വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിന്‍ഡീസിനെ പഞ്ഞിക്കിട്ട് ഷാക്കിബും ലിറ്റണ്‍ ദാസും.... ബംഗ്ലാദേശിന് 7 വിക്കറ്റിന്റെ ഗംഭീര ജയം

By Vaisakhan MK
വിന്‍ഡീസിനെ അടിച്ചു വീഴ്ത്തി ബംഗ്ലാ കടുവകള്‍

1
43666

ലണ്ടന്‍: ലോകകപ്പിലെ കറുത്ത കുതിരകള്‍ ആരാണെന്ന് ബംഗ്ലാദേശ് ഒരിക്കല്‍ കൂടി തെളിയിച്ചു. വെസ്റ്റിന്‍ഡീസിനെ നിര്‍ണായക പോരാട്ടത്തില്‍ പഞ്ഞിക്കിട്ട ബംഗ്ലാദേശ് 7 വിക്കറ്റിന്റെ ഗംഭീര ജയമാണ് നേടിയത്. വിന്‍ഡീസ് 322 റണ്‍സെന്ന വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും അതൊന്നും കാര്യമാക്കാതെ തകര്‍ത്തടിച്ചാണ് ബംഗ്ലാ കടുവകള്‍ വിജയംനേടിയത്. 51 പന്തുകള്‍ ഇന്നിംഗ്‌സില്‍ ബാക്കിയുണ്ടായിരുന്നു. ഷാക്കിബ് അല്‍ ഹസന്റെ മാരക സെഞ്ച്വറിയും ലിറ്റണ്‍ ദാസിന്റെ തട്ടുപ്പൊളിപ്പന്‍ ബാറ്റിംഗുമാണ് ബംഗ്ലാദേശിന് അനായാസ ജയം സമ്മാനിച്ചത്.

1

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സാണ് വിന്‍ഡീസ് അടിച്ച് കൂട്ടിയത്. ക്രിസ് ഗെയിലും ആന്ദ്രെ റസ്സലും നിറം മങ്ങിയ മത്സരത്തിലാണ് ഇത്രയും വലിയ സ്‌കോര്‍ വിന്‍ഡീസ് അടിച്ചെടുത്തത്. ക്രിസ് ഗെയിലിനെ റണ്ണെടുക്കും മുമ്പേ വിന്‍ഡീസിന് നഷ്ടമായി. സെയ്ഫുദീനാണ് മടക്കിയത്. പിന്നീടെത്തിയ എവിന്‍ ലൂയിസും ഷെയ് ഹോപുമാണ് മത്സരത്തില്‍ വമ്പന്‍ സ്‌കോറിലേക്ക് വിന്‍ഡീസിനെ നയിച്ചത്.

പതിയെയാണ് ഇരുവരും തുടങ്ങിയത്. പിന്നീട് കത്തിക്കയറുകയായിരുന്നു. ലൂയിസ് 67 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കം 70 റണ്‍സെടുത്തു. ഹോപ് 121 പന്തില്‍ 96 റണ്‍സെടുത്തു. നിക്കോളാസ് പൂരന്‍ 25 റണ്‍സെടുത്ത് മടങ്ങിയെങ്കിലും 26 പന്തില്‍ 50 റണ്‍സടിച്ച ഹെറ്റ്മയര്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും താരം പറത്തി. റസ്സല്‍ പൂജ്യത്തിന് പുറത്തായി. ജേസന്‍ ഹോള്‍ഡര്‍ 15 പന്തില്‍ 33 റണ്‍സടിച്ചു. ബംഗ്ലാദേശ് നിരയില്‍ സെയ്ഫുദീനും മുസ്തഫിസുര്‍ റഹ്മാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

സ്‌കോര്‍ പിന്തടരുമ്പോള്‍ ഒരു ദാക്ഷിണ്യവും ബംഗ്ലാദേശില്‍ നിന്ന് ഉണ്ടായില്ല. തമീം ഇഖ്ബാല്‍ 53 പന്തില്‍ 48 റണ്‍സെടുത്തു. സൗമ്യ സര്‍ക്കാര്‍ 23 പന്തില്‍ 29 റണ്‍സുമെടുത്തു. ഇതിന് ശേഷമാണ് ഷാക്കിബ് തകര്‍ത്തടിച്ചത്. 99 പന്തില്‍ 124 റണ്‍സുമായി ഷാക്കിബ് പുറത്താകാതെ നിന്നു. ഷാക്കിബ് തന്നെയാണ് മത്സരത്തിലെ താരം. 16 ബൗണ്ടറി താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ലിറ്റണ്‍ ദാസ് 69 പന്തില്‍ 94 റണ്‍സടിച്ചു. എട്ട് ഫോറും നാല് സിക്‌സറും ഇന്നിംഗ്‌സുണ്ടായിരുന്നു. ഇവരുടെ കൂട്ടുകെട്ടാണ് മത്സരത്തില്‍ ബംഗ്ലാദേശിന് വിജയമുറപ്പിച്ചത്. അച്ചടക്കമില്ലാത്ത ബൗളിംഗാണ് വിന്‍ഡീസിന് വലിയ തിരിച്ചടിയായത്.

