വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയടക്കം പലരും പ്ലസ്ടുക്കാര്‍, ഹാര്‍ദിക് ഒമ്പതില്‍ തോറ്റു!- വിദ്യാഭ്യാസത്തില്‍ പിന്നിലുള്ളവര്‍

അധികവും പ്ലസ്ടുവില്‍ പഠനം നിര്‍ത്തിവരാണ്

വളരെയധികം ആത്മസമര്‍പ്പണം ആവശ്യപ്പെടുന്ന ഗെയിമുകളിലാണ് ക്രിക്കറ്റ്. വളരെ ചെറിയ പ്രായം മുതല്‍ തന്നെ ഈ രീതിയില്‍ ക്രിക്കറ്റിനായി പലതും ത്യജിക്കേണ്ടി വന്നിട്ടുള്ളവരാണ് ലോകം കീഴടക്കിയിട്ടുള്ള പല വമ്പന്‍ താരങ്ങളും. ഇതിനിടയില്‍ പലര്‍ക്കും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യാറുണ്ട്.

ചുരുക്കം ചിലര്‍ക്കു മാത്രമേ ക്രിക്കറ്റും പഠനവും ഒരുപോലെ നന്നായി കൊണ്ടു പോവാന്‍ സാധിച്ചിട്ടുള്ളൂ. കരിയര്‍ മുഴുവന്‍ ക്രിക്കറ്റിനു വേണ്ടി മാറ്റിവയ്‌ക്കേണ്ടി വന്നതോടെ പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്ന ചില വമ്പന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം.

 ഹാര്‍ദിക് പാണ്ഡ്യ (ഒമ്പതില്‍ തോറ്റു)

ഹാര്‍ദിക് പാണ്ഡ്യ (ഒമ്പതില്‍ തോറ്റു)

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് നിലവിലെ ക്രിക്കറ്റര്‍മാരില്‍ ഏറ്റവും കുറഞ്ഞ വിദ്യാഭാസ്യ യോഗ്യതയുള്ളയാള്‍. ഹാര്‍ദിക് ഒമ്പതാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ഒമ്പതില്‍ തോറ്റതോടെ താരം പഠനം അവസാനിപ്പിക്കുകയും ചെയ്തു. ബറോഡയിലെ എംകെ ഹൈസ്‌കൂളിലായിരുന്നു ഹാര്‍ദിക് പഠിച്ചത്.
1993 ഒക്ടോബര്‍ 11ന് ഗുജറാത്തിലെ സൂറത്തിലായിരുന്നു ഹാര്‍ദിക് ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തികശേഷി മോശമായിരുന്നുവെങ്കിലും അച്ഛന്‍ ഹാര്‍ദിക്കിനും ജേഷ്ഠന്‍ ക്രുനാലിലും ക്രിക്കറ്റ് പരിശീലനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിരുന്നു. ഇരുവരുടെയും വളര്‍ച്ചയില്‍ സഹായിച്ചതും ഈ പിന്തുണയായിരുന്നു.

 ശിഖര്‍ ധവാന്‍ (പ്ലസ്ടു പാസ്)

ശിഖര്‍ ധവാന്‍ (പ്ലസ്ടു പാസ്)

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പ്ലസ്ടു പാസായ ശേഷം പഠനം അവസാനിപ്പിക്കുകയായിരുന്നു. ഡല്‍ഹിയിലെ പശ്ചിം വിഹാറിലെ സെന്റ് മാര്‍ക്ക് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ആരാധകര്‍ ഗബ്ബാറെന്നു വിളിക്കുന്ന താരം പഠിച്ചത്. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനൊരുങ്ങുകയാണ് ധവാന്‍.

 രോഹിത് ശര്‍മ (പ്ലസ്ടു പാസ്)

രോഹിത് ശര്‍മ (പ്ലസ്ടു പാസ്)

ഇന്ത്യയുടെ മറ്റൊരു വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും പ്ലസ്ടു പാസായ ശേഷം തുടര്‍ന്നു പഠിച്ചിട്ടില്ല. മുംബൈയിലെ ബൊറിവാലിയിലുള്ള ഔര്‍ ലേഡി ഓഫ് വൈലന്‍കന്നി ഹൈസ്‌കൂളിലായിരുന്നു രോഹിത്തിന്റെ വദ്യാഭ്യാസം. ഹയര്‍ സെക്കന്‍ഡറി പഠനകാലത്താണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്.

