വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിംഗിളിനു പകരം ഡബിള്‍, ധോണി ഫീല്‍ഡറോടു ചൂടായി!- ഓര്‍ത്തെടുത്ത് സ്വാന്‍

2011ലെ ലോകകപ്പ് മല്‍സരത്തെക്കുറിച്ചാണിത്

ഇന്ത്യന്‍ ടീം അവസാനമായി ലോകത്തിന്റെ നെറുകയിലെത്തിയ ലോകകപ്പായിരുന്നു 2011ലേത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെ ഫൈനലില്‍ കാണികളുടെ നെഞ്ചിടിപ്പ് കൂടിയ എംഎസ് ധോണിയുടെ സിക്‌സറൊന്നും ക്രിക്കറ്റ് പ്രേമികള്‍ മറന്നുകാണില്ല. വര്‍ഷങ്ങള്‍ പിന്നിടുന്തോറു ആ സുവര്‍ണനിമഷവും ആരവവുമെല്ലാം ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ തിരയടിക്കുകയാണ്. അന്നു അയല്‍ക്കാരായ ശ്രീലങ്കയെ വീഴ്ത്തിയായിരുന്നു 1983നു ശേഷം ഇന്ത്യ തങ്ങളുടെ ആദ്യ ലോകകപ്പില്‍ മുത്തമിട്ടത്.

അന്നത്തെ ടൂര്‍ണമെന്റിനെക്കുറിച്ചുള്ള ചില രസകരമായ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നറും ഇപ്പോള്‍ കമന്റേറ്ററുമായ ഗ്രേയം സ്വാന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ടൈയില്‍ കലാശിച്ച മല്‍സരത്തിനിടെയുള്ള ഓര്‍മകളും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്.

1

ഗ്രൂപ്പുഘട്ടത്തിലെ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തില്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ഒരു ഘട്ടത്തില്‍ ഫീല്‍ഡറോയു ചൂടായ സംഭവത്തെക്കുറിച്ചും ഗ്രേയം സ്വാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. സിംഗിള്‍ മാത്രം ലഭിക്കേണ്ടയിടത്ത് മിഡ്ഫീല്‍ഡിലെ ഫീല്‍ഡര്‍ ഡബിള്‍ വഴങ്ങിയതായിരുന്നു ധോണിയുടെ നിയന്ത്രണം തെറ്റിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.
രണ്ടു ബോളില്‍ ഞങ്ങള്‍ക്കു വേണ്ടിയിരുന്നത് നാലു റണ്‍സാണ്. അഞ്ചാമത്തെ ബോളില്‍ ഡബിള്‍ ഇല്ലാതിരുന്നിട്ടു പോലും ഞങ്ങള്‍ അതിനായി ശ്രമിക്കുകയും നേടിയെടുക്കുകയും ചെയ്തു.

2

ഇതില്‍ ധോണി ഹാപ്പിയായിരുന്നില്ല, അക്കാര്യം നിങ്ങള്‍ക്കു ഞാന്‍ ഉറപ്പ് നല്‍കാം. ഫീല്‍ഡറോടു ധോണി ചൂടാവുന്നതും കണ്ടിരുന്നു. അവസാന ബോളില്‍ ഞങ്ങള്‍ക്കു ആവശ്യമായിരുന്നത് രണ്ടു റണ്‍സാണ്. പക്ഷെ എക്‌സ്ട്രാ കവറിലെ ഫീല്‍ഡര്‍ ഡൈവ് ചെയ്ത് ബോള്‍ തടുത്തിട്ടു, ഞങ്ങള്‍ക്കു ലഭിച്ചത് ഒരു റണ്‍സ് മാത്രം. മല്‍സരം ടൈയാവുകയും ചെയ്തതായും ഗ്രേയം സ്വാന്‍ വിശദമാക്കി.

