For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അടിക്ക് തിരിച്ചടി ഉറപ്പ്', ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആക്രമണോത്സുകതയുള്ള അഞ്ച് ക്യാപ്റ്റന്മാരിതാ

മുംബൈ: ക്രിക്കറ്റില്‍ ആക്രമണോത്സുകതയ്ക്ക് വളരെ പ്രാധാന്യമുണ്ട്. അടിച്ചാല്‍ തിരിച്ചടിക്കുകയും പ്രകോപിപ്പിച്ചാല്‍ തിരിച്ച് പ്രകോപിപ്പിക്കുകയും ചെയ്യുന്നതൊക്കെ മത്സരത്തെ കൂടുതല്‍ ആവേശകരമാക്കും. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണെന്ന് വിലയിരുത്തപ്പെടുമ്പോഴും മത്സരത്തെ ആവേശകരമാക്കുന്നത് സ്ലെഡ്ജിങ്ങുകളും പരസ്പരമുള്ള വാക് പോരാട്ടങ്ങളും തന്നെയാണ്.

1

ക്രിക്കറ്റ് ചരിത്രത്തില്‍ ആക്രമണോത്സുകത കൂടുതല്‍ കാട്ടുന്ന താരങ്ങളുടെ പട്ടികയില്‍ പല പ്രമുഖരും അതില്‍ ഉള്‍പ്പെട്ടേക്കാം. നിലവിലെ താരങ്ങളിലെടുത്താല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഏറ്റവും ആക്രമണോത്സുകതയുള്ള താരമെന്ന് പറയാം. എന്നാല്‍ ക്രിക്കറ്റ് ചരിത്രത്തിലെ നായകന്മാരെ പരിഗണിക്കുമ്പോള്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത ആക്രമണോത്സുകതയില്‍ മുന്നിട്ട് നില്‍ക്കുന്ന അഞ്ച് നായകന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2021: ആദ്യ പാദത്തില്‍ പുറത്തിരുന്നു, പക്ഷേ രണ്ടാം പാദത്തില്‍ മാച്ച് വിന്നര്‍മാരായേക്കാം, അഞ്ച് പേരിതാ

ഇമ്രാന്‍ ഖാന്‍ (പാകിസ്താന്‍)

ഇമ്രാന്‍ ഖാന്‍ (പാകിസ്താന്‍)

മുന്‍ പാകിസ്താന്‍ നായകന്‍ ഇമ്രാന്‍ ഖാന്‍ കളിക്കളത്തില്‍ വളരെ ആക്രമണോത്സുകത കാട്ടുന്ന താരങ്ങളിലൊരാളാണ്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ നായകനാണ് ഇമ്രാന്‍ ഖാന്‍. ഇതിന് അദ്ദേഹത്തെ സഹായിച്ചത് വിട്ടുവീഴ്ചയില്ലാത്ത മനോഭാവവുമാണ്. 1992ലെ ഏകദിന ലോകകപ്പ് കിരീടം പാകിസ്താന്‍ ചൂടിയത് ഇമ്രാന്‍ ഖാന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. പേസ് ഓള്‍റൗണ്ടറായ ഇമ്രാന്‍ ഖാന്‍ 1992ലെ ലോകകപ്പ് ഫൈനലിലും ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങി.

Also Read: സച്ചിനെയൊക്കെ എത്ര നല്ലയാള്‍, കോലി മഹാമോശം!- തുറന്നടിച്ച് മുന്‍ ഇംഗ്ലീഷ് ഓപ്പണര്‍

ഇമ്രാന്‍ ഖാന്റെ കാലഘട്ടത്തില്‍ പാകിസ്താന്‍ ടീമിനൊപ്പം മികച്ച പേസ് നിരയുമുണ്ടായിരുന്നു. അന്ന് ഏത് ടീമിനോടും ശക്തമായി പോരടിക്കുന്ന ആക്രമണോത്സുകത പാക് നിരക്കുണ്ടായത് ഇമ്രാന്‍ ഖാന്റെ നായക മികവിന്റെ കൂടി ഫലമായാണ്. പാകിസ്താനായി 88 ടെസ്റ്റില്‍ 3807 റണ്‍സും 362 വിക്കറ്റും 175 ഏകദിനത്തില്‍ നിന്ന് 3709 റണ്‍സും 182 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ആറ് ടെസ്റ്റ് സെഞ്ച്വറിയും ഒരു ഏകദിന സെഞ്ച്വറിയും ഇമ്രാന്‍ ഖാന്റെ പേരിലുണ്ട്.