 എംഎസ് ധോണി (പ്ലസ്ടു പാസ്)

എംഎസ് ധോണി (പ്ലസ്ടു പാസ്)

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും പ്ലസ്ടു വരെയാണ് പഠിച്ചിട്ടുള്ളത്. റാഞ്ചിയിലെ ജവഹര്‍ വിദ്യാമന്ദിറിലായിരുന്നു അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. സ്‌കൂള്‍ കാലത്ത് ഫുട്‌ബോളിലായിരുന്നു ധോണി ശ്രദ്ധ കേന്ദ്രീകരിച്ചത്, പിന്നീട് ക്രിക്കറ്റിലേക്കു മാറുകയായിരുന്നു.
പ്ലസ്ടു പാസായ ശേഷം അദ്ദേഹത്തിന് ഖരക്പൂരില്‍ ടിക്കറ്റ് കളക്ടറായി ജോലി ലഭിച്ചു. എന്നാല്‍ ജോലിയുപേക്ഷിച്ച് ധോണി പിന്നീട് ക്രിക്കറ്റിനായി കൂടുതല്‍ സമയം നീക്കിവയ്ക്കുകയായിരുന്നു. 2004ല്‍ ഇന്ത്യന്‍ ടീമിലെത്തിയ അദ്ദേഹത്തിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

 വിരാട് കോലി (പ്ലസ്ടു പാസ്)

വിരാട് കോലി (പ്ലസ്ടു പാസ്)

ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയും പ്ലസ്ടുവിനു ശേഷം പഠനം നിര്‍ത്തിയവരുടെ കൂട്ടത്തിലുണ്ട്. 1988 നവംബര്‍ അഞ്ചിന് ഡല്‍ഹിയിലെ ഒരു മിഡില്‍ ക്ലാസ് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. മൂന്നു മക്കളില്‍ ഏറ്റവും ഇളയതായിരുന്നു കോലി. വിശാല്‍ ഭാരതി സ്‌കൂളിലായിരുന്നു അദ്ദേഹം ആദ്യം പഠിച്ചത്. പിന്നീട് മെച്ചപ്പെട്ട ക്രിക്കറ്ററായി മാറുന്നതിനു വേണ്ടി പശ്ചിം വിഹാറിലെ സേവിയര്‍ കോണ്‍വെന്റ് സ്‌കൂളിലേക്കു മാറുകയായിരുന്നു.
2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ കോലിക്കു കീഴിലായിരുന്നു ഇന്ത്യ ജേതാക്കളായത്. ഇതോടെ പ്ലസ്ടുവിന് ശേഷം അദ്ദേഹം പൂര്‍ണമായി ക്രിക്കറ്റിനു വേണ്ടി സമയം ചെലവഴിക്കുകയായിരുന്നു. മകന്‍ തുടര്‍ന്നു പഠിക്കണമെന്ന് കോലിയുടെ അമ്മ ആഗ്രഹിച്ചിരുന്നു. പക്ഷെ ക്രിക്കറ്റില്‍ തിരക്കേറിയതോടെ ഇതു നടന്നില്ല.

ഫ്രീഹിറ്റ്

ഫ്രീഹിറ്റ്

മുകളില്‍ പറഞ്ഞവരില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ക്രിക്കറ്റര്‍മാരും ഇന്ത്യക്കുണ്ടായിരുന്നു. മുന്‍ സ്പിന്‍ ഇതിഹാസവും ക്യാപ്റ്റനു കോച്ചുമായിരുന്ന അനില്‍ കുംബ്ലെയ്ക്കു മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദമുണ്ട്. മുരളി വിജയ് ഇക്കണോമിക്‌സ് ബിരുദാന്തര ബിരുദധാരിയാണ്. സുരേഷ് റെയ്‌ന ബിടെക്കുകാരനാണെങ്കില്‍ അജിങ്ക്യ രഹാനെ ബികോമില്‍ ബിരുദം നേടിയിട്ടുണ്ട്. ആര്‍ അശ്വിന്‍ ഐടിയില്‍ ബിടെക് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Story first published: Wednesday, June 16, 2021, 11:06 [IST]
Other articles published on Jun 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X