For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ക്യാപ്റ്റന്‍സി ലഭിക്കുക ഒരു ടീമില്‍ മാത്രം! റോയല്‍സ് വിട്ടാല്‍ സഞ്ജു ആര്‍ക്കൊപ്പം ചേരണം?

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഉണ്ടായേക്കില്ലെന്ന സൂചനകളാണ് വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതു ശരിവയ്ക്കുന്ന തരത്തില്‍ റോയല്‍സിന്റെ ഒരു പോസ്റ്റും വൈറലായി മാറിയിരുന്നു. മിസ്സിങ് മേജറെന്ന കുറിപ്പോടെയായിരുന്നു സഞ്ജുവിന്റെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോ റോയല്‍സ് പങ്കുവച്ചത്.

അടുത്ത സീസണില്‍ അദ്ദേഹം ടീമിലുണ്ടാവില്ലെന്ന സൂചനയാണ് ഈ വീഡിയോ നല്‍കുന്നതെന്ന് ആരാധകരും സംശയം പ്രകടിപ്പിച്ചിരുന്നു. പല ടീമുകളുമായും ബന്ധപ്പെട്ടും സഞ്ജുവിന്റെ പേരില്‍ ഗോസിപ്പുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുതല്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ് വരെ ഇക്കൂട്ടത്തിലുണ്ട്. റോയല്‍സ് വിട്ടാല്‍ സഞ്ജുവിനു ഏതായിരിക്കും മികച്ച ടീം ? ഇതേക്കുറിച്ച് നമുക്കു പരിശോധിക്കാം.

SANJU SAMSON- RUTURAJ GAIKWAD

അദ്ദേഹത്തെ സംബന്ധിച്ച് മികച്ചൊരു ഓപ്ഷന്‍ സിഎസ്‌കെയാണ്. കാരണം മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ഇപ്പോള്‍ വിരമിക്കലിന്റെ വക്കിലാണ്. അടുത്ത സീസണില്‍ കൂടി 43 കാരനായ ധോണി കളിക്കുമോയെന്ന കാര്യത്തില്‍ സംശയമാണ്. അതുകൊണ്ടു തന്നെ ധോണിയില്ലെങ്കില്‍ പകരം ഈ റോള്‍ സഞ്ജുവിനു അനുയോജ്യമാണ്.

പക്ഷെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അദ്ദേഹം മോഹിക്കേണ്ടതില്ല. കാരണം നിലവിലെ ക്യാപ്റ്റനായ റുതുരാജ് ഗെയ്ക്വാദിനെ സിഎസ്‌കെ മാറ്റാനുള്ള സാധ്യത തീരെയില്ല. അതുകൊണ്ടു തന്നെ സിഎസ്‌കെയിലേക്കു മാറിയാലും സഞ്ജുവിനു അദ്ദേഹത്തിനു കീഴില്‍ കളിക്കേണ്ടതായി വരും. ഒരു ക്രിക്കറ്ററെന്ന നിലയില്‍ സഞ്ജുവിനു പെര്‍ഫോം ചെയ്യാനുള്ള ഏറ്റവും മികച്ച വേദി കൂടിയായിരിക്കും സിഎസ്‌കെ.

കാരണം താരങ്ങള്‍ക്കു സ്വതസിദ്ധമായ ശൈലിയില്‍ പെര്‍ഫോം ചെയ്യാന്‍ ഏറ്റവുമധികം അവസരം നല്‍കുന്ന ടീമുകളിലൊന്നാണ് സിഎസ്‌കെ. അതിനാല്‍ തന്നെ സഞ്ജുവിനു ആത്മവിശ്വാസത്തോടെ ഏറ്റവും മികച്ച പ്രകടനം ഇവിടെ നടത്താനും സാധിക്കും. മാത്രമല്ല കന്നി ഐപിഎല്‍ കിരീടമെന്ന സഞ്ജുവിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ശേഷിയുള്ള ടീം കൂടിയാണ് സിഎസ്‌കെ.

