Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു വേണമെന്ന് ഗംഭീര്‍!! എതിര്‍ത്ത് ഗില്‍, പകരം അവനായി വാദിച്ചു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ച പേരുകളിലൊന്ന് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റേതായിരുന്നു. കാരണം ടി20യിലും ഇപ്പോള്‍ ഐപിഎല്ലിലുമെല്ലാം കസറുന്ന അദ്ദേഹം തീര്‍ച്ചയായും ഒരു മടങ്ങിവരവ് അര്‍ഹിച്ചിരുന്നു.

2023നു ശേഷം ഏകദിനത്തില്‍ കളിച്ചിട്ടില്ലാത്ത സഞ്ജു ബാക്കപ്പ് കീപ്പറായി ഇത്തവ ടീമിലണ്ടാവുമെന്നു പ്രതീക്ഷിക്കപ്പെട്ട ആരാധകരെ നിരാശപ്പെടുത്തിയാണ് സെലക്ഷന്‍ കമ്മിറ്റി 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. അദ്ദേഹത്തിനു പകരം ഇഷാന്‍ കിഷന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടപ്പോള്‍ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ കെഎല്‍ രാഹുല്‍ തന്നെയാണ്.

SANJU GAMBHIR

ഏകദിന ടീമില്‍ നിന്നും സഞ്ജു ഒരിക്കല്‍ക്കൂടി അവഗണിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. കോച്ച് ഗൗതം ഗംഭീര്‍ മലയാളി താരത്തെ ടീമിലെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും അതു തടഞ്ഞത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണെന്ന ഞെട്ടിക്കുന്ന സൂചനകളാണ് ലഭിക്കുന്നത്.

ഗില്ലിന്റെ എതിര്‍പ്പ്

അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയ്ക്കും ഏക ടെസ്റ്റിനുമുള്ള ഇന്ത്യന്‍ സ്‌ക്വാഡുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ സഞ്ജു സാംസണിന്റെ പേരും ഉയര്‍ന്നു വന്നിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമയിരിക്കുന്നത്.

ഏകദിന ടീമില്‍ സഞ്ജുവും വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത് മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ തന്നെയാണ്. ടി20യില്‍ മലയാളി താരത്തെ ഇന്ത്യയുടെ ഹീറോയാക്കി മാറ്റിയ അദ്ദേഹം ഏകദിനത്തിലും ഇതു തന്നെയാണ് ലക്ഷ്യമിട്ടത്. പക്ഷെ ഗംഭീറിന്റെ അഭിപ്രായ്‌ത്തോടു യോജിക്കാന്‍ നിലവിലെ ഏകദിന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തയ്യാറായില്ല.

സഞ്ജു ഏകദിനത്തില്‍ വേണ്ടെന്നു വാദിച്ചഅദ്ദേഹം പകരം ഇഷാന്‍ കിഷന്‍ മതിയെന്നും ആവശ്യപ്പെടുകയായിരുന്നു. ഗില്ലിന്റെ ഇതേ അഭിപ്രായം തന്നെയാണ് സെലക്ഷന്‍ കമ്മിറ്റിക്കുമുണ്ടായിരുന്നത്.

ഇതോടെ ഗംഭീര്‍ ഒറ്റപ്പെടുകയും ആവശ്യം തള്ളപ്പെടുകയും ചെയ്തു. ഇങ്ങനെയാണ് സഞ്ജുവിനു പകരം ബാക്കപ്പ് കീപ്പറായി ഇഷാനെ ഉള്‍പ്പെടുത്തുകയായിരുന്നെന്നും ടൈസ് ഓഫ് ഇന്ത്യയുടെ സാഹില്‍ മല്‍ഹോത്ര ചൂണ്ടിക്കാട്ടുന്നു.

ഗില്ലിന്റെ പ്രശ്‌നമെന്ത്?

സഞ്ജു സാംസണിനോടു ശുഭ്മന്‍ ഗില്ലിനുള്ള അനിഷ്ടം സംഭവത്തോടെ ഒരിക്കല്‍ക്കൂടി മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഇവര്‍ക്കിടയിലുള്ള പ്രശ്‌നമെന്താണെന്നു വ്യക്തമല്ല. സാധാരണയായി സഞ്ജുവുമായി ആരുംതന്നെ ഈ തരത്തില്‍ പിണങ്ങി നില്‍ക്കാറില്ല.

SHUBMAN GILL

വളരെ ശാന്ത പ്രകൃതക്കാരന്‍ കൂടി ആയതിനാല്‍ മുഴുവന്‍ താരങ്ങളുമായി വളരെ നല്ല സൗഹൃദവും മലയാളി താരത്തിനുണ്ട്. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും അവസാന നിമിഷം തീര്‍ത്തും അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ടയാളാണ് ഗില്‍.

ടീമിന്റെ വൈസ് ക്യാപ്റ്റന്‍ റോളില്‍ നില്‍ക്കെയാണ് അദ്ദേഹം ഈ തരത്തില്‍ പുറത്താക്കപ്പെടുന്നത്. ഓപ്പണറായി ഇറങ്ങി ഒരു ഫിഫ്റ്റി പോലുമില്ലാതെ തുടര്‍ച്ചയായി നിരാശപ്പെടുത്തിയതും സ്ലോ ബാറ്റിങുമെല്ലാം ഗില്ലിനു വിനയാവുകയായിരുന്നു.

അദ്ദേഹത്തിനു പകരം അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി സഞ്ജുവിനെ സെലക്ടര്‍മാര്‍ പ്രമോട്ടും ചെയ്തു. ഈ നീക്കം മാസ്റ്റര്‍സ്‌ട്രോക്കായി മാറുന്നതും പിന്നീട് കണ്ടു. ഇന്ത്യയെ ലോക ചാംപ്യന്മാരാക്കുന്നതിനു ചുക്കാന്‍ പിടിച്ച സഞ്ജു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് ലോക ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു കൊണ്ടുള്ള ഫോട്ടോ ഗില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതില്‍ സഞ്ജു ഇല്ലാതിരുന്നത് വലിയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു.

Story first published: Wednesday, May 20, 2026, 12:27 [IST]
Other articles published on May 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+