For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, ഒരു പുതുമുഖം, സ്റ്റീവ് സ്മിത്തും ടീമില്‍

സിഡ്‌നി: ഒക്ടോബറിലും നവംബറിലുമായി യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ വലിയ സര്‍പ്രൈസുകളില്ല. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമില്‍ ഇതുവരെ അരങ്ങേറ്റം നടത്താത്ത ജോഷ് ഇന്‍ഗ്ലിസിന് അവസരം നല്‍കിയത് അത്ഭുതപ്പെടുത്തി. ആഷസ് ടെസ്റ്റ് വരാനിരിക്കെ ടി20 ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സ്റ്റീവ് സ്മിത്തിനെയും ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.

വിക്കറ്റ് കീപ്പറായി സീനിയര്‍ താരം മാത്യു വേഡിനെത്തന്നെയാണ് ഓസീസ് തിരഞ്ഞെടുത്തത്. ഇതോടെ അലക്‌സ് ക്യാരിക്ക് ടീമില്‍ ഇടം ലഭിച്ചില്ല. ചില പ്രമുഖ പേരുകളെയും ഓസ്‌ട്രേലിയ ടീമില്‍ നിന്ന് തഴഞ്ഞിട്ടുണ്ട്. പേസര്‍മാരായ ജൈ റിച്ചാര്‍ഡ്‌സന്‍, ആന്‍ഡ്രേ ടൈ, ജേസന്‍ ബെഹറന്‍ ഡോര്‍ഫ് എന്നിവരെ പരിഗണിച്ചില്ല. മീഡിയം പേസ് ഓള്‍റൗണ്ടറായ മോയിസസ് ഹെന്റിക്വസിനും ടീമില്‍ ലഭിച്ചില്ല. യുവതാരം ജോഷ് ഫിലിപ്പിയാണ് ടീമിലിടം നേടാന്‍ സാധിക്കാതെ പോയ മറ്റൊരു താരം. ആഷ്ടന്‍ ടെര്‍ണര്‍ക്കും ടീമില്‍ സ്ഥാനം ലഭിച്ചില്ല.

ജോഷിന്റെ ബിഗ്ബാഷ് ലീഗിലെ പ്രകടനമാണ് താരത്തിന് ടീമില്‍ ഇടം നേടിക്കൊടുത്തത്. 26കാരനായ താരം പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനുവേണ്ടിയാണ് കളിക്കുന്നത്. ഇംഗ്ലണ്ടിന്റെ ആഭ്യന്തര ടി20 മത്സരമായ വിറ്റാലിറ്റി ബ്ലാസ്റ്റില്‍ 14 മത്സരത്തില്‍ നിന്ന് 531 റണ്‍സ് ജോഷ് നേടി. അതും 175.82 എന്ന വെടിക്കെട്ട് സ്‌ട്രൈക്കറേറ്റില്‍. മധ്യനിരയിലാവും താരം കളിക്കാന്‍ സാധ്യത.

aaronfinch

യുഎഇയിലെ പിച്ചിന്റെ സ്വഭാവം പരിഗണിച്ച് മൂന്ന് സ്പിന്നര്‍മാര്‍ക്കും ഓസ്‌ട്രേലിയ അവസരം നല്‍കിയിട്ടുണ്ട്. ആദം സാംബ, ആഷ്ടന്‍ അഗര്‍, മിച്ചല്‍ സ്വെപ്‌സന്‍ എന്നിവരാണ് ഓസീസ് നിരിയിലുള്ളത്. ആദം സാംബ ഐപിഎല്ലില്‍ ആര്‍സിബി താരമാണ്. അതിനാല്‍ത്തന്നെ യുഎഇ പിച്ചില്‍ കളിച്ച് അനുഭവസമ്പത്തുമുണ്ട്. റിസര്‍വ് താരങ്ങളായി സീനിയര്‍ ഓള്‍റൗണ്ടര്‍ ഡാനിയല്‍ ക്രിസ്റ്റിയന്‍, പേസര്‍ ഡാനിയല്‍ സാംസ്, ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ നതാന്‍ ഇല്ലിസ് എന്നിവര്‍ ഓസീസ് ടീമിനൊപ്പം യുഎഇയിലേക്ക് പോകും.

അവസാനമായി ബംഗ്ലാദേശിനെതിരേ ടി20 പരമ്പര കളിച്ച ഓസ്‌ട്രേലിയക്ക് 4-1ന് പരമ്പര നഷ്ടമായിരുന്നു. സീനിയര്‍ താരങ്ങളില്ലാതെ ബംഗ്ലാദേശ് പര്യടനം നടത്തിയാണ് കംഗാരുപ്പട നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. ടി20 ലോകകപ്പില്‍ ഫേവറേറ്റുകളായി ഓസ്‌ട്രേലിയയേയും പറയാം. ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍,സ് റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരാണ് പ്രധാന ബാറ്റ്‌സ്മാന്‍മാര്‍. പേസ് നിരയില്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും കൂടി ചേരുമ്പോള്‍ കരുത്തുറ്റ പോരാട്ടം കാഴ്ചവെക്കാന്‍ ഓസീസിന് സാധിക്കും.


ഓസീസ് ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ആഷ്ടന്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, ജോഷ് ഇന്‍ഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ് വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍,സ് റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്‌റ്റോയിനിസ്, മിച്ചല്‍ സ്വെപ്‌സന്‍, മാത്യു വേഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംബ. റിസര്‍വ് താരങ്ങള്‍- ഡാനിയല്‍ ക്രിസ്റ്റ്യന്‍, നതാന്‍ ഇല്ലിസ്, ഡാനിയല്‍ സാംസ്.

Story first published: Thursday, August 19, 2021, 9:49 [IST]
Other articles published on Aug 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+