വിക്കറ്റ് കീപ്പിങിനൊപ്പം ക്യാപ്റ്റന്‍സി കൂടി സഞ്ജു ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു ഏറ്റവും അനുയോജ്യമായ ടീം പഞ്ചാബ് കിങ്‌സാണ്. കാരണം നിലവിലെ ക്യാപ്റ്റനും ഇന്ത്യന്‍ വെറ്ററന്‍ ഓപ്പണറുമായ ശിഖര്‍ ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഐപിഎല്ലിലും അദ്ദേഹം തുടര്‍ന്നു കളിക്കാനുള്ള സാധ്യതയും കുറവാണ്. ഇനി കളി തുടരുകയാണെങ്കിലും ധവാനെ പഞ്ചാബ് നിലനിര്‍ത്താനും സാധ്യതയില്ല.

പഞ്ചാബിലേക്കു ചേക്കേറിയാല്‍ വിക്കറ്റ് കീപ്പിങിനോടൊപ്പം ക്യാപ്റ്റന്‍സിയും സഞ്ജുവിനു ലഭിക്കും. പക്ഷെ അദ്ദേഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഫ്രാഞ്ചൈസിയെന്ന നിലയില്‍ പഞ്ചാബിന്റെ റെക്കോര്‍ഡാണ്. ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാനായിട്ടില്ലാത്ത ടീമുകളിലൊന്നാണ് അവര്‍. ഭൂരിഭാഗം സീസണുകളിലും പ്ലേഓഫ് പോലും കാണാതെയാണ് പഞ്ചാബ് പുറത്തായിട്ടുമുള്ളത്.

SANJU SAMSON-SHIKHAR DHAWAN

സഞ്ജു ക്യാപ്റ്റനായി വന്നാലും അദ്ദേഹത്തിനു ഫ്രാഞ്ചൈസിയുടെ ഈ ദുഷ്‌പേര് മാറ്റാന്‍ സാധിക്കുമോയെന്നതും സംശമയാണ്. പക്ഷെ അടുത്ത സീസണില്‍ ശക്തമായൊരു ടീമിനെ പഞ്ചാബിനു ലഭിക്കുകയും അവരെ സഞ്ജു വിജയികളാക്കുകയും ചെയ്താല്‍ അതു അദ്ദേഹത്തെ ഹീറോയായി മാറ്റുകയും ചെയ്യുമെന്നതാണ് മറ്റൊരു വശം.

പക്ഷെ പൊതുവെ ലേലത്തില്‍ മോശം തീരുമാനങ്ങള്‍ സ്വീകരിക്കാറുള്ള ടീമുകളിലൊന്നാണ് പഞ്ചാബ്. അതിനാല്‍ തന്നെ ഒരു സന്തുലിതമായ ടീമിനെ അടുത്ത തവണയും അവര്‍ക്കു വാര്‍ത്തെടുക്കാനാവുമോയെന്നതും സംശയമാണ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളുമായി ചേര്‍ത്തും സഞ്ജുവിനെ കുറിച്ച് വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ഈ ടീമുകളിലേക്കു അദ്ദേഹം കൂടുമാറാന്‍ സാധ്യതയില്ല. കാരണം നിലവിലെ ക്യാപ്റ്റന്‍ റിഷഭ് പന്തിനെ നിലനിര്‍ത്തുമെന്നാണ് അടുത്തിടെ ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലി പറഞ്ഞത്. ഇനി എല്‍എസ്ജിയുടെ കാര്യമെടുത്താല്‍ നിലവിലെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ അവര്‍ കൈവിടുമെന്നുറപ്പായിട്ടുണ്ട്.

പക്ഷെ പുതിയ നായകനായി അവര്‍ നോട്ടമിടുന്നത് രോഹിത് ശര്‍മയെയാണ്. 50 കോടിയോളം രൂപയും അവര്‍ ഇതിനായി മാറ്റിവച്ചു കഴിഞ്ഞു. എല്‍എസ്ജി വിട്ട ശേഷം രാഹുല്‍ തന്റെ പഴയ തട്ടകമായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം ചേര്‍ന്നേക്കും. അവരുടെ പുതിയ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമെല്ലാം അദ്ദേഹം തന്നെയാവും. അതിനാല്‍ ആര്‍സിബിയിലേക്കു മാറുന്നതിനെക്കുറിച്ചും സഞ്ജു ചിന്തിക്കേണ്ടതില്ല.

Story first published: Saturday, August 24, 2024, 12:07 [IST]
Other articles published on Aug 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+