വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ ദി ഗ്രേറ്റ്.. സമാനതകളില്ലാത്ത റെക്കോര്‍ഡ്, ഒപ്പമെത്താന്‍ ആരും നോക്കേണ്ട!! ധോണിയും ലിസ്റ്റില്‍

ചില റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണ്

മുംബൈ: ക്രിക്കറ്റ് ആരംഭിച്ച കാലം മുതല്‍ തന്നെ റെക്കോര്‍ഡുകളുണ്ട്. ഓരോ മല്‍സരങ്ങള്‍ കഴിന്തോറും പുതിയ റെക്കോര്‍ഡുകള്‍ പിറന്നു കൊണ്ടിരിക്കുകയാണ്. ഇവയില്‍ ചില റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ മറ്റു ചിലത് ഇളക്കം തട്ടാതെ തുടരുകയാണ്.

ലോക ക്രിക്കറ്റിലെ ചില റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. ഇത്തരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ പേരിലുള്ള, ഇനിയൊരിക്കലും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത ചില അപൂര്‍വ്വ റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

വിക്കറ്റ് കാക്കും, വേണ്ടി വന്നാല്‍ വീഴ്ത്തും

വിക്കറ്റ് കാക്കും, വേണ്ടി വന്നാല്‍ വീഴ്ത്തും

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും സൂപ്പര്‍ താരവുമാണ് എംഎസ് ധോണി. ഐസിസിയുടെ മുഴുവന്‍ ട്രോഫികളും ഇന്ത്യക്കു നേടിത്തന്ന ഏക നായകനും ധോണി തന്നെ. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും വിക്കറ്റ് കീപ്പറായി ഇപ്പോഴും ടീമിനൊപ്പമുള്ള അദ്ദേഹം ഒരു അപൂര്‍വ്വ റെക്കോര്‍ഡിന് അവകാശി കൂടിയാണ്.
വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനും മാത്രമല്ല പാര്‍ട്ട് ടൈം ബൗളറായും ധോണിയെ ക്രിക്കറ്റ് പ്രേമികള്‍ കണ്ടുകഴിഞ്ഞു. ഒമ്പത് അന്താരാഷ്ട്ര മല്‍സരങ്ങളിലാണ് അദ്ദേഹം ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു വിക്കറ്റ് കീപ്പറും ഇത്രയുമധികം മല്‍സരങ്ങളില്‍ ബൗള്‍ ചെയ്തിട്ടില്ല. 132 പന്തുകള്‍ ബൗള്‍ ചെയ്ത ധോണി ഒരു വിക്കറ്റും വീഴ്ത്തി. ധോണിയുടെ ഈ റെക്കോര്‍ഡ് ഭാവിയില്‍ തകര്‍പ്പെടാന്‍ സാധ്യത കുറവാണ്.

 ടെസ്റ്റില്‍ ഏറ്റവുമധികം മെയ്ഡന്‍

ടെസ്റ്റില്‍ ഏറ്റവുമധികം മെയ്ഡന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്ത താരമെന്ന റെക്കോര്‍ഡ് ഇന്ത്യയുയെ മുന്‍ സ്പിന്നര്‍ ബാപ്പു നട്കര്‍ണിയുടെ പേരിലാണ്.
1964ല്‍ മദ്രാസില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേയാണ് തുടര്‍ച്ചയായി 21 മെയ്ഡനുകള്‍ എറിഞ്ഞ് ബാപ്പു ചരിത്രത്തില്‍ ഇടംപിടിച്ചത്. 131 പന്തുകളില്‍ അദ്ദേഹം എതിരാളികള്‍ക്കു റണ്‍സൊന്നും വിട്ടുകൊടുത്തില്ല.

