Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവല്ല, പുതിയ ഇന്ത്യന്‍ ടി20 ക്യാപ്റ്റനാവേണ്ടത് ഇഷാന്‍!! കാരണം പറഞ്ഞ് മുന്‍ താരം

ഇന്ത്യന്‍ ടി20 ടീമില്‍ വൈകാതെ നേതൃമാറ്റം സംഭവിക്കാനിരിക്കെ ഈ റോളിലേക്കു ഏറ്റവും ബെസ്റ്റ് ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ സാബ കരീം. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുയെ ടൈംഔട്ടെന്ന ഷോയില്‍ സംസാരിക്കവെയാണ് സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി ആരാണ് ഏറ്റവും അനുയോജ്യനെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

അടുത്ത ഒന്നോ, രണ്ടോ പരമ്പരകളില്‍ കൂടി മാത്രമേ സ്‌കൈ നായകസ്ഥാനത്തു തുടരാനിടയുള്ളൂവെന്നാണ് സൂചനകള്‍. കാരണം ബാറ്റിങില്‍ അത്ര മാത്രം പരിതാപകരമായ ഫോമിലൂടെയാണ് അദ്ദേഹം കടന്നു പോവുന്നത്. കൂടാതെ പ്രായവും സൂര്യക്കു എതിരാണ്. 2028ലെ അടുത്ത ടി20 ലോകകപ്പിനു മുമ്പ് പുതിയ ക്യാപ്റ്റന് കീഴില്‍ ടീമിനെ വാര്‍ത്തടുക്കാനാണ് ബിസിസിഐയുടെ പ്ലാന്‍.

ISHAN GAMBHIR

ഇഷാനെ ക്യാപ്റ്റനാക്കൂ

ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ എന്നിവരുടെയെല്ലാം പേരുകള്‍ അടുത്തിടെ ഉയര്‍ന്നു വന്നിരുന്നു. ഈ രണ്ടു പേരുമാണ് ഫേവറിറ്റുകളെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെയാണ് ഇഷാന്‍ കിഷന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു നല്ലൊരു ഓപ്ഷനാണെന്നു സാബ കരീം ചൂണ്ടിക്കാട്ടിയത്.

'കഴിഞ്ഞ ഒന്ന്-രണ്ടു സീസണുകളായി വളരെ നല്ല പക്വതയണ് ഇഷാന്‍ കിഷന്‍ കാഴ്ചവച്ചിരിക്കുന്നത്. ജാര്‍ഖണ്ഡിനെ ചരിത്രത്തിലാദ്യമായി സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ചാംപ്യന്‍മാരാക്കാനും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു സാധിച്ചു. നല്ലൊരു നായകനു ആവശ്യമായ എല്ലാ യോഗ്യതയും തനിക്കുണ്ടെന്നാണ് ഇതു വഴി ഇഷാന്‍ കാണിച്ചു തന്നത്.

ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക ഭാഗമായി മാറുക മാത്രമല്ല, ലീഡര്‍ഷിപ്പിനു കളക്കളത്തില്‍ ചില ഉപദേശങ്ങള്‍ നല്‍കാനോ, ശുഭ്മന്‍ ഗില്ലിനു ചില ഇന്‍പുട്ടുകള്‍ നല്‍കാനോ അദ്ദേഹത്തിനു കഴിയും. ഭാവിയില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ നായകനായി ഇഷാന്‍ വരുന്നതിനെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. എന്തു കൊണ്ട് അതു പാടില്ല?

പ്രകടനവും ലീഡര്‍ഷിപ്പ് കഴിവുകളും വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട രീതിയുമെല്ലൊം പ്രശംസനീയമാണ്. ഇനി മുന്നോട്ട് നോക്കുമ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് മൂല്യം കൊണ്ടുവരുന്ന കളിക്കാരനാണ് ഇഷാന്‍- സാബ കരീം വിശദമാക്കി.

ഇഷാന്റെ ബെസ്റ്റ് ടൈം

ഇന്ത്യന്‍ ടീമിലേക്കു ഒരു മടങ്ങിവരവ് നടത്താന്‍ കഴിയാത്ത വിധത്തില്‍ അപ്രത്യക്ഷനായതിനു ശേഷമാണ് ഈ വര്‍ഷം ഐസിസി ടി20 ലോകകപ്പിനു മുമ്പ് ഇഷാന്‍ കിഷന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളില്‍ നടത്തിക്കൊണ്ടിരുന്ന സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് ഇത്തരമൊരു രണ്ടാംവരവിന് അദ്ദേഹത്തെ സഹായിച്ചത്.

ISHAN KISHAN

ടി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ കഴിഞ്ഞാല്‍ ടീമിനായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത ഇഷാന്‍ കിരീട വിജയത്തിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു. ലോകകപ്പിലെ ഹീറോയിസത്തിനു ശേഷം ഐപിഎല്ലിന്റെ ആദ്യ പാദത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കാനുള്ള അവസരവും അദ്ദേഹത്തിനു ലഭിച്ചു.

പരിക്കു കാരണം സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനു വിട്ടുനില്‍ക്കേണ്ടി വന്നതോടെയാണിത്. ഏഴു മല്‍സരങ്ങളിലാണ് ഇഷാന് കീഴില്‍ ഓറഞ്ച് ആര്‍മി കളിച്ചത്. ഇതില്‍ നാലെണ്ണത്തില്‍ ടീം വിജയിക്കുകയും ചെയ്തു. ടീമിനെ ഇത്തവണ പ്ലേഓഫിലെത്തിച്ചതില്‍ അദ്ദേഹത്തിനും നിര്‍ണായക റോളുണ്ടെന്നു തന്നെ പറയാം.

Story first published: Wednesday, May 20, 2026, 20:54 [IST]
Other articles published on May 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+