3

ഗ്രേയം സ്വാനും അജ്മല്‍ ഷഹ്‌സാദുമായിരുന്നു അന്നു മല്‍സരം ടൈയില്‍ കലാശിക്കുമ്പോള്‍ ഇംഗ്ലണ്ടിനായി ക്രീസിലുണ്ടായിരുന്നത്. സ്വാന്‍ 15ഉം ഷഹ്‌സാദ് ആറു റണ്‍സാണ് നേടിയത്. ഇന്ത്യക്കെതിരേ ഞങ്ങള്‍ അന്നു വിജയത്തിലേക്കു കുതിക്കുകയായിരുന്നു. ഞങ്ങളുടെ ചേഞ്ചിങ് റൂമില്‍ എല്ലാവരും ചിരിക്കുകയും തമാശ പറയുകയും ചെയ്യുകയായിരുന്നു. ഇന്ത്യ 20 റണ്‍സ് കുറച്ചാണ് നേടിയത്. നമ്മളുടേത് എത്ര മികച്ച ടീമാണെന്നൊക്കെയായിരുന്നു സംസാരിച്ചത്.

4

പക്ഷെ പെട്ടെന്നായിരുന്നു എല്ലാ കണക്കുകൂട്ടലുകളും തകിടംമറിഞ്ഞത്. പിയൂഷ് ചൗളയ്ക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു. അതോടെ ഞങ്ങളുടെ കുതിപ്പിന് തിരിച്ചടിയും നേരിട്ടു. പെട്ടെന്നായിരുന്നു ഞങ്ങള്‍ ഈ മല്‍സരത്തില്‍ ജയിക്കാന്‍ പോവുന്നില്ലെന്ന സാഹചര്യത്തിലേക്കു എത്തിയത്. ഇതോടെ വിജയത്തിന്റെ ചുമതല ഞങ്ങള്‍ ബൗളര്‍മാരിലക്കു വരികയും ചെയ്തു. ഏകദിനത്തില്‍ എല്ലായ്‌പ്പോഴും സംഭവിക്കുന്ന കാര്യമാണിത്. അങ്ങനെ ഞാനും ഷഹ്‌സാദും ക്രീസിലെത്തി. ചൗളയ്‌ക്കെതിരേ ഞാനൊരു സിക്‌സറടിക്കുകയും ചെയ്തു. ചൗളയുടെ ഗൂഗ്ലി നന്നായി പിക്ക് ചെയ്യാന്‍ എനിക്കു കഴിഞ്ഞതാണ് സിക്‌സറിനു സഹായിച്ചത്. മല്‍സരത്തിലേക്കു ഇംഗ്ലണ്ടിനെ തിരിച്ചുകൊണ്ടുവന്നും ഇതായിരുന്നുവെന്നും ഗ്രേയം സ്വാന്‍ വിശദമാക്കി

5

ഇംഗ്ലണ്ടിനു അപ്പോഴും ജയിക്കാന്‍ 14 റണ്‍സ് ആവശ്യമായിരുന്നു. അപ്പോഴാണ് അജ്മല്‍ ഷഹ്‌സാദ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. എന്താണ് കൂട്ടുകാരാ സംഭവിക്കുന്നത് എന്നൊരു മാനസികാവസ്ഥയിലായിരുന്നു അവന്‍. നമുക്ക് കഴിവിന്റെ പരമാവധി ശ്രമിക്കാമെന്നായിരുന്നു ഞാന്‍ അവനോടു പറഞ്ഞത്. ആദ്യ ബോളില്‍ തന്നെ എന്റെ തലയ്ക്കു മുകളിലൂടെ അവന്‍ സിക്‌സറടിക്കുകയും ചെയ്തു. ദൈവമേ, എനിക്ക് ഇതു വിശ്വസിക്കാനാവുന്നില്ലെന്ന മാനസികാവസ്ഥയിലായിരുന്നു അവനെന്നും ഗ്രേയം സ്വാന്‍ കൂട്ടിച്ചേര്‍ത്തു.

339 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനു നല്‍കിയത്. പക്ഷെ ഇംഗ്ലണ്ടിന്റെ മറുപടി എട്ടു വിക്കറ്റിനു 338 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (120) സെഞ്ച്വറിയടിച്ചിരുന്നു.

Story first published: Thursday, May 19, 2022, 12:15 [IST]
Other articles published on May 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X