Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിനോടു കളി വേണ്ട!! അതിന് നീ കുറച്ചൂടെ മൂക്കണം; ക്ലാസനെ പഞ്ഞിക്കിട്ട് ഫാന്‍സ്

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കഴിഞ്ഞ പോരാട്ടത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനോടു കൊമ്പുകോര്‍ത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഹെന്‍ട്രിച്ച് ക്ലാസെനെതിരേ വന്‍ ആരാധകരോഷം.

സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പറുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സഞ്ജുവിന്റെ ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ പൊങ്കാലയിട്ടിരിക്കുകയാണ്. മലയാളത്തിലുള്ള കമന്റുകളും ഇക്കൂട്ടത്തിലുണ്ട്.

KLAASEN DUBE

ചെപ്പോക്കില്‍ നടന്ന ആവേശകരമായ മാച്ചില്‍ കിടിലനൊരു സ്റ്റംപിങിലൂടെയാണ് ക്ലാസെനെ സഞ്ജു പുറത്താക്കിയത്. ഇതിനു പിന്നാലെയായിരുന്നു ഇരുവരുടെയും വാക് പോര്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ക്ലാസെനെ കടന്നാക്രമിച്ച് ഫാന്‍സ്

ഐപിഎല്ലില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്ത് 500 പ്ലസ് റണ്‍സ് അടിച്ചെടുത്ത ആദ്യത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായി ഹെന്‍ട്രിച്ച് ക്ലാസെന്‍ ദിവസങ്ങള്‍ക്കു മുമ്പ് മാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം പോസ്റ്റുമിട്ടിരുന്നു. അതിനു താഴെയാണ് സഞ്ജു സാംസണിന്റെ ആരാധകര്‍ കമന്റുകളുമായി രംഗത്തു വന്നത്.

സഞ്ജുവിന്റെ ഇമോജികളും ചിത്രങ്ങളുമാണ് ഇക്കൂട്ടത്തില്‍ കൂടുതലുമുള്ളത്. ചില ഫാന്‍സാവട്ടെ സഞ്ജുവിനെ പുകഴ്ത്തിയും ക്ലാസെനെ വിമര്‍ശിച്ചും തെറി വിളിച്ചും കമന്റുകളുമിട്ടിട്ടുണ്ട്.

' നീ കുറച്ചും കൂടെ മൂക്കണം നമ്മുടെ ചെക്കന്റെ അടുത്ത് കോര്‍ക്കാന്‍ നിന്റെ ഷോ ഓഫ് ഇപ്പം കൈയില്‍ വെച്ചേക്ക് മല്ലൂസ് എല്ലാം കയറി mwonte AC പൊങ്കാല ഇടും. ഓര്‍മയില്‍ ഇരിക്കട്ടെ മലയാളി പൊളിയാടാ..'

'സഞ്ജു സാംസണ്‍ നിന്റെ അച്ഛനാണ്'.

'സഞ്ജു സാംസണോട് ഇനി അങ്ങനെ ചെയ്യാന്‍ നീ ധൈര്യപ്പെടരുത്'.

' ഇത് സഞ്ജുവാണ്, ബ്രോ, 13-14 വര്‍ഷം ഐപിഎല്‍ കളിച്ചതിന് ശേഷം, അവന്‍ ഇത്രയധികം ആക്രമണോത്സുകത കാണിക്കുന്നത് ഇതാദ്യമായിരിക്കാം... നിങ്ങളാണ് അവനെ ആദ്യം പ്രകോപിപ്പിച്ചത്. അപ്പോള്‍ മോറല്‍ സ്‌റ്റോറി ഇതാണ്- നമ്മളെ കേറി ചൊറിഞ്ഞാല്‍... നമ്മള്‍ കേറി മാന്തും ' കേട്ടോടാ claaaaaaasaaaaaa'.

'2024 ടി20 ലോകകപ്പ് ഫൈനല്‍ മറക്കരുത്'.

' ഒരു കെകെആര്‍ ആരാധകന്‍ എന്ന നിലയില്‍, സഞ്ജു സാംസണിന്‍ നിന്നും അതു ശരിക്കും ക്ലാസ് തന്നെ ആയിരുന്നു. ക്ലാസെനില്‍ നിന്ന് അത് അനാവശ്യവുമായിരുന്നു'.

' സഞ്ജു സാംസണ്‍ നിങ്ങളുടെ അച്ഛനാണ്, നിങ്ങള്‍ അച്ഛനെ ബഹുമാനിക്കണം'- എന്നിങ്ങനെയായിരുന്നു ക്ലാസെന്റെ പോസ്റ്റിനു താഴെയുള്ള രസകരമായ കമന്റുകള്‍.

SANJU STUMPING

സംഭവമിങ്ങനെ

ചെപ്പോക്കില്‍ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ നൂര്‍ അഹമ്മദ് എറിഞ്ഞ 15ാം ഓവറിലാണ് അപകരകാരിയായ ഹെന്‍ട്രിച്ച് ക്ലാസനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്താക്കിയത്. ഈ വിക്കറ്റിന്റെ ക്രെഡിറ്റ് പൂര്‍ണമായും സഞ്ജു സാംസണിനു തന്നെയാണ്.

സിഎസ്‌കെയുടെ മുന്‍ ഇതിഹാസം എംഎസ് ധോണിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മിന്നല്‍ സ്റ്റംപിങാണ് അദ്ദേഹം നടത്തിയത്. മൂന്നാമത്തെ ബോളില്‍ ക്ലാസെന്‍ ബാറ്റ് ചെയ്യപ്പെട്ടപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ സഞ്ജു സ്റ്റംപിങ് നടത്തുകയായിരുന്നു. ക്ലാസെന്റെ കാല്‍ തിരികെ ക്രീസില്‍ കുത്തുമ്പോഴേക്കും ബേല്‍സ് തെറിച്ചിരുന്നു.

സ്റ്റംപിങിനു ശേഷം സഞ്ജുവിനെ ബൗളറായ നൂര്‍ കെട്ടിപ്പിടിച്ച് അഭിനന്ദിക്കവെ അടുത്തു കൂടെ പോയ ക്ലാസെന്‍ എന്തോ പറയുകയായിരുന്നു. പിന്നാലെ സഞ്ജുവും തിരികെ പ്രതികരിച്ചു. തുടര്‍ന്ന് ക്ലാസെനെ ശാന്തനാക്കി ശിവം ദുബെ തിരികെ അയച്ചപ്പോള്‍ സഞ്ജു ഓണ്‍ഫീല്‍ഡ് അംപയറോടു പരാതി പറയുന്നതും കാണാമായിരുന്നു.

Story first published: Tuesday, May 19, 2026, 12:18 [IST]
Other articles published on May 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+