Jun 17, 2019, 10:53 pm IST

ലോകകപ്പ്: വെസ്റ്റിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് വിജയം. സ്‌കോര്‍: വിന്‍ഡീസ് 321, ബംഗ്ലാദേശ് 41.3 ഓവറില്‍ മൂന്നിന് 322

Jun 17, 2019, 10:12 pm IST

ഷാക്കിബ് അല്‍ ഹസന് സെഞ്ച്വറി. 83 പന്തിലാണ് സെഞ്ച്വറി തികച്ചത്. ബംഗ്ലാദേശിന് വിജയിക്കാന്‍ 74 റണ്‍സ്.

Jun 17, 2019, 9:44 pm IST

ബംഗ്ലാദേശ് 200 കടന്നു. 29 ഓവറിലാണ് സ്‌കോര്‍ 200 കടന്നത്. വിജയിക്കാന്‍ വേണ്ടത് 122 റണ്‍സ്‌

Jun 17, 2019, 8:58 pm IST

ബംഗ്ലാദേശിന് മൂന്നാം വിക്കറ്റ് വിക്കറ്റ് നഷ്ടമായി. മുഷ്ഫിഖുര്‍ റഹീമിനെ തോമസ് പുറത്താക്കി.

Jun 17, 2019, 8:45 pm IST

ബംഗ്ലാദേശിന് രണ്ടാം വിക്കറ്റ് നഷ്ടം. തമീം ഇഖ്ബാലിനെ കോട്രല്‍ റണ്ണൗട്ടാക്കി

Jun 17, 2019, 8:32 pm IST

ഏകദിന ക്രിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസന്‍ 6000 റണ്‍സ് തികച്ചു.

Jun 17, 2019, 8:26 pm IST

ബംഗ്ലാദേശ് സ്‌കോര്‍ 100 കടന്നു. 14.1 ഓവറില്‍ ഒരു വിക്കറ്റിന് 104

Jun 17, 2019, 7:57 pm IST

ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടം. സ്‌കോര്‍: 8.2 ഓവറില്‍ 52

Jun 17, 2019, 6:50 pm IST

ലോകകപ്പ്: വെസ്റ്റിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് 322 റണ്‍സ് വിജയലക്ഷ്യം.സ്‌കോര്‍: വിന്‍ഡീസ് 50 ഓവറില്‍ എട്ടിന് 321

Jun 17, 2019, 6:23 pm IST

വിന്‍ഡീസിന് ആറാം വിക്കറ്റും നഷ്ടായി. ഹോള്‍ഡര്‍ പുറത്ത്. സ്‌കോര്‍ 45. 1 ഓവറില്‍ 290

Jun 17, 2019, 5:56 pm IST

വിന്‍ഡീസിന് അഞ്ചാം വിക്കറ്റ് നഷ്ടം. റസ്സലിനെ മുസ്തഫിസുര്‍ റഹ്മാന്‍ പുറത്താക്കി

Jun 17, 2019, 5:52 pm IST

വിന്‍ഡീസിന് നാലാം വിക്കറ്റ് നഷ്ടം. ഹെറ്റ്മയറെ മുസ്തഫിസുര്‍ റഹ്മാന്‍ പുറത്താക്കി

Jun 17, 2019, 5:50 pm IST

ഹെറ്റ്മയര്‍ക്ക് അര്‍ധ സെഞ്ച്വറി

Jun 17, 2019, 5:49 pm IST

വെസ്റ്റിന്‍ഡീസ് കൂറ്റന്‍ സ്‌കോറിലേക്ക്. 39 ഓവറില്‍ മൂന്നിന് 240. 24 പന്തില്‍ 49 റണ്‍സുമായി ഹെറ്റ്മയര്‍

Jun 17, 2019, 5:16 pm IST

വിന്‍ഡീസിന് മൂന്നാം വിക്കറ്റ് നഷ്ടമായി. 25 റണ്‍സെടുത്ത പൂരനാണ് പുറത്തായത്.

Jun 17, 2019, 5:15 pm IST

ഷെയ് ഹോപിന് അര്‍ധസെഞ്ച്വറി. സ്‌കോര്‍: വിന്‍ഡീസ് രണ്ടിന് 159

Jun 17, 2019, 4:46 pm IST

വിന്‍ഡീസിന് രണ്ടാം വിക്കറ്റ് നഷ്ടമായി. 70 റണ്‍സെടുത്ത ലൂയിസാണ് പുറത്തായത്‌

Jun 17, 2019, 4:43 pm IST

23 ഓവറില്‍ വിന്‍ഡീസ്‌ 100 കടന്നു.സ്‌കോര്‍ 23.2 ഓവറില്‍ ഒന്നിന് 110

Jun 17, 2019, 3:41 pm IST

വിന്‍ഡീസ് എട്ട് ഓവറില്‍ ഒരു വിക്കറ്റിന് 29 റണ്‍സെന്ന നിലയില്‍

Jun 17, 2019, 2:39 pm IST

ബംഗ്ലാദേശിനെതിരെ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Monday, June 17, 2019, 23:06 [IST]
Other articles published on Jun 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X