണ് കെകെആര്‍ കെട്ടുകെട്ടിച്ചത്.

ഈ ജയത്തോടെ 13 പോയിന്റോടെ കെകെആര്‍ പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും പിന്തള്ളി ആറാംസ്ഥാനത്തേക്കുയര്‍ന്നു. പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ ശേഷിച്ച മല്‍സരം തോല്‍ക്കുകയും ശേഷിച്ച മാച്ചില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ വീഴ്ത്തുകയും ചെയ്താല്‍ 15 പോയിന്റുമായി കെകെആര്‍ പ്ലേഓഫിലെത്തുന്ന നാലാമത്തെയും അവസാനത്തെയും ടീമായി മാറും.

SURYA BOWLED

148 റണ്‍സിന്റെ ചെറിയ ലക്ഷ്യമാണ് കെകെആറിനു മുംബൈ നല്‍കിയത്. മനീഷ് പാണ്ഡെ (45), റോവ്മന്‍ പവല്‍ (40) എന്നിവരുടെ ഇന്നിങ്‌സിലേറി 18.5 ഓവറില്‍ ആറു വിക്കറ്റിനു അവര്‍ ലക്ഷ്യം മറികടന്നു.

IPL 2026: സഞ്ജുവിനോടു കളി വേണ്ട!! അതിന് നീ കുറച്ചൂടെ മൂക്കണം; ക്ലാസനെ പഞ്ഞിക്കിട്ട് ഫാന്‍സ്

IPL 2026: സഞ്ജുവിനോടു കളി വേണ്ട!! അതിന് നീ കുറച്ചൂടെ മൂക്കണം; ക്ലാസനെ പഞ്ഞിക്കിട്ട് ഫാന്‍സ്

33 ബോളില്‍ ആറു ഫോറുള്‍പ്പെട്ടതാണ് പാണ്ഡെയുടെ ഇന്നിങ്‌സ്. പവെല്‍ 30 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടിച്ചു. നാലാം വിക്കറ്റില്‍ പാണ്ഡെ- പവെല്‍ സഖ്യം 47 ബോളില്‍ നേടിയ 67 റണ്‍സാണ് കെകെആര്‍ ജയത്തിന് അടിത്തറയിട്ടത്.

തപ്പിത്തടഞ്ഞ് മുംബൈ

ഈഡന്‍ ഗാര്‍ഡന്‍സില്‍ ബാറ്റിങ് ദുഷ്‌കരമായിരുന്ന പിച്ചില്‍ തുടക്കം മുതല്‍ തപ്പിത്തടഞ്ഞാണ് മുംബൈ ഇന്ത്യന്‍സ് എട്ടു വിക്കറ്റുകള്‍ നഷ്ടത്തില്‍ 147 റണ്‍സിലെത്തിയത്. ഒരാള്‍ക്കു പോലും ടീമില്‍ 35 റണ്‍സ് പോലും തികയ്ക്കാനായില്ലെന്നതാണ് എടുത്തു പറയേണ്‍ കാര്യം.

വാലറ്റത്ത് സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കോര്‍ബിന്‍ ബോഷിന്റെ (32*) മികച്ച ഫിനിഷിങാണ് ടീമിനെ 145 കടത്തിയത്. വെറും 18 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (26), തിലക് വര്‍മ (20), രോഹിത് ശര്‍മ (15), സൂര്യകുമാര്‍ യാദവ് (15), വില്‍ ജാക്‌സ് (14), ദീപക് ചാഹര്‍ (10) എന്നിവരാണ് രണ്ടക്കത്തിലെത്തിയത്.

KKR

തുടക്കം മുതല്‍ അവസാനം വരെ ഒരേ രീതിയില്‍ തണുപ്പന്‍ രീതിയിലാണ് മുംബൈയുടെ ഇന്നിങ്‌സ് മുന്നേറിയത്. ഒരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് പോലും അവരുടെ ഇന്നിങ്‌സില്‍ കണ്ടില്ല. പവര്‍പ്ലേ കഴിയുമ്പോഴേക്കും മുംബൈ നാലിന് 41 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു. അഞ്ചാം വിക്കറ്റില്‍ തിലക്-ഹാര്‍ദിക് ജോടി 49 ബോളില്‍ നേടിയ 43 റണ്‍സാണ് വലിയ നാണക്കേടില്‍ നിന്നും മുംബൈയെ രക്ഷിച്ചത്.

IND vs AFG: ടീം ഇന്ത്യയില്‍ ജിടി ലോബി? ഫോമിനു പുല്ലുവില!! എല്ലാം ഗില്ലിന്റെ ചരടുവലിയോ

IND vs AFG: ടീം ഇന്ത്യയില്‍ ജിടി ലോബി? ഫോമിനു പുല്ലുവില!! എല്ലാം ഗില്ലിന്റെ ചരടുവലിയോ

തിലക് മടങ്ങിയ ശേഷം വീണ്ടും തുടരെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. എട്ടാം വിക്കറ്റില്‍ ബോഷ്-ചഹര്‍ ജോടി 20 ബോളിലെടുത്ത 42 റണ്‍സ് ടീമിനെ 147ലെത്തിക്കുകയും ചെയ്തു. കെകെആറിനായി സൗരഭ് ദുബേ, കാമറൂണ്‍ ഗ്രീന്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളെടുത്തു.

ടോസിനു ശേഷം കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനെ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവസാന മല്‍സരത്തിലെ അതേ ടീമിനെ തന്നെ കെകെആര്‍ നിലനിര്‍ത്തി. മുംബൈയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട മാറ്റം പരിക്കു ഭേദമായ ക്യാപ്റ്റന്‍ ഹാര്‍ദിക് മടങ്ങിയെത്തിയെന്നതാണ്. മുംബൈ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടാിരുന്നു. ഹാര്‍ദിക്കിനൊപ്പം അഫ്ഗാന്‍ സ്പിന്നര്‍ അല്ലാ ഗസന്‍ഫറും ഇലവനിലേക്കു തിരിച്ചെത്തി.

ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് മുംബൈയുമായി കൊല്‍ക്കത്ത കൊമ്പുകോര്‍ത്തത്. ഇത്തവണ കെകെആറിന്റെ ആദ്യ മല്‍സരം മാര്‍ച്ച് 29ന് വാംഖഡെയില്‍ മുംബൈയുമായിട്ടായിരുന്നു. അന്നു ആറു വിക്കറ്റിന്റെ കനത്ത തോല്‍വി കെകെആറിനു നേരിടേണ്ടി വരികയും ചെയ്തു. 220 റണ്‍സെന്ന മികച്ച ടോട്ടല്‍നേടിയിട്ടും അതു പ്രതിരോധിക്കാന്‍ അവര്‍ക്കായില്ല.

പ്ലെയിങ് 11

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ആംഗ്രിഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, റോവ്മന്‍ പവല്‍, മനീഷ് പാണ്ഡെ, റിങ്കു സിംഗ്, സുനില്‍ നരെയ്ന്‍, അനുകുല്‍ റോയ്, കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി, സൗരഭ് ദുബെ.

മുംബൈ ഇന്ത്യന്‍സ്- റയാന്‍ റിക്കെല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, രഘു ശര്‍മ.

Story first published: Wednesday, May 20, 2026, 18:11 [IST]
Other articles published on May 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+