വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിലവില്‍ ടീമിന് പുറത്ത്, ഇവരെ ഇന്ത്യ വളര്‍ത്തണം, നാല് ഓള്‍റൗണ്ടര്‍മാരിതാ

2021ലെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ പുറത്തായ ഇന്ത്യ 2022ലെ ടി20 ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റു. ഇന്ത്യക്ക് മുന്നില്‍ ഇനിയുള്ളത് 2023ലെ ഏകദിന ലോകകപ്പാണ്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കരുത്തരുടെ നിരയാണ്. കടലാസിലെ കണക്കുകളില്‍ പുലികളാണെങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ നനഞ്ഞ പടക്കമാവുന്നു. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും നേടാന്‍ ഇന്ത്യക്കായിട്ടില്ലെന്നത് നിരാശയുണ്ടാക്കുന്ന കണക്കുകളാണ്. ഇന്ത്യയുടെ ടീം കരുത്ത് മോശമല്ലെങ്കിലും പല കാരണങ്ങളാല്‍ ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിക്കുന്നില്ല.

2021ലെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ പുറത്തായ ഇന്ത്യ 2022ലെ ടി20 ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റു. ഇന്ത്യക്ക് മുന്നില്‍ ഇനിയുള്ളത് 2023ലെ ഏകദിന ലോകകപ്പാണ്. വിമര്‍ശകരുടെ വായടപ്പിക്കാന്‍ കപ്പിലേക്കെത്തേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. എന്നാല്‍ ചില ദൗര്‍ഭല്യം ടീമിനെ പിന്നോട്ടടിപ്പിക്കുന്നു. അതിലൊന്ന് മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. ടീമിലേക്ക് പരിഗണിക്കേണ്ട നാല് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IND vs NZ: സഞ്ജുവിന് സൂപ്പര്‍ താര പദവി നല്‍കണോ? തെളിയിക്കാന്‍ ഇനിയുമേറെ, അറിയാംAlso Read: IND vs NZ: സഞ്ജുവിന് സൂപ്പര്‍ താര പദവി നല്‍കണോ? തെളിയിക്കാന്‍ ഇനിയുമേറെ, അറിയാം

വെങ്കടേഷ് അയ്യര്‍

ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാതെ തഴഞ്ഞ താരങ്ങളിലൊരാളാണ് വെങ്കടേഷ് അയ്യര്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ മീഡിയം പേസറുമാണ് വെങ്കടേഷ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഓപ്പണിങ്ങില്‍ തിളങ്ങിയ വെങ്കടേഷിനെ ഇന്ത്യ ഫിനിഷര്‍ റോളിലാണ് പരിഗണിച്ചത്. പ്രതീക്ഷക്കൊത്ത് പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ വന്നതോടെ താരത്തെ ഇന്ത്യ തഴഞ്ഞു. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് മത്സരത്തില്‍ അവസരം ലഭിച്ചപ്പോള്‍ 24 റണ്‍സാണ് വെങ്കടേഷ് നേടിയത്.

അഞ്ച് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായില്ല. ഇതിന് ശേഷം വെങ്കടേഷ് തഴയപ്പെട്ടു. ഇത്തരത്തില്‍ പെട്ടെന്ന് തഴയപ്പെടേണ്ട താരമല്ല വെങ്കടേഷ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും മികച്ച റെക്കോഡ് വെങ്കടേഷിന് അവകാശപ്പെടാനാവും. 30 ഇന്നിങ്‌സില്‍ നിന്ന് 48.15 ശരാശരിയില്‍ 1252 റണ്‍സാണ് ലിസ്റ്റ് എ ക്രിക്കറ്റില്‍ അദ്ദേഹം നേടിയത്. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് അവസരം നല്‍കി ഇന്ത്യക്ക് വളര്‍ത്താവുന്ന താരമാണ് വെങ്കടേഷ് അയ്യര്‍.

