വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി അടുത്തൊന്നും വിരമിക്കില്ല, 6-7 വര്‍ഷമെങ്കിലും കളിക്കും!- ശാസ്ത്രി പറയുന്നു

ടി20 ലോകകപ്പോടെ അദ്ദേഹം പരിശീലകസ്ഥാനമൊഴിഞ്ഞിരുന്നു

1

ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് നായകനായ വിരാട് കോലി ക്രിക്കറ്റില്‍ നിന്നും അടുത്തൊന്നും വിരമിക്കാന്‍ പോവുന്നില്ലെന്നു മുന്‍ കോച്ച് രവി ശാസ്ത്രി. ഐസിസിയുടെ ടി20 ലോകകപ്പോടെ ടി20 ടീമിന്റെ നായകസ്ഥാനത്തു നിന്നും കോലി പടിയിറങ്ങിയിരുന്നു. ശാസ്ത്രിയുടെയും അവസാനത്തെ ടൂര്‍ണമെന്റായിരുന്നു ലോകകപ്പ്. ടൂര്‍ണമെന്റോടെ ഇന്ത്യന്‍ ടീമുമായുള്ള അദ്ദേഹത്തിന്റെ കരാര്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് രാഹുല്‍ ദ്രാവിഡിനെ പുതിയ പരിശീലകനായി നിയമിക്കുകയും ചെയ്തിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെയാണ് കോലി ഇനിയുമേറെക്കാലം ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിക്കുമെന്ന് ശാസ്ത്രി പറഞ്ഞത്.

ചുരുങ്ങിയത് ആറ്- ഏഴ് വര്‍ഷമെങ്കിലും ഇന്ത്യക്കു വേണ്ടി കോലി ഇനിയും കളിക്കുമെന്നാണ് പ്രതീക്ഷയെന്നും തന്നെക്കുറിച്ച് വരുന്ന വിമര്‍ശനങ്ങളും ആരോപണങ്ങളുമൊനിന്നും അദ്ദേഹം ശ്രദ്ധിക്കാറില്ലെന്നും ശാസ്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ കോലിക്കു സഹതാരങ്ങളുടെ പിന്തുണ നഷ്ടമായതായും ഇതാണ് ടി20യില്‍ നായകസ്ഥാനമാഴിയാന്‍ പ്രേരിപ്പിച്ചത് എന്ന തരത്തില്‍ നേരത്തേ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ഇവയെല്ലാം ശാസ്ത്രി തള്ളിക്കളഞ്ഞു.

ഒരു ക്യാപ്റ്റനെന്ന നിലയില്‍ കോലി വളരെയേറെ ബഹുമാനം അര്‍ഹിക്കുന്നു. അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. എന്നാല്‍ ഇതിനെ താഴ്ത്തിക്കെട്ടുന്ന തരത്തില്‍ പലതും ചിലര്‍ എഴുതിപ്പിടിപ്പിക്കാറുണ്ട്. ഇത്തരം കാര്യങ്ങളെ അവഗണിക്കുകയെന്നതാണ് ഒരു കായിക താരത്തിന്റെ കഴിവ്, അത് താന്‍ ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാലം മല്‍സരരംഗത്തു തുടരാന്‍ അയാളെ സഹായിക്കുകയും ചെയ്യും. കോലിയും ഇതേ വഴി പിന്തുടര്‍ന്നാല്‍ അവനു ഒരു പ്രശ്‌നവമുണ്ടാവില്ല, മാത്രമല്ല 6-7 വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരാനും സാധിക്കുമെന്നും ശാസ്ത്രി നിരീക്ഷിച്ചു.

2

വിരാട് കോലി ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. തങ്ങളുടെ ജീവിതകാലത്ത് ഇതിഹാസമായി മാറാന്‍ എല്ലാവര്‍ക്കും കഴിയില്ല, കോലിയാവയട്ടെ മൂന്നു വര്‍ഷം മുമ്പ് തന്നെ ഈ പദവിക്ക് അര്‍ഹനായിട്ടുള്ളയാളാണ്. വിജയങ്ങള്‍ അവന്‍ ആസ്വക്കുന്നു. ഒരു ഘട്ടത്തില്‍ കോലിയുടെ ശരീരത്തിനും മനസ്സിലും ഒരു ബ്രേക്ക് ലഭിക്കുകയാണെങ്കില്‍ അതു വളരെ നല്ലതാണെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.

ഏതൊരു താരത്തിനും ഗെയിമില്‍ നിന്നും ആവശ്യമെങ്കില്‍ ദൈര്‍ഘ്യമേറിയ ബ്രേക്കെടുക്കാം. അവരും മനുഷ്യരാണ്. ബെന്‍ സ്റ്റോക്‌സിനു സംഭവിച്ചത് ഇനിയുമൊരാള്‍ക്ക് ഉണ്ടാവാന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല. മനസ്സ് മടുത്ത് ഗെയിമില്‍ നിന്നും മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാര്‍ നിങ്ങള്‍ക്കുമുണ്ടാനവും. പക്ഷെ നിങ്ങള്‍ അങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് നമ്മുടെ കളിക്കാര്‍ പോവണമെന്ന് ഒരിക്കലും ആഗ്രഹിക്കില്ലെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

കോലിയെ ഇനി കളിക്കളത്തില്‍ കഴിയുക ഡിസംബര്‍ ആദ്യവാരം നടക്കാനിരിക്കുന്ന ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലായിരിക്കും. ഈ മല്‍സരത്തില്‍ ടീമിനെ നയിച്ചുകൊണ്ടാണ് അദ്ദേഹം ചെറിയൊരു ബ്രേക്കിനു ശേഷം മല്‍സരരംഗത്തേക്കു തിരിച്ചെത്തുക. നാഗ്പൂരില്‍ ഈ മാസമവസാനം നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ കോലിക്കു വിശ്രമം അനുവദിച്ചിരിക്കുകയാണ്. പകരം അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. 17 മുതല്‍ ന്യൂസിലാന്‍ഡിനെതിരേ നടക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും കോലിയില്ല. രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. കെഎല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനുമാക്കിയിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീം

അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍, ഒന്നാം ടെസ്റ്റില്‍ മാത്രം), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര (വൈസ് ക്യാപ്റ്റന്‍, ഒന്നാം ടെസ്റ്റില്‍ മാത്രം), ശ്രേയസ് അയ്യര്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Friday, November 12, 2021, 18:36 [IST]
Other articles published on Nov 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X