Also Read: IND vs ENG: ഡേവിഡ് മലാനെ ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്, സാക്ക് ക്രോളിയും ഡോം സിബ്ലിയും പുറത്ത്

സ്റ്റീവ് വോ (ഓസ്‌ട്രേലിയ)

സ്റ്റീവ് വോ (ഓസ്‌ട്രേലിയ)

കണ്ടാല്‍ പാവത്താനാണെങ്കിലും ആക്രമണോത്സുകത കാട്ടുന്ന നായകന്മാരില്‍ മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ സ്റ്റീവ് വോ ഒട്ടും പിന്നിലല്ല. 1997-2004വരെയുള്ള കാലയളവിലാണ് സ്റ്റീവ് വോ ഓസ്‌ട്രേലിയയെ നയിച്ചത്. ഏത് മൈതാനത്തും പരമ്പര നേടുന്ന ലോകക്രിക്കറ്റിലെ വന്‍ ശക്തിയെന്ന നിലയിലേക്ക് ഓസ്‌ട്രേലിയയെ വളര്‍ത്തിയതില്‍ സ്റ്റീവ് വോയുടെ പങ്ക് ചെറുതല്ല. സ്റ്റീവ് വോയുടെ കാലഘട്ടത്തിലാണ് ഓസീസ് ടീം ഏറ്റവും കൂടുതല്‍ സ്ലെഡ്ജിങ്ങിന് മുതിര്‍ന്നിട്ടുള്ളത്.

Also Read: T20 World Cup 2021: ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, ഒരു പുതുമുഖം, സ്റ്റീവ് സ്മിത്തും ടീമില്‍

എതിരാളികളെ പ്രകോപിപ്പിച്ച് വിക്കറ്റ് വീഴ്ത്തുന്ന തന്ത്രം സ്റ്റീവ് വോ ഫലപ്രദമായി പിന്തുടര്‍ന്നിരുന്നു. ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച നായകന്മാരിലൊരാളായാണ് സ്റ്റീവ് വോയെ വാഴ്ത്തുന്നത്. 57 ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നയിച്ച സ്റ്റീവ് വോ 41ലും ജയം നേടിക്കൊടുത്തു. 106 ഏകദിനത്തില്‍ നിന്ന് 67 ജയവും അദ്ദേഹം നേടിക്കൊടുത്തു. 168 ടെസ്റ്റില്‍ നിന്ന് 10927 റണ്‍സും 92 വിക്കറ്റും 325 ഏകദിനത്തില്‍ നിന്ന് 7569 റണ്‍സും 195 വിക്കറ്റുമാണ് സ്റ്റീവ് വോ സ്വന്തമാക്കിയത്.

Also Read: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാവില്ല, എന്‍സിഎ തലവനായി തുടരാന്‍ വീണ്ടും അപേക്ഷ നല്‍കി

സൗരവ് ഗാംഗുലി (ഇന്ത്യ)

സൗരവ് ഗാംഗുലി (ഇന്ത്യ)

മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആക്രമണോത്സുകത വളരെ കൂടുതലുള്ള നായകനാണ്. കളത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാത്ത ഗാംഗുലിയെ ദാദയെന്ന് ആരാധകര്‍ വിളിച്ചിരുന്നത് വെറുതെയല്ല. മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കാനും ഇന്ത്യയെ ഏത് മൈതാനത്തും ജയിക്കുന്നവരാക്കി മാറ്റിയെടുക്കാനും നന്നായി അധ്വാനിച്ച നായകനാണ് ഗാംഗുലി. ടീമിന്റെ നായകനെന്ന നിലയില്‍ ഏത് പ്രശ്‌നത്തിലും മുന്നില്‍ത്തന്നെ അദ്ദേഹമുണ്ടായിരുന്നു.

Also Read: INDvENG: അവന്‍ അടുത്ത റൂട്ടാവും, വേണ്ടത് ഇംഗ്ലണ്ടിന്റെ പിന്തുണ മാത്രം- അക്മല്‍

2

ഇംഗ്ലണ്ടിനെതിരാ പരമ്പര നേട്ടത്തിന് ശേഷം ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് ജഴ്‌സിയൂരി വീശിയടതടക്കം ഗാംഗുലിയുടെ ആക്രമണോത്സുകത ക്രിക്കറ്റ് ലോകം ആസ്വദിച്ച സംഭവങ്ങളേറെയാണ്. 49 ടെസ്റ്റില്‍ നിന്ന് 21 ജയവും 147 ഏകദിനത്തില്‍ നിന്ന് 76 ജയവുമാണ് ഗാംഗുലി ഇന്ത്യക്ക് നേടിക്കൊടുത്തത്. 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 32 വിക്കറ്റും 311 ഏകദിനത്തില്‍ നിന്ന് 11363 റണ്‍സും 100 വിക്കറ്റും ഗാംഗുലിയുടെ പേരിലുണ്ട്.

