വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19 ലോകകപ്പ്; ബംഗ്ലാദേശിന്റെ വിജയത്തിന് പിന്നില്‍ വസിം ജാഫറും

Wasim Jaffer played a vital role in making Bangladesh's Under-19 World Cup Triumph

മുംബൈ: അണ്ടര്‍ 19 ലോകകപ്പ് ചാമ്പ്യന്മാരായ ബംഗ്ലാദേശിന്റെ വിജയവും മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറും തമ്മില്‍ ബന്ധമുണ്ട്. രഞ്ജി ട്രോഫിയില്‍ നിരന്തരം റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന ജാഫര്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും റണ്‍വേട്ട തുടരുകയാണ്. ആദ്യ മുംബൈയ്ക്കുവേണ്ടിയും പിന്നീട് വിദര്‍ഭയ്ക്കുവേണ്ടിയും രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കാനും ജാഫറിന് കഴിഞ്ഞു.

ആഭ്യന്തര മത്സരങ്ങള്‍ക്കിടെ ബാറ്റിങ് പരിശീലകനായും ജാഫറിന് പരിചയമുണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് കീഴിലുള്ള അക്കാദമിയില്‍ ജാഫറിന്റെ ശിഷ്യനായിരുന്നു ബംഗ്ലാദേശ് ക്യാപ്റ്റന്‍ അക്ബര്‍ അലി. ഫൈനലില്‍ തോല്‍വിയെ മുഖാമുഖം കണ്ട ബംഗ്ലാദേശിനെ വിജയതീരത്തെത്തിച്ചത് അക്ബര്‍ അലിയുടെ ബാറ്റിങ്ങായിരുന്നു. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചും ക്യാപ്റ്റന്‍ തന്നെ.

wasimjaffer

ഇന്ത്യ- ന്യൂസിലാന്‍ഡ്: 31 വര്‍ഷത്തിനു ശേഷം ഈ നാണക്കേട്!! പിശുക്കില്ലാതെ താക്കൂര്‍ഇന്ത്യ- ന്യൂസിലാന്‍ഡ്: 31 വര്‍ഷത്തിനു ശേഷം ഈ നാണക്കേട്!! പിശുക്കില്ലാതെ താക്കൂര്‍

ക്യാപ്റ്റനെന്ന നിലയില്‍ പക്വത നേടിയ കളിക്കാരനാണ് അക്ബര്‍ അലിയെന്ന് ജാഫര്‍ പ്രതികരിച്ചു. ബംഗ്ലാദേശിന്റെ അണ്ടര്‍ 14, 16 ടീമുകളെ നേരത്തെ നയിച്ചതും അലിയായിരുന്നു. അതുകൊണ്ടുതന്നെ ഉത്തരവാദിത്വത്തോടെ കളിക്കാന്‍ അലിക്ക് കഴിഞ്ഞു. ബംഗ്ലാദേശിന്റെ ക്രിക്കറ്റ് ഭാവി തിളക്കമുള്ളതായിരിക്കുമെന്നും ജാഫര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ 3 വിക്കറ്റാനായിരുന്നു ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചത്. 150 ല്‍ അധികം രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിച്ചു പരിചയമുള്ള ജാഫര്‍ 12,000 റണ്‍സും കഴിഞ്ഞ് കുതിക്കുകയാണ്. 1996ല്‍ അരങ്ങേറ്റം നടത്തിയ താരം 41-ാം വയസിലും സജീവം. ഇത്തവണ ഐപിഎല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിങ് പരിശീലകനായും ജാഫര്‍ എത്തിക്കഴിഞ്ഞു.

Story first published: Tuesday, February 11, 2020, 16:47 [IST]
Other articles published on Feb 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X