അരുതേ, വിരാട് കോലിയേ സ്ലെഡ്ജ് ചെയ്യരുതേ.. ഓസ്ട്രേലിയൻ ബൗളർ മാരോട് ജേസൺ ഗില്ലസ്പി!!

Posted By:

സിഡ്നി: ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പര കളിക്കാൻ ഒരുങ്ങുന്ന ഓസ്ട്രേലിയൻ ബൗളർമാർക്ക് ഒരു ഉപദേശം. ഓസ്ട്രേലിയയുടെ തന്നെ സൂപ്പർ സ്റ്റാർ ബൗളറായിരുന്ന ജേസൺ ഗില്ലസ്പിയാണ് പുതിയ ബൗളർമാര്‍ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രകോപിപ്പിക്കുകയോ സ്ലെഡ്ജ് ചെയ്യുകയോ ചെയ്യരുത് എന്നാണ് ഒരുകാലത്ത് ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളിംഗിന്‍റെ കുന്തമുനയായിരുന്ന ഗില്ലസ്പിക്ക് പറയാനുളളത്.

kohli

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ തളയ്ക്കാന്‍ ഓസ്ട്രേലിയ ആക്രമണാത്മക ബൗളിംഗ് പുറത്തെടുക്കേണ്ടിവരും. എന്ന് കരുതി കോലിയെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിക്കരുത്. അത് അപകടമാണ് - ഓസ്ട്രേലിയന്‍ ബൗളര്‍ പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരെ 23 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള വിരാട് കോലി ആയിരത്തിലധികം റണ്‍സും സ്കോര്‍ ചെയ്തിട്ടുണ്ട്. ഞായറാഴ്ച തുടങ്ങുന്ന ഇന്ത്യ - ഓസ്ട്രേലിയ പരന്പരയിലെ ശ്രദ്ധാകേന്ദ്രവും ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെ.

കളിക്കളത്തില്‍ വിരാട് കോലിയും ഓസ്ട്രേലിയന്‍ ബൗളര്‍മാരും തമ്മില്‍ ഒരുപാട് ഉരസലുകള്‍ മുന്‍പ് നടന്നിട്ടുണ്ട്. തന്നെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ച ഓസീസ് ബൗളര്‍ ജയിംസ് ഫോക്നറോട് കോലി പറഞ്ഞത് വെറുതെ നിന്‍റെ ഊര്‍ജം കളയണ്ട നിന്നെ ഞാന്‍ ആവശ്യത്തിന് അടിച്ച് പറത്തിക്കളഞ്‍ഞു എന്നാണ്. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമായും കോലി ഇഷ്ടം പോലെ തവണ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരെ തുടരന്‍ സെഞ്ചുറികളുമായി മികച്ച ഫോമിലാണ് കോലി.

Story first published: Friday, September 15, 2017, 12:39 [IST]
Other articles published on Sep 15, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