Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: അവന്‍ അടുത്ത റൂട്ടാവും, വേണ്ടത് ഇംഗ്ലണ്ടിന്റെ പിന്തുണ മാത്രം- അക്മല്‍

2

ഇന്ത്യക്കെതിരേ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ നിന്നൊഴിവാക്കപ്പെട്ട സാക്ക് ക്രോളിയെ പിന്തുണച്ച് പാകിസ്താന്റെ മുന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ കമ്രാന്‍ അക്മല്‍. നിലവിലെ ഇംഗ്ലണ്ട് ക്യാപ്റ്റനും ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ ജോ റൂട്ടിന്റെ ലെവലിലേക്ക് ഉയരാന്‍ ശേഷിയുള്ള താരമാണ് ക്രോളിയെന്നു അക്മല്‍ സ്വന്തം യൂട്യൂബ് ചാനലില്‍ അഭിപ്രായപ്പെട്ടു.

നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ക്രോളി പ്ലെയിങ് ഇലനവിലുണ്ടായിരുന്നു. മല്‍സരത്തില്‍ മൂന്നാം നമ്പറിലായിരുന്നു താരം ഇറങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ 27ഉം രണ്ടാമിന്നിങ്‌സില്‍ ആറു റണ്‍സാണ് ക്രോളി നേടിയത്. ഇതോടെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയ്ക്കു മുമ്പ് ന്യൂസിലാന്‍ഡുമായി രണ്ടു ടെസ്റ്റുകള്‍ ഇംഗ്ലണ്ട് കളിച്ചിരുന്നു. ഇവയിലും ക്രോളി ഫ്‌ളോപ്പായിരുന്നു. വെറും 21 റണ്‍സാണ് ക്രോളിക്കു നേടാനായത്.

ക്ഷമ ചോദിക്കുന്നു

ക്ഷമ ചോദിക്കുന്നു

ഇങ്ങനെ പറയേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുകയാണ്. ആരെയും താഴ്ത്തിക്കെട്ടുന്നതായി കരുതരുത്. ഇത്രയും ദുര്‍ബലമായ ഒരു ഓപ്പണിങ് ജോടിയെ ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഞാന്‍ കണ്ടിട്ടില്ല (റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി). അഞ്ചോ ആറോ ടെസ്റ്റുകളില്‍ ക്രോളിയെ ഇംഗ്ലണ്ട് ഓപ്പണറായി ഇറക്കുന്നതാവും നല്ലതെന്നു തോന്നുന്നു. അദ്ദേഹം കുറേക്കൂടി മികച്ച ക്രിക്കറ്ററാണ്. കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുന്തോറും ക്രോളി കൂടുതല്‍ മെച്ചപ്പെടും. ജോ റൂട്ടിന്റെ നിലവാരത്തിലേക്കു വളരാന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണ് അദ്ദേഹം. മൂന്നാം നമ്പറില്‍ ക്രോളി കളിച്ചിട്ടുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. എന്നാല്‍ ക്രോളിയെ ഓപ്പണിങിലേക്കു കൊണ്ടു വരുന്നതിനെക്കുറിച്ച് ഇംഗ്ലണ്ട് ചിന്തിക്കാന്‍ സമയമായിരിക്കുന്നുവെന്നാണ് തനിക്കു തോന്നുന്നതെന്നും അക്മല്‍ വ്യക്തമാക്കി.

 റൊട്ടേഷന്‍ പോളിസി ദോഷം ചെയ്യുന്നു

റൊട്ടേഷന്‍ പോളിസി ദോഷം ചെയ്യുന്നു

ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസിയെയും അദ്ദേഹം വിമര്‍ശിച്ചു. ഗുണത്തേക്കാള്‍ അധികം അതു ദോഷമാണ് ചെയ്യുകയെന്നു അക്മല്‍ ചൂണ്ടിക്കാണ്ടി. നല്ല ലക്ഷ്യത്തോടെയാണ് റൊട്ടേഷന്‍ പോളിസിക്കു ഇംഗ്ലണ്ട് തുടക്കമിട്ടത്. പക്ഷെ അതു ടെസ്റ്റ് ക്രിക്കറ്റില്‍ അവര്‍ക്കു കുറച്ചു നാശമാണ് ഉണ്ടാക്കിയതെന്നു പറയേണ്ടിവരും. ഒരുപാട് പരീക്ഷണങ്ങള്‍ അവര്‍ നടത്തി. ഇതു കാരണം താരങ്ങള്‍ക്കു നിലയുറപ്പിക്കാന്‍ കഴിയുന്നില്ല. ജോ റൂട്ടിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും തന്നെ റണ്‍സെടുക്കുന്നില്ലെന്നു കാണാം. നേരത്തേ ഇംഗ്ലണ്ടിനു കെവിന്‍ പീറ്റേഴ്‌സന്‍, ജൊനാതന്‍ ട്രോട്ട്, ഇയാന്‍ ബെല്‍ എന്നിവരടങ്ങുന്ന ശക്തമായ മധ്യനിരയുണ്ടായിരുന്നു. മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ ഇവര്‍ക്കായിരുന്നു. അതുകൊണ്ടു തന്നെ ടീമിന് തുടക്കത്തില്‍ ഓപ്പണര്‍മാരെ നഷ്ടമായാലും ഇവര്‍ ഇന്നിങ്‌സിനെ മുന്നോട്ടു കൊണ്ടു പോയിരുന്നതായും അക്മല്‍ നിരീക്ഷിച്ചു.

 ടോപ്പ് ത്രീയെ മാറ്റണമെന്നു സ്‌ട്രോസ്

ടോപ്പ് ത്രീയെ മാറ്റണമെന്നു സ്‌ട്രോസ്

തുടര്‍ച്ചയായി പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ടോപ്പ് ത്രീയെ ഇംഗ്ലണ്ട് വീണ്ടും വീണ്ടും പരീക്ഷിക്കുന്നത് ശരിയല്ലെന്ന മുന്‍ ക്യാപ്റ്റന്‍ ആന്‍ഡ്രു സ്‌ട്രോസ് അഭിപ്രായപ്പെട്ടു. ആദ്യത്തെ മൂന്നു പേര്‍ കാര്യമായി റണ്‍സെടുക്കാനാവാതെ വീണ്ടും വീണ്ടും പുറത്തായാല്‍ അതു പിന്നാലെ വരുന്ന ജോ റൂട്ട്, ജോണി ബെയര്‍സറ്റോ ഉള്‍പ്പെടെയുള്ള ബാറ്റ്‌സ്മാന്‍മാരെയും സമ്മര്‍ദ്ദത്തിലാക്കും.
അതിനാല്‍ ഒരു കളിയില്‍ ഫ്‌ളോപ്പായാലും അടുത്ത മല്‍സരത്തില്‍ മുന്‍നിര ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതുണ്ട്. പക്ഷെ ഇംഗ്ലണ്ടിന്റെ കാര്യത്തില്‍ അതു സംഭവിക്കുന്നില്ലെന്നും സ്‌ട്രോസ് വ്യക്തമാക്കി. ഡൊമിനിക്ക് സിബ്ലിക്കു പകരം ഓലി പോപ്പിനെ ടീമിലേക്കു തിരിച്ചുവിളിക്കാവുന്നതാണ്. പക്ഷെ ടോപ്പ് ത്രീയില്‍ പോപ്പിനെ കളിപ്പിക്കുന്നത് ശരിയാവുമോയെന്നറിയില്ല. ഇംഗ്ലണ്ടിനു നിലവില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, August 19, 2021, 10:39 [IST]
Other articles published on Aug 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+