ടെസ്റ്റില്‍ ആദ്യ ഓവറില്‍ ഹാട്രിക്ക്

ടെസ്റ്റില്‍ ആദ്യ ഓവറില്‍ ഹാട്രിക്ക്

ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് നേടിയ ബൗളറെന്ന റെക്കോര്‍ഡും ഇന്ത്യന്‍ താരത്തിന്റെ പേരിലാണ്. ഇന്ത്യയുടെ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാനാണ് ഈ അപൂര്‍വ്വ നേട്ടത്തിന് അവകാശിയായത്.
ബൗളറായി കരിയര്‍ തുടങ്ങി പിന്നീട് ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറിയ താരമാണ് ഇര്‍ഫാന്‍. എന്നാല്‍ പരിക്കുകളും ഫിറ്റ്‌നസില്ലായ്മലും മോശം ഫോമും കാരണം അദ്ദേഹത്തിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല.
2006ല്‍ ചിരവൈരികളായ പാകിസ്താനെതിരായ ടെസ്റ്റിലായിരുന്നു ഇര്‍ഫാന്റെ മാസ്മരിക ബൗളിങ്. ഇന്ത്യന്‍ ബൗളിങ് ഓപ്പണ്‍ ചെയ്ത ഇര്‍ഫാന്‍ നാലാമത്തെ പന്തില്‍ സല്‍മാന്‍ ബട്ടിനെ പുറത്താക്കിയാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത പന്തില്‍ യൂനുസ് ഖാനെയും അവസാന പന്തില്‍ മുഹമ്മദ് യൂസുഫിനെയും പുറത്താക്കിയ ഇര്‍ഫാന്‍ പാകിസ്താനെ സ്തബ്ധരാക്കുകയായിരുന്നു. പക്ഷെ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടു.

ഡബിള്‍ സെഞ്ച്വറികളുടെ തമ്പുരാന്‍

ഡബിള്‍ സെഞ്ച്വറികളുടെ തമ്പുരാന്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് ആരാധകര്‍ ഹിറ്റ്മാനെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയെന്നത് അസാധ്യമല്ലെന്ന് തെളിയിച്ചത് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.
എന്നാല്‍ ഒന്നിലേറെ തവണ ഡബിള്‍ സെഞ്ച്വറി അടിച്ചുകൂട്ടി രോഹിത്ത് ലോകത്തെ വിസ്മയിപ്പിച്ചു. മൂന്നു ഡബിള്‍ സെഞ്ച്വറികളാണ് ഹിറ്റ്മാന്റെ പേരിലുള്ളത്. ലോക ക്രിക്കറ്റില്‍ മറ്റൊരു താരത്തിനും ഈ നേട്ടത്തിനൊപ്പം എത്താനായിട്ടില്ല.
2013ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു രോഹിത്തിന്റെ ആദ്യ ഡബിള്‍. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 209 റണ്‍സാണ് അന്നു താരം നേടിയത്. പിന്നീട് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ രോഹിത് 264 റണ്‍സുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.
2017ലായിരുന്നു രോഹിത്തിന്റെ മൂന്നാമത്തെ ഡബിള്‍. ഇതും ലങ്കയ്‌ക്കെതിരേയായിരുന്നു. 208 റണ്‍സാണ് താരം അന്നു നേടിയത്.

ഒരേയൊരു സച്ചിന്‍

ഒരേയൊരു സച്ചിന്‍

റെക്കോര്‍ഡുകളുടെ കാര്യത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ വെല്ലാന്‍ മറ്റൊരാളില്ല. സച്ചിന്റെ ഒരു റെക്കോര്‍ഡ് ഒരുപക്ഷെ ഭാവിയില്‍ ഒരാളും തകര്‍ക്കാന്‍ സാധ്യതയില്ലാത്തതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ച ഏക താരം സച്ചിനാണ്.
2012 മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു സച്ചിന്റെ അവിസ്മരണീയ നേട്ടം. പക്ഷെ ഈ റെക്കോര്‍ഡ് പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. മിര്‍പൂരില്‍ നടന്ന കൡയില്‍ ബംഗ്ലാദേശിനോട് ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

സഞ്ജു മാത്രമല്ല, യോ യോ ടെസ്റ്റില്‍ വീണവര്‍ ഇനിയുമുണ്ട്... യുവരാജ്, റെയ്‌ന!! ഈ നിര കേട്ടാല്‍ ഞെട്ടും സഞ്ജു മാത്രമല്ല, യോ യോ ടെസ്റ്റില്‍ വീണവര്‍ ഇനിയുമുണ്ട്... യുവരാജ്, റെയ്‌ന!! ഈ നിര കേട്ടാല്‍ ഞെട്ടും

Story first published: Tuesday, June 12, 2018, 11:35 [IST]
Other articles published on Jun 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X