Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

ഐപിഎല്ലിന്റെ 19ം സീസണിന് ഈ മാസം തിരശീല വീഴാനിരിക്കവെ ടീം ഇന്ത്യ ജൂണില്‍ വീണ്ടും പോര്‍ക്കളത്തില്‍ തിരിച്ചെത്തുകയാണ്. അഫ്ഗാനിസ്താനുമായി ഒരു ടെസ്റ്റും തൊട്ടുപിറകെ മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക. ഇവയ്ക്കുള്ള സ്‌ക്വാഡുകളെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ശുഭ്മന്‍ ഗില്ലിനു കീഴിലാണ് രണ്ടു പരമ്പരകളും ഇന്ത്യയിറങ്ങുന്നത്.

ഇന്ത്യയെ സംബന്ധിച്ച് ഏകദിന പരമ്പരയാണ് കൂടുതല്‍ പ്രധാനമെന്നു പറയാം. കാരണം അടുത്ത വര്‍ഷം ഐസിസി ഏദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ അതിനുള്ള തയ്യാറെടുപ്പ് കൂടിയായിരിക്കും ഇനിയുള്ള പരമ്പരകള്‍.

YASHASVI JAISWAL

അഫ്ഗാനുമായുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ചില പ്രധാന താരങ്ങള്‍ തഴയപ്പെടുകയോ, വിശ്രമം അനുവദിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഈ തരത്തില്‍ ഒഴിവാക്കപ്പെട്ടവരെ മാത്രം ഉള്‍പ്പെടുത്തി ഏകദിന 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

ടീം ഇന്ത്യയില്‍ ആരെല്ലാം?

ഇന്ത്യന്‍ ഏകദിന ടീമിന്റെ ഓപ്പണിങ് ജോടികള്‍ റുതുരാജ് ഗെയ്ക്വാദും യുവ ഇടംകൈയന്‍ അഗ്രസീവ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളുമായിരിക്കും. രണ്ടു പേരും ഈ ഫോര്‍മാറ്റില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള താരങ്ങളാണ്. പക്ഷെ അഫ്ഗാനിസ്താനുമായുള്ള പരമ്പരയില്‍ രണ്ടു പേരെയും പരിഗണിച്ചില്ല.

മുന്‍ ഏകദിന പരമ്പരകളില്‍ ബാക്കപ്പ് ഓപ്പണര്‍ റോളില്‍ ജയ്‌സ്വാള്‍ കൂടെയുണ്ടായിരുന്നു. പക്ഷെ അഫ്ഗാനെതിരേ അദ്ദേഹം അവഗണിക്കപ്പെട്ടു. ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങി അവാനമായി കളിച്ച ഏകദിന പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് ജയ്‌സ്വാള്‍. എന്നിട്ടും താരം തഴയപ്പെട്ടത് നിര്‍ഭാഗ്യകരമാണ്.

ജയ്‌സ്വാളിനു പകരം രണ്ടാം കീപ്പറായി വന്നിരിക്കുന്ന ഇഷാന്‍ കിഷനെ ബാക്കപ്പ് ഓപ്പണര്‍ റോളില്‍ പരീക്ഷിക്കാമെന്ന കണക്കുകൂട്ടലിലാണ് സെലക്ഷന്‍ കമ്മിറ്റി. നേരത്തേ ഓപ്പണറായി കളിക്കുകയും ഡബിള്‍ സെഞ്ച്വറിയടക്കം നേടുകയും ചെയ്തിട്ടുള്ള താരമാണ് ഇഷാന്‍.

ഇന്ത്യന്‍ ബദല്‍ ഏകദിന ടീമില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങൡ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍, മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരാണുള്ളത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം ശ്രദ്ധേയമായ പ്രകടങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ മതിയായ അവരങ്ങള്‍ ലഭിക്കാത്തയാളാണ് ദേവ്ദത്ത്.

ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും അഫ്ഗാനെതിരേ സഞ്ജുവിനെ പരിഗണിക്കാതിരുന്നത് നിരാശാജനകമാണ്. 2023 അവസാനം സൗത്താഫ്രിക്കയുമായി അവരുടെ നാട്ടിലാണ് അദ്ദേഹം അവസാനമായി ഏകദിനം കളിച്ചത്. ഈ മല്‍സരത്തില്‍ സെഞ്ച്വറിയടക്കം നേടി ഹീറോ ആയെങ്കിലും അതിനു ശേഷമൊരിക്കലും സഞ്ജുവിന് അവസരവും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഹീറോയായിരുന്നു അദ്ദേഹം. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും മിന്നിക്കുകയാണ്. എന്നിട്ടും ഏകദിന ടീമിലേക്കു അദ്ദേഹത്തെ തിരികെ വിളിക്കാതിരുന്നത് കടുത്ത അനീതിയാണ്. ഒഴിവാക്കപ്പെട്ടവരുടെ ഇന്ത്യന്‍ ഇലവന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും സഞ്ജു തന്നെയാണ്.

റിഷഭാവട്ടെ അവസാന ഏകദിന പരമ്പര വരെ.ും ബാക്കപ്പായി ടീമിലുണ്ടായിരുന്നു. പക്ഷെ അഫ്ഗാനെതിരേ അദ്ദേഹത്തെ പുറത്താക്കി ഇഷാനെ തിരികെ വിളിച്ചതിനു പിന്നിലെ കാരണമെന്താണെന്നതു വ്യക്തമല്ല. ഒരുപക്ഷെ ഐപിഎല്ലിലെ മോശം ഫോമായിരിക്കാം ഇതിനു പിന്നില്‍.

SANJU SAMSON

റിഷഭിനു ശേഷം ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ടാവുക വെങ്കടേഷ് അയ്യരും അക്ഷര്‍ പട്ടേലുമായിരിക്കും. അടുത്തിടെ വരെ മൂന്നു ഫോര്‍മാറ്റിലെയും അവിഭാജ്യ ഘടകമായിരുന്നു അക്ഷര്‍. പക്ഷെ അപ്രതീക്ഷിതമായാണ് അഫ്ഗാനെതിരേ ഏകദിന, ടെസ്റ്റ് ടീമുകളില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടത്.

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലുണ്ടാവുക യുവതാരം രവി ബിഷ്‌നോയിയാണ്. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയാണ്. ജോലിഭാരം നിയന്ത്രിക്കുന്നതിനായി അദ്ദേഹത്തിനു സെലക്ടര്‍മാര്‍ ഇത്തവണ വിശ്രമം നല്‍കുകയായിരുന്നു.

ബുംറ കഴിഞ്ഞാല്‍ ബദല്‍ ടീമിലെ മറ്റു പേസര്‍മാര്‍ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാണ്. സിറാജിനു ബ്രേക്ക് നല്‍കപ്പെട്ടപ്പോള്‍ മികച്ച ഫോമിലായിട്ടും ഷമിയെ ഒരിക്കല്‍ക്കൂടി സെലക്ടര്‍മാര്‍ അവഗണിച്ചു.

ഇന്ത്യയുടെ ബദല്‍ ഏകദിന 11

യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Story first published: Wednesday, May 20, 2026, 13:41 [IST]
Other articles published on May 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+