Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഒരൊറ്റ സീസണ്‍, 'കാടുകയറിയ കൊമ്പന്‍മാര്‍'!! കേരളത്തിന്റെ ഹീറോസ് ഇപ്പോള്‍ എവിടെ? ഇതാ ഉത്തരം

ഐപിഎല്ലില്‍ കേരളത്തിനും ഒരു ടീമിന്നെ ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാര്‍ഥനയുടെ ഫലമായിരുന്നു കൊച്ചി ടസ്‌കേഴ്‌സ് കേരളാ ടീം. കൊമ്പുകുലുക്കി എതിരാളികളെ ഇടിച്ചിട്ട് കേരളത്തിന്റെ അഭിമാനമാവാന്‍ എത്തിയ ഈ ടീമിന് പക്ഷെ ഒരൊറ്റ സീസണ്‍ മാത്രമേ ആയുസ്സുണ്ടായുള്ളൂ. 2011ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ കേരളത്തിന്റെ സ്വന്തം ടീം തൊട്ടടുത്ത സീസണിനു മുമ്പ് അപ്രത്യക്ഷരാവുകയും ചെയ്തു.

ബാങ്ക് ഗ്യാരണ്ടി കെട്ടിവയ്ക്കണമെന്ന ഉപാധി ലംഘിച്ച ടസ്‌കേഴ്‌സ് ടീമിനെ 2012ലെ ഐപിഎല്ലിനു മുമ്പ് ബിസിസിഐ പുറത്താക്കുകയായിരുന്നു. അതിനു ശേഷം ഇപ്പോള്‍ 15 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കൊച്ചി ടസ്‌കേഴ്‌സിന്റെ പാത പിന്തുടര്‍ന്ന് മറ്റൊരു കേരളാ ടീമിനായുള്ള ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പും നീളുകയാണ്.

KOCHI TUSKERS KERALA

ഭാവിയില്‍ കൊച്ചിയോ, തിരുവനന്തപുരമോ ഹോംഗ്രൗണ്ടായി വീണ്ടുമൊരു കേരളാ ടീം പിറവിയെടുക്കുമെന്നു തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ സ്വപ്‌നം കാണുന്നത്. 2011ല്‍ ഐപിഎല്ലില്‍ കളിച്ച കൊച്ചി ടസ്‌കേഴ്‌സ് കേരളാ ടീമിലെ താരങ്ങള്‍ ഇപ്പോള്‍ എവിടെയാണ്? ഇതേക്കുറിച്ച് നമുക്കു പരിശോധിക്കാം.

ടസ്‌കേഴ്‌സിന്റെ പ്രകടനം

2011ലെ ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളാ ടീം അവരുടെ ഹോം മാച്ചുകള്‍ കളിച്ചത് കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റഡിയത്തില്‍ തന്നെയായിരുന്നു. ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായ മഹേല ജയവര്‍ധനെയാണ് ടീമിനെ നയിച്ചത്. പരിശീലിപ്പിച്ചതാവട്ടെ ജെഫ് ലോസണുമായിരുന്നു.

പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം 2011ല്‍ കാഴ്ചവയ്ക്കാന്‍ ടസ്‌കേഴ്‌സിനായില്ല. 10 ടീമുകള്‍ മാറ്റുരച്ച സീസണില്‍ അവര്‍ ഫിനിഷ് ചെയ്തത് എട്ടാംസ്ഥാനത്തായിരുന്നു.

ഹോം- എവേ രീതിയിലായി 14 മല്‍സരങ്ങള്‍ കളിച്ച ടസ്‌കേഴ്‌സ് ആറെണ്ണത്തില്‍ ജയിച്ചപ്പോള്‍ എട്ടെണ്ണത്തില്‍ തോല്‍വിയും രുചിച്ചു. നാട്ടിലും പുറത്തും തുല്യ മല്‍സരങ്ങള്‍ (3 ജയം, 4 തോല്‍വി) വീതമാണ് ടസ്‌കേഴ്‌സ് ടീം ജയിക്കുകയും തോല്‍ക്കുകയും ചെയ്തത്.