Also Read: IPL 2021: വെടിക്കെട്ട് വീരനുള്ള 'സഫാരി' കാര്‍ ആര് നേടും? സാധ്യതാ പട്ടികയില്‍ ഈ അഞ്ച് പേര്‍

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ)

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ)

സ്റ്റീവ് വോ നിര്‍ത്തിയടത്തുനിന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ വലിയ നേട്ടങ്ങളിലേക്കെത്തിച്ച നായകനാണ് റിക്കി പോണ്ടിങ്. ഓസ്‌ട്രേലിയയെ രണ്ട് തവണ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പോണ്ടിങ് ആക്രമണോത്സുകതയുടെ കാര്യത്തിലും വളരെ മുന്നിലായിരുന്നു. ഓസ്‌ല്രേിയക്ക് 77 ടെസ്റ്റില്‍ നിന്ന് 48 ജയവും 230 ഏകദിനത്തില്‍ നിന്ന് 165 ജയവും പോണ്ടിങ് നേടിക്കൊടുത്തു. പോണ്ടിങ്ങിന്റെ കാലത്ത് സ്ലെഡ്ജ് ചെയ്യാന്‍ ഓസീസ് ടീമിന് യാതൊരു മടിയുമില്ലായിരുന്നു.

വളരെയധികം പ്രകോപനം സൃഷ്ടിച്ചിരുന്ന ടീമായിരുന്ന അന്നത്തെ ഓസീസ് നിര. 168 ടെസ്റ്റില്‍ 13378 റണ്‍സും 375 ഏകദിനത്തില്‍ നിന്ന് 13704 റണ്‍സും 17 ടി20യില്‍ നിന്ന് 401 റണ്‍സും പോണ്ടിങ്ങിന്റെ പേരിലുണ്ട്. ബാറ്റിങ്ങുകൊണ്ടും നായകമികവുകൊണ്ടും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് പോണ്ടിങ്.

Also Read: INDvENG: മൂന്നാമങ്കം ഹെഡിങ്‌ലേയില്‍, ഇന്ത്യ ജയിക്കുമോ? ചരിത്രം അറിയാം

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആക്രമണോത്സുകതയുടെ കാര്യത്തില്‍ ഒട്ടും മോശമല്ല. ഇന്ത്യക്ക് രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച എംഎസ് ധോണി ശാന്തനായ നായകനായിരുന്നു. എതിരാളികളെ പ്രകോപിപ്പിക്കാനോ യാതൊരുവിധ വാക്കുതര്‍ക്കങ്ങള്‍ക്കോ മുതിരാത്തതിനാല്‍ത്തന്നെ ക്യാപ്റ്റന്‍ കൂള്‍ വിശേഷണമായിരുന്നു ധോണിക്കുണ്ടായിരുന്നത്. എന്നാല്‍ അതിന് ശേഷമെത്തിയ കോലി ധോണിക്ക് നേരെ വിപരീത സ്വഭാവമാണ് കളത്തില്‍ കാഴ്ചവെച്ചത്.

Also Read: INDvENG: റൂട്ട് ക്രീസിലെത്തിയാലുടന്‍ കോലി അവനെ പന്തേല്‍പ്പിക്കണം- തന്ത്രം ഉപദേശിച്ച് പനേസര്‍

4

Also Read: ഐപിഎല്ലില്‍ ഹീറോ, എന്നാല്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ വന്‍ 'ഫ്‌ളോപ്പ്', ഇന്ത്യന്‍ താരങ്ങള്‍

എതിര്‍ താരങ്ങളെ പ്രകോപിപ്പിക്കാനും ബൗളര്‍മാരുമായി കൊമ്പുകോര്‍ക്കാനുമൊന്നും കോലിക്ക് യാതൊരു മടിയുമില്ല. 63 ടെസ്റ്റില്‍ നിന്ന് 37 ജയവും 95 ഏകദിനത്തില്‍ നിന്ന് 65 ജയവും കോലി ഇന്ത്യക്ക് നേടിക്കൊടുത്തിട്ടുണ്ട്. 45 ടി20യില്‍ നിന്ന് 27 ജയവും കോലി ഇന്ത്യക്ക് നേടിക്കൊടുത്തിട്ടുണ്ട്. ഇങ്ങോട്ട് പ്രകോപിപ്പിച്ചാല്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത താരമാണ് അദ്ദേഹം. 94 ടെസ്റ്റില്‍ നിന്ന് 7609 റണ്‍സും 254 ഏകദിനത്തില്‍ നിന്ന് 12169 റണ്‍സും 89 ടി20യില്‍ നിന്ന് 3159 റണ്‍സും കോലിയുടെ പേരിലുണ്ട്. എന്നാല്‍ ഇതുവരെ ഒരു ഐസിസി കിരീടം പോലും നായകനെന്ന നിലയില്‍ നേടാന്‍ കോലിക്കായിട്ടില്ല.

Story first published: Thursday, August 19, 2021, 14:17 [IST]
Other articles published on Aug 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+