For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആദ്യ പാദത്തില്‍ പുറത്തിരുന്നു, പക്ഷേ രണ്ടാം പാദത്തില്‍ മാച്ച് വിന്നര്‍മാരായേക്കാം, അഞ്ച് പേരിതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദം പൂര്‍ത്തിയായതിന് പിന്നാലെ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. ഇന്ത്യയില്‍ ടൂര്‍ണമെന്റ് തുടരാന്‍ സാധിക്കാതെ വന്നതോടെയാണ് യുഎഇയിലെ വേദിയില്‍ രണ്ടാം പാദം നടത്താന്‍ തീരുമാനിച്ചത്. 2020 സീസണ്‍ കോവിഡിനിടെയിലും യുഎഇയില്‍ വിജയകരമായി നടത്താന്‍ സാധിച്ചിരുന്നു.

1

ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ്് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ യുഎഇയിലേക്ക് മത്സരം മാറുന്നതോടെ പോയിന്റ് ടേബിള്‍ മാറി മറിയാനുള്ള സാധ്യത കൂടുതലാണ്. ആദ്യ പാദത്തില്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിക്കാത്ത ചില താരങ്ങളുണ്ട്. രണ്ടാം പാദത്തില്‍ മാച്ച് വിന്നര്‍മാരായി മാറാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: സച്ചിനെയൊക്കെ എത്ര നല്ലയാള്‍, കോലി മഹാമോശം!- തുറന്നടിച്ച് മുന്‍ ഇംഗ്ലീഷ് ഓപ്പണര്‍

കൃഷ്ണപ്പ ഗൗതം (സിഎസ്‌കെ)

കൃഷ്ണപ്പ ഗൗതം (സിഎസ്‌കെ)

സ്പിന്‍ ഓള്‍റൗണ്ടറായ കൃഷ്ണപ്പ ഗൗതം നിലവില്‍ സിഎസ്‌കെയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ഏവരേയും ഞെട്ടിച്ച് 2021 സീസണില്‍ 9.25 കോടി രൂപക്കാണ് സിഎസ്‌കെ ഗൗതത്തെ സ്വന്തമാക്കിയത്. ഇന്ത്യയില്‍ മത്സരം നടക്കുന്നു എന്നത് പരിഗണിച്ചാണ് ഗൗതത്തെ സിഎസ്‌കെ സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ പാദത്തില്‍ ഒരു മത്സരത്തില്‍ പോലും താരത്തിന് അവസരം നല്‍കിയില്ല. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ ഗൗതത്തിന് സാധിക്കും. എന്നാല്‍ 2020 സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പം വലിയ പ്രകടനം നടത്താനായിരുന്നില്ല. പരിചയസമ്പന്നനായ താരമായതിനാല്‍ത്തന്നെ രണ്ടാം പാദത്തില്‍ സിഎസ്‌കെയ്ക്കായി തിളങ്ങാനുള്ള മികവ് ഗൗതത്തിനുണ്ട്.

Also Read: IND vs ENG: ഡേവിഡ് മലാനെ ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്, സാക്ക് ക്രോളിയും ഡോം സിബ്ലിയും പുറത്ത്

പ്രിയം ഗാര്‍ഗ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

പ്രിയം ഗാര്‍ഗ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

മുന്‍ ഇന്ത്യ അണ്ടര്‍19 ടീം ക്യാപ്റ്റനായ പ്രിയം ഗാര്‍ഗ് സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനായാണ് കളിക്കുന്നത്. 2020 സീസണില്‍ 14 മത്സരങ്ങളില്‍ ഹൈദരാബാദിനായി കളിച്ച ഗാര്‍ഗിന് 2021 സീസണിന്റെ ആദ്യ പാദത്തില്‍ അവസരം നല്‍കിയില്ല. ടീമിന് വലിയ തകര്‍ച്ച നേരിട്ടപ്പോഴും ഗാര്‍ഗിനെ പരിഗണിക്കാന്‍ ഹൈദരാബാദ് തയ്യാറായില്ല. എന്നാല്‍ രണ്ടാം പാദത്തില്‍ ഗാര്‍ഗിന് അവസരം ലഭിക്കാനും അദ്ദേഹം മാച്ച് വിന്നറായി മാറാനുമുള്ള സാധ്യത കൂടുതലാണ്. മധ്യനിരയില്‍ തിളങ്ങാന്‍ ഗാര്‍ഗിന് മികവുണ്ട്.

