Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: രോഹിത്തടക്കം 2 സൂപ്പര്‍ താരങ്ങള്‍ ഔട്ട്!! 2 പേര്‍ക്ക് അരങ്ങേറ്റം, ആദ്യ ഏകദിനത്തിലെ 11

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ പടയൊരുക്കം ജൂണില്‍ ആരംഭിക്കുകയാണ്. അഫ്ഗാനിസ്താനുമായുള്ള മൂന്നു മല്‍സങ്ങളുടെ ഏകിന പരമ്പരയാണ് ഇന്ത്യയുടെ ആദ്യത്തെ ചാലഞ്ച്. ജൂണ്‍ 14നണ് ഏകദിന പരമ്പര ആരംഭിക്കുക.

17, 20 തിയ്യതികളിലാണ് തുടര്‍ന്നുള്ള മല്‍സരങ്ങള്‍. പകലും രാത്രിയുമായിട്ടാണ് മുഴുവന്‍ മാച്ചുകളു നടക്കുക. ധരംശാലയാണ് ആദ്യ മല്‍സരത്തിനു വേദിയാവുക. മിന്നുന്ന ജയത്തോടെ തന്നെ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും ശുഭ്മന്‍ ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

ലോകകപ്പിനു മുമ്പ് ടീമിന്റെ കരുത്തും ദൗര്‍ബല്യവും തിരിച്ചറിയാനും ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താനുമെല്ലാം ഈ പരമ്പര സഹായിക്കും. ആദ്യ ഏകദിനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ 11 എങ്ങനെയാവുമെന്നു നോക്കം.

ROHIT SHARMA

ഇലവനില്‍ ഇവര്‍

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളി മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മയാണെങ്കിലും അഫ്ഗാനിസ്താനെതിരേ എത്ര മല്‍സരങ്ങില്‍ കൡക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അടുത്തിടെയായി അദ്ദേഹത്തെ അലട്ടുകയും ചെയ്യുന്നുണ്ട്. ഇതു കാരണം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കുറച്ചു മല്‍സരങ്ങളും ഹിറ്റ്മാന് നഷ്ടമായിക്കഴിഞ്ഞു.

പൂര്‍ണ ഫിറ്റാണെങ്കില്‍ മാത്രമേ അഫ്ഗാനെതിരേ രോഹിത് കളിച്ചേ്ക്കുകയുള്ളൂ. ഇല്ലെങ്കില്‍ വിശ്രമം നല്‍കിയേക്കും. അദ്ദേഹം പുറത്തിരിക്കുകയാങ്കെില്‍ പകരം ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി എത്തുക മിന്നുന്ന ഫോമിലുള്ള ഇഷാന്‍ കിഷനായിരിക്കും.

രോഹിത്തിന്റെ കാര്യത്തില്‍ സംശയമുള്ളതിനാല്‍ തന്നെയാണ് റിഷഭ് പന്തിനെ തഴഞ്ഞ് അദ്ദേഹത്തെ ബാക്കപ്പ് കീപ്പറായി ടീമിലേക്കു തിരികെ വിളിച്ചത്. നേരത്തേ രോഹിത്തിനൊപ്പം ഏകദിനത്തിലും ടി20യിലുമെല്ലാം ഓപ്പണറായി കളിച്ച അനുഭവസമ്പത്തും ഇഷാനുണ്ട്. പക്ഷെ ഇത്തവണ കീപ്പിങ് ചുമതല അദ്ദേഹത്തിനുണ്ടാവില്ല. പകരം സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും കളിക്കുക.

മൂന്നാം നമ്പറില്‍ പതിവുപോലെ റണ്‍മെഷീനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ കാണാം. നാലാം നമ്പര്‍ ശ്രേയസ് അയ്യരില്‍ ഭദ്രവുമാണ്. ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.

അഞ്ചാമനായി മറ്റൊരു സൂപ്പര്‍ താരം കെഎല്‍ രാഹുലുണ്ട്. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറും അദ്ദേഹം തന്നെയാണ്. അഞ്ചിനു ശേഷമുള്ള പൊസിഷനുകളിലാണ് ചില വ്യത്യാങ്ങള്‍ സംഭവിക്കുക.

രോഹിത്തിനെ പോലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയയുടെയും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സംശയമുണ്ട്. ഫിറ്റ്‌നസ് പരിശോധനയ്ക്കു ശേഷം മാത്രമേ അദ്ദേഹത്തെ കളിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. ഹാര്‍ദിക്കില്ലെങ്കില്‍ റോള്‍ ഏറ്റെടുക്കാന്‍ നിതീഷ് കുമാര്‍ റെഡ്ഡി റെഡിയാണ്. ബാറ്റിങിനൊപ്പം ബൗളിങിലും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ താരത്തിനു കഴിയും.

SHUBMAN GILL

ഏഴാമനായി ഇടംകൈയന്‍ ബാറ്ററും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ വാഷിങ്ടണ്‍ സുന്ദര്‍ കളിക്കും. എട്ടില്‍ പുതുമുഖ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബെയുടെ അരങ്ങേറ്റം ഉറപ്പായും പ്രതീക്ഷിക്കാം.

കാരണം രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഈ പരമ്പരയില്‍ ടീമിന്റെ ഭാഗമല്ല. അതിനുശേഷം സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുടെ ഊഴമായിരിക്കും. അര്‍ഷ്ദീപ് സിങായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക.

ഐപിഎല്ലിലെ താരോദയങ്ങളിലൊന്നായി മാറിയ യുവ പേസര്‍ പ്രിന്‍സ് യാദവ് ഈ പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറും. ടീമലെ മൂന്നാമത്തെ ബൗളറായി കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരിലൊരാളെയും ഇന്ത്യ പരീക്ഷിച്ചേക്കും.

ആദ്യ ഏകദിനത്തിലെ സാധ്യതാ 11

ഇഷാന്‍ കിഷന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷ് ദുബെ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്, കുല്‍ദീപ് യാദവ്/ പ്രസിദ്ധ് കൃഷ്ണ.

Story first published: Wednesday, May 20, 2026, 14:57 [IST]
Other articles published on May 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+