ക്രീസിലെ കോലിയല്ല വീട്ടിലെ കോലി... രണ്ടും രണ്ടാള്‍!! മനസ്സ് തുറന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍

Written By:

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ചരിത്രനേട്ടം കൈവരിച്ച ശേഷം മടങ്ങിയെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി ഇപ്പോള്‍ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്. നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ കോലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയിരുന്നു. ഇപ്പോള്‍ കുടുംബത്തിനൊപ്പം അവധിക്കാലം ശരിക്കും ആസ്വദിക്കുകയാണ്.

കളിക്കളത്തില്‍ ബാറ്റിങിലും ഫീല്‍ഡിങിലുമെല്ലാം ആക്രമണോത്സുക പ്രകടനം നടത്തുന്ന കോലി പക്ഷെ വീട്ടിലെത്തിയാല്‍ തീര്‍ത്തും വ്യത്യസ്തനാണ്. വീട്ടിനുള്ളില്‍ തന്നെ മണിക്കൂറുകളോളം ചെലവഴിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നു മുംബൈയില്‍ നടന്ന ഒരു ചടങ്ങളില്‍ വച്ച് അദ്ദേഹം പറഞ്ഞു.

പച്ചക്കറി പോലെയാവും

പച്ചക്കറി പോലെയാവും

വീട്ടിലെത്തിയാല്‍ കൂടുതല്‍ സമയവും വെറുതെ ഇരിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് കോലി പറഞ്ഞു. ഇളകുക പോലും ചെയ്യാതെ മണിക്കൂറുകളോളം ഇരിക്കുന്നതിന് തനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. ക്രിക്കറ്റ് പിച്ചില്‍ കാണിക്കുന്ന ഊര്‍ജ്ജമൊന്നും വീട്ടിലെത്തിയാല്‍ തനിക്കുണ്ടാവില്ലെന്നും വെറും പച്ചക്കറി പോലെയായി താന്‍ മാറുമെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
വളരെ ദൈര്‍ഘ്യമേറിയ ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞെത്തിയതിനാല്‍ അതിന്റെ ശാരീരികപ്രശ്‌നങ്ങള്‍ തനിക്കുണ്ടെന്ന് കോലി വ്യക്തമാക്കി.
തിരക്കേറിയ ഷെഡ്യൂള്‍ ശരിക്കും തളര്‍ത്തിയിട്ടുണ്ട്. ഇതുപോലെയുള്ള ഷെഡ്യൂള്‍ വരുമ്പോള്‍ ശാരീരികമായും മാനസികമായും ഇതിനെ അതിജീവിക്കുകയെന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കോലി പറഞ്ഞു.

 വിശ്രമം ആവശ്യമാണ്

വിശ്രമം ആവശ്യമാണ്

തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കേണ്ടിവരുമ്പോള്‍ ഇതുപോലെ വിശ്രമം അനിവാര്യമാണ്. കുടുംബത്തിനൊപ്പമുള്ള വിശ്രമവേളകള്‍ ശരിക്കും ആസ്വദിക്കുന്നു. എത്രയും പെട്ടെന്ന് പഴയതു പോലെ കൂടുതല്‍ ഊര്‍ജത്തോടെ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ തയ്യാറെടുക്കകുയാണ് താനെന്നും കോലി മനസ്സ്തുറന്നു.
നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയുടെ മല്‍സരങ്ങളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മല്‍സരഫലങ്ങള്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്നത്. ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.

ഐപിഎല്ലില്‍ തിരിച്ചെത്തും

ഐപിഎല്ലില്‍ തിരിച്ചെത്തും

ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിലൂടെയാണ് കോലി മല്‍സരംരംഗത്തേക്കു തിരിച്ചെത്തുന്നത്. റോയല്‍ ചാലഞ്ചേഴ്്‌സ് ബാംഗ്ലൂരിനെ കോലി തന്നെയാണ് ഇത്തവണയും നയിക്കുന്നത്. കഴിഞ്ഞ 10 സീസുകളിലും കിരീടം നേടാന്‍ കഴിയാതിരുന്ന ബാംഗ്ലൂരിന് ഇത്തവണ അതു നേടിക്കൊടുക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
പുത്തന്‍ ഉണര്‍വോടെയാണ് ഐപിഎല്ലില്‍ ബാംഗ്ലൂരിനൊപ്പം ഇറങ്ങുന്നത്. കുറച്ചു കാലം വിശ്രമം ലഭിച്ചതിനാല്‍ കൂടുതല്‍ ആവേശവും കരുത്തുമെല്ലാം ലഭിക്കുമെന്നും കോലി പറഞ്ഞു. കായിക താരമായതിനാല്‍ ഭക്ഷണത്തില്‍ അതീവശ്രദ്ധ പുലര്‍ത്തി എല്ലായ്‌പ്പോഴും ഫിറ്റ്‌നസ് നിലിര്‍ത്താന്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐപിഎല്‍: അധികപ്പറ്റാവുമോ ഇവര്‍? ടീം കോമ്പിനേഷന്‍ തകിടം മറിയും!! ആരെ കളിപ്പിക്കും?

Story first published: Wednesday, March 14, 2018, 15:21 [IST]
Other articles published on Mar 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