വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ പെണ്‍പട തുടങ്ങിയിട്ടേയുള്ളൂ... ഇനി ലോകത്തെ കാല്‍ക്കീഴിലാക്കും, മുന്നറിയിപ്പുമായി കോച്ച്

ടി20 ലോകകപ്പില്‍ ആദ്യമായി ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നു

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ലോകത്തിലെ ഏറ്റവും മികച്ചതാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് കോച്ച് ഡബ്ല്യുവി രാമന്‍. ദീര്‍ഘകാലം ലോക ക്രിക്കറ്റിലെ അനിഷേധ്യശക്തികളായി വൈകാതെ ഇന്ത്യ മാറുമെന്നും അതിനുള്ള ശ്രമങ്ങളാണ് തന്റെ ഭാഗത്തിനു നിന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേയയില്‍ ഈ മാസം സമാപിച്ച ടി20 ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ കടന്നിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ടി20 ലോകകപ്പിന്റെ ഫൈനല്‍ കളിച്ചത്. കലാശക്കളിയില്‍ നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യ കീഴടങ്ങുകയായിരുന്നു.

indiam

അടുത്ത ആറോ, എട്ടോ വര്‍ഷം വനിതാ ക്രിക്കറ്റിനെ അടക്കിഭരിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കാനാണ് ശ്രമം. ഓസ്‌ട്രേലിയയെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തരാക്കുന്നത് ഒരു ടീമെന്ന നിലയില്‍ കുറച്ചു ഫൈനലുകള്‍ അവര്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട് എന്നതാണ്. അതുകൊണ്ടാണ് ഓസ്‌ട്രേലിയ ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നതെന്നും 54കാരനായ രാമന്‍ പറഞ്ഞു.

ടി20 ലോകപ്പില്‍ ഇന്ത്യയുടെ പ്രകടനം എല്ലാവരുടെയും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഭാവിയില്‍ പുരുഷ ടീമിനെപ്പോലെ വനിതാ ടീമിനും ലോക ക്രിക്കറ്റില്‍ ആധിപത്യം നേടാന്‍ കഴിയുമെന്നാണ് ടൂര്‍ണമെന്റ് തെളിയിച്ചത്. യുവനിരയായിരുന്നു ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ചത്. രാജ്യത്തെ മറ്റു പെണ്‍കുട്ടികള്‍ക്കും പ്രചോദനമേകുന്നതാണ് നമ്മുടെ ടീമിന്റെ പ്രകടനം. ക്രിക്കറ്റിനെ ഒരു പ്രൊഫഷനായി സ്വീകരിക്കണോയെന്ന് സംശയിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ടീമിന്റെ ഫൈനല്‍ പ്രവേശനമെന്നും രാമന്‍ കൂട്ടിച്ചേര്‍ത്തു. കൗമാരക്കാരി ഷഫാലി വര്‍മയും യുവ സ്പിന്നര്‍ പൂനം യാദവുമായിരുന്നു ലോകകപ്പില്‍ ഇന്ത്യന്‍ കുതിപ്പിനു കരുത്തു പകര്‍ന്നത്.

ഇവര്‍ വെറും ഏറുകാരല്ല, വേണമെങ്കില്‍ നേടും സെഞ്ച്വറി തന്നെ! കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ താരവുംഇവര്‍ വെറും ഏറുകാരല്ല, വേണമെങ്കില്‍ നേടും സെഞ്ച്വറി തന്നെ! കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ താരവും

കോലി, ബാബര്‍... അടുത്തതാര്? അവന്‍ പാകിസ്താനിലുണ്ട്! ഭാവി സൂപ്പര്‍ താരത്തെക്കുറിച്ച് റമീസ് രാജകോലി, ബാബര്‍... അടുത്തതാര്? അവന്‍ പാകിസ്താനിലുണ്ട്! ഭാവി സൂപ്പര്‍ താരത്തെക്കുറിച്ച് റമീസ് രാജ

ഐഎസ്എല്‍ മാത്രമല്ല ഐപിഎല്ലിലും ഒരു കൈ നോക്കാം... ഏതു ടീമിനായി കളിക്കും? ഛേത്രി പറയുന്നുഐഎസ്എല്‍ മാത്രമല്ല ഐപിഎല്ലിലും ഒരു കൈ നോക്കാം... ഏതു ടീമിനായി കളിക്കും? ഛേത്രി പറയുന്നു

ലോകകപ്പിന്റെ ഫൈനലില്‍ പരാജയമേറ്റു വാങ്ങിയെങ്കിലും ഒരു ദിവസത്തെ മോശം പ്രകടനത്തിന്റെ പേരില്‍ നാണക്കേട് തോന്നേണ്ടതില്ലെന്നായിരുന്നു ഇന്ത്യന്‍ താരങ്ങളോടു താന്‍ പറഞ്ഞത്. തലയുയര്‍ത്തി തന്നെ മടങ്ങാന്‍ കഴിയും. കാരണം ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമായിരുന്നു ടീം കാഴ്ചവച്ചതെന്നും അവരെ ഓര്‍മിപ്പിച്ചു. എത്ര മികച്ച ടീമായാല്‍ പോലും അവര്‍ക്കുമൊരു മോശം ദിവസമുണ്ടാവുമെന്നും ഫൈനലില്‍ അത് ബാധിച്ചത് ഇന്ത്യയെയായിരുന്നുവെന്നും രാമന്‍ വ്യക്തമാക്കി.

Story first published: Friday, March 20, 2020, 18:23 [IST]
Other articles published on Mar 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X