For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഡേവിഡ് മലാനെ ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്, സാക്ക് ക്രോളിയും ഡോം സിബ്ലിയും പുറത്ത്

ലീഡ്‌സ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് നിരയില്‍ മാറ്റം. മോശം ഫോമിലായിരുന്ന ഓപ്പര്‍മാരായ ഡോം സിബ്ലിയേയും സാക്ക് ക്രോളിയേയും ഒഴിവാക്കിയ ഇംഗ്ലണ്ട് മൂന്ന് വര്‍ഷത്തിന് ശേഷം ഡേവിഡ് മലാനെ ടീമിലേക്ക് പരിഗണിച്ചു. 2018ല്‍ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യക്കെതിരേ കളിച്ച ശേഷം ആദ്യമായാണ് മലാന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. പേസ് നിരയിലേക്ക് സാഖിബ് മഹ്മൂദിനെയും പരിഗണിച്ചിട്ടുണ്ട്. 25ന് ലീഡ്‌സിലാണ് മൂന്നാം ടെസ്റ്റ്.

ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 151 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ട് പരാജയപ്പെട്ടത്. അവസാന ദിനം ബാറ്റിങ് തകര്‍ച്ച നേരിട്ടതാണ് ഇംഗ്ലണ്ടിനെ നാണംകെട്ട തോല്‍വിയിലേക്ക് നയിച്ചത്. ഇതോടെയാണ് അടിമുടി മാറ്റത്തിന് ടീം തയ്യാറെടുത്തത്. ടീമിന്റെ ഓപ്പണര്‍മാരായ സാക്ക് ക്രോളിയും ഡോം സിബ്ലിയും തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. അതിനാലാണ് ഇരുവരെയും ഒഴിവാക്കിയത്. മൂന്നാം ടെസ്റ്റില്‍ പുതിയ ഓപ്പണിങ് കൂട്ടുകെട്ടിനെ ഇംഗ്ലണ്ട് പരീക്ഷിക്കുമെന്നുറപ്പാണ്.

രണ്ടാം ടെസ്റ്റിനിടെ പേസര്‍ മാര്‍ക്ക് വുഡിന് പരിക്കേറ്റിരുന്നു. എന്നാല്‍ ടീമില്‍ താരത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റുവര്‍ട്ട് ബ്രോഡും പരിക്കിന്റെ പിടിയിലായ സാഹചര്യത്തിലാണ് ലാങ്‌ഷെയര്‍ പേസറായ സാഖിബ് മഹ്മൂദിനെ ടീമിലേക്ക് പരിഗണിച്ചത്. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസ് നിരയ്ക്ക് പ്രതീക്ഷിച്ച മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല.

davidmalan

'ടെസ്റ്റില്‍ ഡേവിഡ് മലാന്‍ അവസരം അര്‍ഹിക്കുന്നു. എല്ലാ ഫോര്‍മാറ്റിലും വലിയ അനുഭവസമ്പത്തുള്ള താരമാണവന്‍. അവന് നാട്ടില്‍ തിളങ്ങാനാവുമെന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് ടീമിലേക്ക് തിരികെ വിളിച്ചത്. കുറഞ്ഞ ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്ന് തന്നെ തന്റെ മികവ് തെളിയിക്കാന്‍ മലാന്‍ സാധിച്ചിട്ടുണ്ട്. ജൂണില്‍ കൗണ്ടി മത്സരത്തില്‍ 199 റണ്‍സ് നേടിയ മലാന്റെ പ്രകടനം മികച്ചതായിരുന്നു'-ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡ് പറഞ്ഞു.

സമീപകാലത്തായി ടി20യില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിരുന്ന മലാന്‍ ഐസിസി ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കും എത്തിയിരുന്നു. 15 ടെസ്റ്റില്‍ നിന്ന് 27.85 ശരാശരിയില്‍ 724 റണ്‍സാണ് മലാന്‍ നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ടെസ്റ്റിലും തിളങ്ങാന്‍ കഴിയുള്ള ക്ലാസിക് ശൈലി മലാനുണ്ട്. താരത്തിന്റെ വരവോടെ ബാറ്റിങ് നിരയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാസം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോണി ബെയര്‍‌സ്റ്റോ, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാം കറാന്‍, ഹസീബ് ഹമീദ്, ഡാന്‍ ലൗറന്‍സ്, സാഖിബ് മഹ്മൂദ്, ഡേവിഡ് മലാന്‍, ക്രയ്ഗ് ഓവര്‍ട്ടന്‍, ഒല്ലി പോപ്പ്, ഒല്ലി റോബിന്‍സന്‍, മാര്‍ക്ക് വുഡ്.

Story first published: Thursday, August 19, 2021, 11:07 [IST]
Other articles published on Aug 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+