Also Read: IND vs NZ: എന്തുകൊണ്ട് സഞ്ജുവിനെ തഴഞ്ഞ് റിഷഭിന് അവസരം ലഭിക്കുന്നു? കാരണമിതാണ്Also Read: IND vs NZ: എന്തുകൊണ്ട് സഞ്ജുവിനെ തഴഞ്ഞ് റിഷഭിന് അവസരം ലഭിക്കുന്നു? കാരണമിതാണ്

1

ക്രുണാല്‍ പാണ്ഡ്യ

ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത ഓള്‍റൗണ്ടറാണ് ക്രുണാല്‍ പാണ്ഡ്യ. ഹര്‍ദിക് പാണ്ഡ്യയുടെ ചേട്ടനായ ക്രുണാല്‍ പാണ്ഡ്യ സ്പിന്‍ ഓള്‍റൗണ്ടറാണ്. ഇടം കൈ താരമാണെന്നതാണ് എടുത്തു പറയേണ്ടത്. അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറുമെല്ലാം ശരാശരിക്ക് മുകളിലേക്ക് ഉയരാത്ത സാഹചര്യത്തില്‍ ഇന്ത്യക്ക് ക്രുണാലിനെ പിന്തുണച്ച് വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.

അനുഭവസമ്പന്നനായ താരം ഏകദിന അരങ്ങേറ്റത്തില്‍ ഇന്ത്യക്കായി വേഗ ഫിഫ്റ്റി നേടിയ താരമാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ ക്രുണാലിന് കഴിവുണ്ട്. ഇന്ത്യക്കായി അഞ്ച് ഏകദിനമാണ് ക്രുണാല്‍ കളിച്ചത്. 101ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ 130 റണ്‍സാണ് ക്രുണാല്‍ നേടിയത്. 83 ലിസ്റ്റ് എ മത്സരത്തില്‍ നിന്ന് 100 വിക്കറ്റും 2375 റണ്‍സും താരം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഏകദിന ടീമില്‍ അവസരം അര്‍ഹിച്ചിട്ടും തഴയപ്പെടുന്ന താരമാണ് ക്രുണാല്‍ പാണ്ഡ്യയെന്ന് പറയാം.

Also Read: ഇന്ത്യ ലോകകപ്പ് നേടണോ? ഐപിഎല്‍ ഉപേക്ഷിക്കണം! രോഹിത്തിന്റെ കോച്ച് പറയുന്നുAlso Read: ഇന്ത്യ ലോകകപ്പ് നേടണോ? ഐപിഎല്‍ ഉപേക്ഷിക്കണം! രോഹിത്തിന്റെ കോച്ച് പറയുന്നു

റിഷി ധവാന്‍

ഇന്ത്യ വേണ്ടത്ര വിശ്വാസം അര്‍പ്പിക്കാത്ത പേസ് ഓള്‍റൗണ്ടറാണ് റിഷി ധവാന്‍. 2016ല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് റിഷി ധവാന്‍ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തിയത്. മൂന്ന് ഏകദിനം കളിച്ച് 12 റണ്‍സും ഒരു വിക്കറ്റും നേടി. ഇതിന് ശേഷം റിഷിക്ക് ഇന്ത്യ അവസരം നല്‍കിയിട്ടേയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയിട്ടും റിഷിയില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിച്ചിട്ടില്ല. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കരുത്തുള്ളവരിലൊരാളാണ്. 2021-22ലെ വിജയ് ഹസാരെ ട്രോഫിയില്‍ 458 റണ്‍സും 17 വിക്കറ്റും അദ്ദേഹം നേടിയിരുന്നു. അവസാന ഐപിഎല്ലിലും റിഷിക്ക് തിളങ്ങാനായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ട താരമാണ് റിഷി ധവാനെന്ന് പറയാം.

1

രാഹുല്‍ തെവാത്തിയ

ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് സ്പിന്‍ ഓള്‍റൗണ്ടറായ രാഹുല്‍ തെവാത്തിയ. വെടിക്കെട്ട് ഫിനിഷറെന്ന നിലയില്‍ പ്രയോജനപ്പെടുത്താവുന്ന താരമാണ് തെവാത്തിയ. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുണ്ട്. ഐപിഎല്ലിലൂടെ ഇതിനോടകം നിരവധി തവണ മികവ് കാട്ടാന്‍ തെവാത്തിയക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഇതുവരെ ഒരു തവണപോലും തെവാത്തിയക്ക് അവസരം നല്‍കിയിട്ടില്ല. ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ട് വരാന്‍ സാധിക്കുന്ന താരമാണ് തെവാത്തിയയെന്ന് പറയാം.

Story first published: Saturday, November 26, 2022, 8:08 [IST]
Other articles published on Nov 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X