Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഒന്നാം സ്ഥാനം ഇന്ത്യക്ക് വേണ്ട! സെമിയില്‍ അവരെ ഭയം- കാരണമുണ്ട്

മുംബൈ: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം ജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരേ 302 റണ്‍സിന്റെ വമ്പന്‍ ജയം നേടിയതോടെയാണ് ഇന്ത്യ സെമിയില്‍ സീറ്റുറപ്പിച്ചത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ഒന്നാം സ്ഥാനക്കാരായിത്തന്നെ ഇന്ത്യ സെമിയിലേക്കെത്താനാണ് സാധ്യത. എന്നാല്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരാവുമ്പോള്‍ ഏറ്റവും ആശങ്കയാവുന്നത് എതിരാളികളായി ന്യൂസീലന്‍ഡ് എത്തുമോയെന്നതാണ്.

2019ലെ ഏകദിന ലോകകപ്പില്‍ ഇതിന് സമാനമായ വിജയക്കുതിപ്പാണ് ഇന്ത്യ നടത്തിയത്. എന്നാല്‍ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് പുറത്തായത്. അതുകൊണ്ടുതന്നെ ഇത്തവണയും സമാന ദുരന്തം ഇന്ത്യ ആവര്‍ത്തിക്കുമോയെന്നാണ് എല്ലാവരും ആശങ്കപ്പെടുന്നത്. ഈ ആശങ്ക ഇന്ത്യക്കുണ്ടായാല്‍ അതിനെ തെറ്റുപറയാനാവില്ല. ഏഴ് മത്സരത്തില്‍ ഏഴിലും ജയിച്ച ഇന്ത്യ 14 പോയിന്റോടെയാണ് തലപ്പത്ത് നില്‍ക്കുന്നത്. ശ്രീലങ്കയോട് 302 റണ്‍സിന് ജയിച്ചതോടെ 2.102 ആയി നെറ്റ് റണ്‍റേറ്റ് ഉയര്‍ന്നു.

ഇതോടെ ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റിനോട് ഏറെക്കുറെ ഒപ്പമെത്താനും ഇന്ത്യക്കായിരിക്കുകയാണ്. 2.290 ആണ് ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ്. രണ്ട് ടീമിനും രണ്ട് മത്സരങ്ങള്‍ ശേഷിക്കുമ്പോള്‍ ഇന്ത്യ തലപ്പത്തെത്താന്‍ സാധ്യത കൂടുതലാണ്. അടുത്ത രണ്ട് മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ദക്ഷിണാഫ്രിക്കയും നെതര്‍ലന്‍ഡ്‌സുമാണ്. ഇതില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുക ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസമായിരിക്കും.

എന്നാല്‍ ദക്ഷിണാഫ്രിക്കയോട് വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരിക്കുകയും നെതര്‍ലന്‍ഡ്‌സിനെ വലിയ സ്‌കോറിന് തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്കെത്താന്‍ സാധിച്ചേക്കും. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് അടുത്ത എതിരാളികള്‍. ഇന്ത്യയേയും അഫ്ഗാനേയും തോല്‍പ്പിക്കാനായാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്താനാവും. അങ്ങനെ വരുമ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനക്കാരായി സെമിയില്‍ എത്താനാണ് സാധ്യത.

south africa, new zeland

ന്യൂസീലന്‍ഡിനെയാവും ഇന്ത്യ സെമിയില്‍ നേരിടാന്‍ ഏറ്റവും ഭയക്കുന്നത്. നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ സെമിയിലെത്തുമ്പോള്‍ ഭാഗ്യത്തിന്റെ പിന്തുണ കൂടുതല്‍ ലഭിക്കുക ന്യൂസീലന്‍ഡിനാവുമെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ സെമിയില്‍ ന്യൂസീലന്‍ഡിനെ നേരിടാന്‍ ആശങ്കപ്പെടുമെന്നുറപ്പ്. നിലവില്‍ ന്യൂസീലന്‍ഡ് സെമി ഉറപ്പിച്ചിട്ടില്ല. ഗംഭീര പ്രകടനത്തോടെ തുടങ്ങിയ ടീമാണ് കിവീസ്.

എന്നാല്‍ അവസാനം കളിച്ച മൂന്ന് മത്സരത്തിലും ന്യൂസീലന്‍ഡ് തോറ്റു. ഇനി രണ്ട് മത്സരങ്ങളാണ് കിവീസിന് ബാക്കിയുള്ളത്. ന്യൂസീലന്‍ഡിന്റെ ശേഷിക്കുന്ന എതിരാളികള്‍ പാകിസ്താനും ശ്രീലങ്കയുമാണ്. ഇതില്‍ പാകിസ്താനെതിരായ മത്സരത്തിന്റെ ഫലം ന്യൂസീലന്‍ഡിന് നിര്‍ണ്ണായകമാവും. കിവീസ് തോറ്റാല്‍ പാകിസ്താന്റെ സെമി സാധ്യതകള്‍ ഉയരും. അങ്ങനെ വരുമ്പോള്‍ ഇന്ത്യ-പാക് സെമിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

സെമിയില്‍ പാകിസ്താന്‍ എത്തുകയും ജയിക്കുകയും ഇന്ത്യയും ജയിക്കുകയും ചെയ്താല്‍ ഇന്ത്യ-പാക് ഫൈനലിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരഫലമാവും പോയിന്റ് പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം തീരുമാനിക്കുക. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരാവാനാണ് സാധ്യത. ഇന്ത്യക്ക് സെമിയില്‍ ആരെ എതിരാളികളായി ലഭിച്ചാലും കടുപ്പമാവും. ഓസ്‌ട്രേലിയ എല്ലാക്കാലത്തും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തിയവരാണ്.

2011ലെ ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. ഇത്തവണ ഇന്ത്യ രണ്ടാം സ്ഥാനക്കാരാവുകയും ഓസ്‌ട്രേലിയ മൂന്നാം സ്ഥാനക്കാരാവുകയും ചെയ്താല്‍ രണ്ടാം സെമിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം കാണാനാവും. ഇന്ത്യ ഒന്നാം സ്ഥാനക്കാരാവുകയും ഓസീസ് നാലാം സ്ഥാനക്കാരായി പോയിന്റ് പട്ടികയിലെത്തിയാല്‍ ഒന്നാം സെമിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം പ്രതീക്ഷിക്കാം.

എന്തായാലും ഇനിയുള്ള മത്സരങ്ങളില്‍ തീപാറുമെന്നുറപ്പ്. ഇന്ത്യ സെമിയുറപ്പിച്ചതിനാല്‍ ടീമിന് വലിയ ആശങ്കകളില്ല. എന്നാല്‍ മറ്റ് ടീമുകളില്‍ ആരൊക്കെ സെമി കളിക്കുമെന്നത് കണ്ടറിയണം. വലിയ അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവര്‍ സെമിയിലെത്താനാണ് സാധ്യത കൂടുതല്‍.

Story first published: Friday, November 3, 2023, 8:24 [IST]
Other articles published on Nov 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+