എവിടെ ആ താരങ്ങള്‍?

കൊച്ചി ടസ്‌കേഴ്‌സ് ടീമിനായി 2011ലെ ഐപിഎല്‍ സീസണില്‍ കളിച്ച താരങ്ങളില്‍ രണ്ടു പേര്‍ ഇപ്പോഴും മല്‍സരരംഗത്തുണ്ടെങ്കില്‍ ബാക്കിയുള്ളവരെല്ലാം കോച്ചിങുള്‍പ്പെടെ പല ജോലികളിലേക്കും മാറിയിരിക്കുകയാണ്.

ഇന്ത്യയുടെ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം കൂടിയായ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഇനിയും കളി നിര്‍ത്തിയിട്ടില്ലാത്ത രണ്ടു പേര്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമാണ് ഇപ്പോള്‍ ജഡ്ഡു.

എന്നാല്‍ ഐപിഎല്ലിനു ഇപ്പോള്‍ വേണ്ടെങ്കിലും ബിഗ് ബാഷ് ലീഗുകളിലും അന്താരാഷ്ട്ര ക്രിക്കറ്റിലുമെല്ലാം സജീവമാണ് സ്മിത്ത്. കൂടാതെ കമന്ററി രംഗത്തും അദ്ദേഹത്തെ കാണാന്‍ സാധിക്കും.

MAHELA JAYAWARDENE

അന്നു ടസ്‌കേഴ്‌സ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നവരില്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ, ബ്രെന്‍ഡന്‍ മക്കെല്ലം, ബ്രാഗ് ഹോഡ്ജ്, മുത്തയ്യ മുരളീധരന്‍ തുടങ്ങിയവരെല്ലാം കോച്ചിങ് രംഗത്ത് സജീവമാണ്. മുബൈ ഇന്ത്യന്‍സിന്റെ മുഖ്യ കോച്ചും ആഗോള തലത്തില്‍ എംഐയുടെ വിവിധ ടീമുകളുടെ പെര്‍ഫോമന്‍സ് ഹെഡുമാണ് ജയവര്‍ധനെ.

മക്കെല്ലമാവട്ടെ ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകനമാണ്. അതിനു മുമ്പ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസ മുരളീധരനാവട്ടെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ബൗളിങ് ആന്റ് സ്ട്രാറ്റെജി കോച്ചാണ്.

അതേസമയം, കമന്ററി, സ്‌കൗട്ടിങ്, ക്രിക്കറ്റ് പണ്ഡിതര്‍ എന്നീ റോളിലേക്കു മാറിയ ടസ്‌കേഴ്‌സ് താരങ്ങളുമുണ്ട്. പാര്‍ഥീവ് പട്ടേല്‍, വിവിഎസ് ലക്ഷ്മണ്‍, ആര്‍പി സിങ് തുടങ്ങിയവരെ ഇതില്‍പ്പെടുത്താം. മുംബൈ ഇന്ത്യന്‍സിന്റെ ടാലന്റ് സ്‌കൗട്ടാണ് പാര്‍ഥീവ്.

ലക്ഷ്മണാവട്ടെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (NCA) മേധാവിയാണ്. ഇടയ്ക്കു ഇന്ത്യയുടെ താല്‍ക്കാലിക കോച്ച് റോളിലും അദ്ദേഹത്തെ കാണാറുണ്ട്. ആര്‍പിയാവട്ടെ ഇപ്പോള്‍ അജിത് അഗാര്‍ക്കറിനു കീഴിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയംഗമാണ്.

ടസ്‌കേഴ്‌സിന്റെ മറ്റു താരങ്ങളിലേക്കു വന്നാല്‍ ഇന്ത്യയുടെ മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്, ആര്‍ വിനയ് കുമാര്‍, കേദാര്‍ ജാദവ് തുടങ്ങിയവരുണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ശ്രീശാന്ത് വിരമിച്ചു കഴിഞ്ഞു. വിനയ് കുമാറും ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞു. 2024ല്‍ കേദാറും ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Story first published: Wednesday, May 20, 2026, 16:26 [IST]
Other articles published on May 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+