വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയില്ലെങ്കില്‍ ഞാനില്ല! ആ പര്യടനം കരിയര്‍ മാറ്റിമറിച്ചു- മനസ്സ് തുറന്ന് മുഹമ്മദ് സിറാജ്

മിന്നുന്ന പ്രകടനമാണ് സിറാജ് കാഴ്ചവയ്ക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ നായകന്‍ വിരാട് കോലിയുടെ പിന്തുണയാണെന്നും കരിയറില്‍ താന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടെയാണെന്നും യുവ പേസര്‍ മുഹമ്മദ് സിറാജ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമവസാനം നടന്ന ഓസ്‌ട്രേലിയന്‍ പര്യടനം സിറാജിനെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്തതാണ്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാതെ അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം തുടരുകയും ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കു വേണ്ടി മകന്‍ ടെസ്റ്റില്‍ കളിക്കുകയെന്ന അച്ഛന്റെ ഏറ്റവും വലിയ സ്വപ്‌നം കൂടിയാണ് സിറാജ് അന്നു യാഥാര്‍ഥ്യമാക്കിയത്. ഇന്ത്യ 2-1ന്റെ ചരിത്ര വിജയം കൊയ്ത പരമ്പരയില്‍ സിറാജ് മൂന്നു ടെസ്റ്റുകളില്‍ നിന്നും ഒരു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 13 വിക്കറ്റുകളെടുത്തിരുന്നു. പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയതും 26കാരനായിരുന്നു.

1

ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ സിറാജിനു കഴിഞ്ഞു. വരാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും അതിനു ശേഷമുള്ള ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ സംഘത്തില്‍ സിറാജ് ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎലില്‍ കോലി നയിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും മികച്ച ബൗളിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്.

IPL 2022: ഇനി ക്യാപ്റ്റന്‍ പാണ്ഡെ! മൂന്നു ടീമുകള്‍ നോട്ടമിട്ടേക്കും- കൂട്ടത്തില്‍ സിഎസ്‌കെയുംIPL 2022: ഇനി ക്യാപ്റ്റന്‍ പാണ്ഡെ! മൂന്നു ടീമുകള്‍ നോട്ടമിട്ടേക്കും- കൂട്ടത്തില്‍ സിഎസ്‌കെയും

IPL 2021: കോലിയും രോഹിത്തും ധോണിയുമില്ല! ഇത് ബെസ്റ്റ് ഇലവന്‍- തിരഞ്ഞെടുത്തത് ചോപ്രIPL 2021: കോലിയും രോഹിത്തും ധോണിയുമില്ല! ഇത് ബെസ്റ്റ് ഇലവന്‍- തിരഞ്ഞെടുത്തത് ചോപ്ര

ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചതു മുതല്‍ എല്ലായ്‌പ്പോഴും 100 ശതമാനവും ടീമിനു വേണ്ടി നല്‍കാനാണ് ശ്രമിച്ചിട്ടുള്ളത്. ടീമിന്റെ വിജയമാണ് ദിവസത്തിന്റെ അവസാനം ഞാന്‍ ആഗ്രഹിക്കുന്നത്. വിജയിക്കുമ്പോള്‍ അതൊരു പ്രത്യേക അനുഭവം തന്നെയാണ്. ഓസീസ് പര്യടനം എനിക്കു ഒരുപാട് ആത്മവിശ്വാസം നല്‍കി. ഇതേ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ ഇംഗ്ലണ്ടിനെതിരേയും ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയെന്നു സിറാജ് വ്യക്തമാക്കി.

2

തന്നെ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുള്ളത് കോലിയാണെന്നു അദ്ദേഹം പറയുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ കളിയില്‍ ആര്‍സിബി 69 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയിരുന്നു. അന്നു ഡ്രസിങ് റൂമനിന് പുറത്തു വച്ച് കോലി എന്നോടു പറഞ്ഞത് ഇങ്ങനെയായിരുന്നു- നിനക്ക് കഴിവുണ്ട്, നിനക്കത് ചെയ്യാന്‍ കഴിയും, ഏതു വിക്കറ്റിലും കളിക്കാനുള്ള കഴിവ് നിനക്കുണ്ട്, ഏതു ബാറ്റ്‌സ്മാനെയും നിനക്ക് ഔട്ടാക്കാന്‍ കഴിയും. വിരാട് ഭയ്യ എല്ലായ്‌പ്പോഴും തന്നോടു ഇങ്ങനെ പറയാറുണ്ടെന്നും സിറാജ്് വെളിപ്പെടുത്തി.

Story first published: Tuesday, May 11, 2021, 16:17 [IST]
Other articles published on May 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X