സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ്... ഇവരുടെ ഭാവി, ഇനി കളിക്കുമോ? മുഖ്യ സെലക്റ്റര്‍ പറയുന്നത്

Written By:
ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ മൂന്നു പേരെയും ദേശീയ ടീമില്‍ വീണ്ടും എടുക്കും | Oneindia Malayalam

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ സംഭവത്തെ തുടര്‍ന്നു വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ബാറ്റ്‌സ്മാന്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കു ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ തടസ്സമില്ലെന്ന് ചീമിന്റെ മുഖ്യ സെലക്ടര്‍ മാര്‍ക്ക് വോ വ്യക്തമാക്കി. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ മൂന്നു പേരെയും ദേശീയ ടീമില്‍ ഉള്‍പ്പെടുത്താന്‍ തനിക്കു കൂടുതല്‍ ആലോചിക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

അമ്പമ്പോ ആന്‍ഡേഴ്‌സന്‍!! വാല്‍ഷിനെയും പിന്നിലാക്കി... കുറിച്ചത് അപൂര്‍വ്വറെക്കോര്‍ഡ്

ഐപിഎല്ലിലെ 'ആറാം' തമ്പുരാന്‍മാര്‍... നയിക്കുന്നത് ഗെയ്ല്‍!! റെയ്ന, കോലി, രോഹിത്ത് ലിസ്റ്റില്‍

1

മൂന്നു താരങ്ങളുമായി വ്യക്തിപരമായി നല്ല അടുപ്പമാണ് തനിക്കുള്ളത്. മൂന്നു പേരും നല്ല വ്യക്തികളും മികച്ച കളിക്കാരുമാണ്. അവര്‍ക്കൊരു തെറ്റ് സംഭവിച്ചു. എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റാറുണ്ട്. ഒരു തെറ്റ് പോലും ചെയ്യാത്ത ഒരു വ്യക്തിയെപ്പോലും താന്‍ കണ്ടിട്ടില്ല. മൂന്നു താരങ്ങളുടെയും ഭാഗത്തു നിന്നുണ്ടായ തെറ്റ് നിര്‍ഭാഗ്യകരമാണ്. അതുകൊണ്ടാണ് ഇത്രയും വലിയ ശിക്ഷ അവര്‍ക്കു നേരിടേണ്ടിവന്നതെന്നും വോ വിശദമാക്കി.

2

വിലക്ക് നേരിടുന്ന ഈ മൂന്നു കളിക്കാരെയും ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ അനുവദിക്കേണ്ടതുണ്ട്. അവരോട് എല്ലാവരും ക്ഷമിക്കുകയും വേണം. ടീമില്‍ നേരത്തേയുള്ളതുപോലെ മൂന്നു പേര്‍ക്കും തിരിച്ചെത്താന്‍ സാധിക്കുമെന്നാണണ് പ്രതീക്ഷയയെന്നും വോ കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മൂന്നു താരങ്ങള്‍ക്കുമെതിരേ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടപടി സ്വീകരിച്ചത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, April 4, 2018, 9:25 [IST]
Other articles published on Apr 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