Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CSK vs GT: 55% സാധ്യത ആ ടീമിന്, സഞ്ജു ഫ്‌ളോപ്പാവില്ല!! സ്‌കോറിങ്ങനെ; പ്രവചിച്ച് എഐ

അഹമ്മദാബാദ്: അഞ്ചു തവണ ഐപിഎല്‍ ട്രോഫി സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാളെ (വ്യാഴം) ഈ സീസണിലെ അവസാനത്തെ ലീഗ് മല്‍സരത്തില്‍ ഇറങ്ങുകയാണ്. പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ അസ്തമിച്ച ചെന്നൈയുടെ എതിരാളികള്‍ മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ്. ജിടിയുടെ തടക്കമായ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് പോരാട്ടം.

16 പോയിന്റുമായി ഇതിനകം പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞ ശുഭ്മന്‍ ഗില്ലിന്റെ ജിടി ജയവുമായി ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനായിരിക്കും ശ്രമിക്കുക. എന്നാല്‍ നേരിയ പ്ലേഓഫ് സാധ്യതകളെങ്കിലും കാത്തുസൂക്ഷിക്കാന്‍ സിഎസ്‌കെയ്ക്കു ഈ മല്‍സരത്തില്‍ വലിയൊരു മാര്‍ജിനില്‍ ജയിച്ചേ തീരൂ.

GT TEAM

സിഎസ്‌കെയും ജിടിയും തമ്മിലുള്ള ഈ സൂപ്പര്‍ പോരില്‍ ആരു ജയിക്കും? മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സ്‌കോര്‍ എത്രയാവും? ഇതേക്കുറിച്ചെല്ലാം പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക് (Grok).

നിലവിലെ ഫോം, ടീം സ്റ്റാന്‍ഡിങ്

ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഈ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനമാണ് ഗുജറാത്ത് ടൈറ്റന്‍സ് നടത്തിക്കൊണ്ടിരിക്കുന്നത്. സീസണിന്റെ ആദ്യ പകുതിയില്‍ ഏഴു മല്‍സരങ്ങളില്‍ നാലെണ്ണം തോറ്റെങ്കിലും രണ്ടാം പകുതിയില്‍ ജിടി ഗംഭീര തിരിച്ചുവരവ് നടത്തി. തുടരെ അഞ്ചു മാച്ചുകളില്‍ ജയിച്ചാണ് അവര്‍ പ്ലേഓഫ് ഉറപ്പാക്കിയത്.

പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ രണ്ടാമതാണ് ജിടി. 13 മല്‍സരങ്ങളില്‍ അഞ്ചെണ്ണം ജയിച്ച അവര്‍ തോറ്റത് നാലു കളികളില്‍ മാത്രം. സിഎസ്‌കെയുമായി ഇതു രണ്ടാം തവണയാണ് ജിടി കൊമ്പുകോക്കുന്നത്. നേരത്തേ ചെപ്പോക്കില്‍ നടന്ന കളിയില്‍ സിഎസ്‌കെയെ എട്ടു വിക്കറ്റിനു അവര്‍ കെട്ടുകെട്ടിച്ചിരുന്നു.

അതേസമയം, പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ആറാമതാണ് സിഎസ്‌കെ. 13 മല്‍സരങ്ങളില്‍ അവരുടെ സമ്പാദ്യം 12 പോയിന്റാണ്. ആറു കളികള്‍ സിഎസ്‌കെ ജയിച്ചപ്പോള്‍ ശേഷിച്ച ഏഴിലും തോല്‍വിയായിരുന്നു ഫലം.

ഒരു സമയത്തു പ്ലേഓഫിന് അരികെ വരെ സിഎസ്‌കെ എത്തിയിരുന്നു. എന്നാല്‍ അവസാന രണ്ടു മാച്ചുകളിലേറ്റ തോല്‍വി അവരുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചു.

എങ്കിലും ജിടിക്കെതിര വലിയ മാര്‍ജിനില്‍ ജയിക്കുന്നതിനൊപ്പം ഇനിയുള്ള മല്‍സരങ്ങില്‍ പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ തോല്‍ക്കുകയും കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് അടുത്ത രണ്ടു കളിയില്‍ ഒന്നും തോറ്റാല്‍ സിഎസ്‌കെയ്ക്കു നേരിയ പ്ലേഓഫ് സാധ്യതയുണ്ട്.

ജയമാര്‍ക്ക്, സഞ്ജുവിന്റെ സ്‌കോര്‍?

ഗുജറാത്ത് ടൈറ്റന്‍സാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഫേവറിറ്റുകളെന്നാണ് ഗ്രോക്ക് പ്രവചിച്ചിരിക്കുന്നത്. 55 മുതല്‍ 60 ശതമാനം വിജയ സാധ്യത ജിടിക്കാണ്. ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം അവര്‍ക്കു ലഭിക്കും. കൂടാതെ സിഎസ്‌കെയുമായി താരതമ്യം ചെയ്യുമ്പോള്‍ അതിശക്തമാണ് ജിടിയുടെ ബൗളിങ് നിര.

SANJU SAMSON

സിഎസ്‌കെയാവട്ടെ ജയിച്ചേ തീരൂവെന്ന വലിയ സമ്മര്‍ദ്ദത്തിലായിരിക്കും ഈ കളിയില്‍ ഇറങ്ങുക. ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കുന്ന താരങ്ങള്‍ അവര്‍ക്കുണ്ടെങ്കിലും ബൗളിങ് ശോകമാണ്. അവസാനമായി ജാമി ഒവേര്‍ട്ടന്‍ കൂടി പരിക്കേറ്റ് പുറത്തായതോടെ സിഎസ്‌കെ ബൗളിങിലെ നേരിയ മൂര്‍ച്ചയും നഷ്ടമായിരിക്കുകയാണ്.

സീസണിലെ അവസാന മാച്ചില്‍ സിഎസ്‌കെയ്ക്കായി സഞ്ജു സാംസണ്‍ മോശമാക്കില്ലെന്നാണ് പ്രവചനം. 35- 55 റണ്‍സ് വരെ അദ്ദേഹം ഈ കളിയില്‍ സ്‌കോര്‍ ചെയ്യുമെന്നും ഗ്രോക്ക് പ്രവചിക്കുന്നു.

477 റണ്‍സ് സഞ്ജു ഇതിനകം നേടിക്കഴിഞ്ഞു. 23 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനായാല്‍ 500 റണ്‍സെന്ന നാഴികക്കല്ലും അദ്ദേഹത്തിനു നാളെ തികയ്ക്കാന്‍ കഴിയും.

Story first published: Wednesday, May 20, 2026, 17:49 [IST]
Other articles published on May 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+