വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ ഓസീസ് പര്യടനം: അഞ്ചാം ബൗളര്‍ ആര്? പോര് രണ്ടു പേര്‍ തമ്മില്‍, ടീം ഈയാഴ്ച

ഡിസംബറിലാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്

മുംബൈ: ഇന്ത്യയുടെ ഈ വര്‍ഷത്തെ അവസാന പര്യനത്തിനുള്ള ടീമിനെ ഈയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് വിവരം. ഐപിഎല്ലിനു ശേഷം ഓസ്‌ട്രേലിയന്‍ പര്യടനമാണ് വിരാട് കോലിക്കും സംഘത്തിനും മുന്നിലുള്ളത്. ടീമിലെ താരങ്ങളുടെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനം ആയിക്കഴിഞ്ഞെങ്കിലും ചില കളിക്കാരുടെ കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലെ അഞ്ചാം ബൗളര്‍ ആയി ആരെ ഉള്‍പ്പെടുത്തുമെന്നതാണ് പ്രധാന ചോദ്യം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുന്ന ശര്‍ദ്ദുല്‍ താക്കൂര്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം മുഹമ്മദ് സിറാജ് എന്നിവര്‍ തമ്മിലാണ് ഈ സ്ഥാനത്തിനായി രംഗത്തുള്ളത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അക്ഷര്‍ പട്ടേലിനും നേരിയ സാധ്യത കല്‍പ്പിക്കുന്നുണ്ട്.

IPL 2020: മാനംകെട്ടു, ശരിതന്നെ; പക്ഷെ ചെന്നൈ വിട്ടുകളയരുത് ഇവരെIPL 2020: മാനംകെട്ടു, ശരിതന്നെ; പക്ഷെ ചെന്നൈ വിട്ടുകളയരുത് ഇവരെ

IPL 2020: സിഎസ്‌കെ മെല്ലെ പോകുന്ന ഗുഡ്‌സ് ട്രെയിന്‍, ധോണിയുടെ ടീം അവസാനിച്ചെന്ന് ചോപ്രIPL 2020: സിഎസ്‌കെ മെല്ലെ പോകുന്ന ഗുഡ്‌സ് ട്രെയിന്‍, ധോണിയുടെ ടീം അവസാനിച്ചെന്ന് ചോപ്ര

നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു മുമ്പ് നിശ്ചിത ഓവര്‍ പരമ്പകളും ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണില്‍ കളിക്കുന്നുണ്ട്. ടി20, ഏകദിന പരമ്പരകളിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. സുനില്‍ ജോഷി ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റി ഈയാഴ്ച ചേരുന്ന യോഗത്തിനു ശേഷം ഓസീസ് പര്യടനത്തിനായി ഇന്ത്യയുടെ ജംബോ സംഘത്തെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പേസ് ബൗളിങ് നിര

പേസ് ബൗളിങ് നിര

സീനിയര്‍ പേസര്‍മാരായ ഇഷാന്ത് ശര്‍മയും ഭുവനേശ്വര്‍ കുമാറും പരിക്കു കാരണം പരമ്പരയില്‍ കളിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ക്കു ശേഷം ടീമിലെ നാലാമത്തെ പേസര്‍ നവദീപ് സെയ്‌നി ആയിരിക്കുമെന്നാണ് സൂചന. അഞ്ചാം ബൗളറുടെ കാര്യത്തിലാണ് സംശയുള്ളത്.

സിറാജിന്‍റെ റെക്കോര്‍ഡ്

സിറാജിന്‍റെ റെക്കോര്‍ഡ്

താക്കൂറിനേക്കാള്‍ സിറാജിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കാരണം ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. ഇന്ത്യ എ, രഞ്ജി, ട്രോഫി എന്നിവയിലെല്ലാം മികച്ച പ്രകടനം സിറാജ് കാഴ്ചവച്ചിട്ടുണ്ട്.
അതേസമയം, ന്യൂബോള്‍ നന്നായി സ്വിങ് ചെയ്യിക്കാന്‍ ശേഷിയുള്ള താക്കൂറിനെയും പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ ആദ്യ ഓവറില്‍ തന്നെ പരിക്കേറ്റ് പിന്‍മാറേണ്ടി വന്ന താരമാണ് താക്കൂര്‍. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി മോശമല്ലാത്ത പ്രകടനമാണ് പേസര്‍ കാഴ്ചവയ്ക്കുന്നത്.

മാവിക്കു നറുക്കുവീണേക്കും

മാവിക്കു നറുക്കുവീണേക്കും

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മികച്ച പ്രകടനം നടത്തുന്ന മുന്‍ അണ്ടര്‍ 19 ലോകകപ്പ് പേസര്‍ ശിവം മാവിയെയും ഓസീസ് പര്യടനത്തില്‍ പുതിയ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കാനിടയുണ്ടെന്ന് മുന്‍ ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് അഭിപ്രായപ്പെട്ടു.
സമീപഭാവിയില്‍ തന്നെ ഇന്ത്യക്കു വേണ്ടി എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്ന താരമായി മാവി മാറുമെന്നും ഇപ്പോള്‍ നിശ്ചിത ഓവര്‍ ടീമിലേക്കെങ്കിലും താരത്തെ പരിഗണിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രസാദ് വ്യക്തമാക്കി.

സഞ്ജു ടീമിലെത്തുമോ?

സഞ്ജു ടീമിലെത്തുമോ?

വിക്കറ്റ് കീപ്പര്‍മാരുടെ കാര്യമെടുത്താല്‍ ടെസ്റ്റ് പരമ്പരയില്‍ റിഷഭ് പന്തായിരിക്കും ആദ്യ വിക്കറ്റ് കീപ്പര്‍. ബാക്കപ്പായി വൃധിമാന്‍ സാഹയെയും ഉള്‍പ്പെടുത്തും. നിശ്ചിത ഓവര്‍ ടീമില്‍ കെഎല്‍ രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറായി തുടരാനാണ് സാധ്യത.
പന്തിനെയും രണ്ടാം വിക്കറ്റ് രകീപ്പറായി പരിഗണിച്ചേക്കും. മലയാളി താരം സഞ്ജു സാംസണിനെ ടി20 പരമ്പരയില്‍ വിക്കറ്റ് കീപ്പറായല്ല മറിച്ച് ബാറ്റ്‌സ്മാനായി ഉള്‍പ്പെടുത്താനിടയുണ്ട്. ഓപ്പണിങ് സ്ഥാനത്തേക്കു രോഹിത് ശര്‍മയ്‌ക്കൊപ്പം മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ശിഖര്‍ ധവാന്‍ എന്നിവരെല്ലാം രംഗത്തുണ്ട്.

സാധ്യതാ ഇന്ത്യന്‍ ടീം (എല്ലാ ഫോര്‍മാറ്റും കൂടി)

സാധ്യതാ ഇന്ത്യന്‍ ടീം (എല്ലാ ഫോര്‍മാറ്റും കൂടി)

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി (ടെസ്റ്റ്), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശിഖര്‍ ധവാന്‍, പൃഥ്വി ഷാ,. മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, വൃധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവദീപ് സെയ്‌നി, ദീപക് ചഹര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

Story first published: Tuesday, October 20, 2020, 18:18 [IST]
Other articles published on Oct 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X