Also Read: T20 World Cup 2021: ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, ഒരു പുതുമുഖം, സ്റ്റീവ് സ്മിത്തും ടീമില്‍

ആന്റിച്ച് നോക്കിയേ (ഡല്‍ഹി ക്യാപിറ്റല്‍സ്)

ആന്റിച്ച് നോക്കിയേ (ഡല്‍ഹി ക്യാപിറ്റല്‍സ്)

2020ലെ ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയ പേസറാണ് ഡല്‍ഹിയുടെ ആന്‍ റിച്ച് നോക്കിയേ. എന്നാല്‍ 2021 സീസണിന്റെ ആദ്യ പാദത്തില്‍ ഒരു മത്സരം പോലും അദ്ദേഹം കളിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം പാദത്തിലേക്കെത്തുമ്പോള്‍ നോക്കിയേ ഡല്‍ഹി നിരയിലെ സുപ്രധാന താരമായി ഉണ്ടാവും. കഗിസോ റബാദ-നോക്കിയേ പേസ് കൂട്ടുകെട്ട് എതിരാളികള്‍ക്ക് വലിയ തലവേദന സൃഷ്ടിച്ചേക്കും. ആദ്യ പാദം അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ഡല്‍ഹിയുള്ളത്.

Also Read: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാവില്ല, എന്‍സിഎ തലവനായി തുടരാന്‍ വീണ്ടും അപേക്ഷ നല്‍കി

ലോക്കി ഫെര്‍ഗൂസന്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

ലോക്കി ഫെര്‍ഗൂസന്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

ആദ്യ പാദത്തില്‍ വലിയ മികവ് കാട്ടാന്‍ സാധിക്കാതെ പോയ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടീമിന്റെ സൂപ്പര്‍ പേസര്‍മാരിലൊരാളായ ലോക്കി ഫെര്‍ഗൂസന്‍ ആദ്യ പാദത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍ യുഎഇയില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ തീര്‍ച്ചയായും അദ്ദേഹം ടീമിലുണ്ടാവും. 2020 സീസണില്‍ അഞ്ച് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റ് വീഴ്്ത്താന്‍ ഫെര്‍ഗൂസനായിരുന്നു. പാറ്റ് കമ്മിന്‍സ് രണ്ടാം പാദം കളിക്കാത്ത സാഹചര്യത്തില്‍ ടീമിന്റെ മുഖ്യ പേസറായി ലോക്കി ഫെര്‍ഗൂസനായിരിക്കും ഉണ്ടായിരിക്കുക.

Also Read: INDvENG: അവന്‍ അടുത്ത റൂട്ടാവും, വേണ്ടത് ഇംഗ്ലണ്ടിന്റെ പിന്തുണ മാത്രം- അക്മല്‍

ഇഷാന്‍ പോറല്‍ (പഞ്ചാബ് കിങ്‌സ്)

ഇഷാന്‍ പോറല്‍ (പഞ്ചാബ് കിങ്‌സ്)

ആദ്യ പാദത്തില്‍ ഒരു അവസരം പോലും ലഭിക്കാത്ത താരമാണ് പഞ്ചാബ് കിങ്‌സിന്റെ ഇഷാന്‍ പോറല്‍. ഇന്ത്യയുടെ യുവ പേസറായ പോറല്‍ ആഭ്യന്തര ക്രിക്കറ്റിലടക്കം ശ്രദ്ധേയ പ്രകടനം നടത്തുന്ന താരമാണ്. എന്നാല്‍ ആദ്യ പാദത്തില്‍ ഒരു അവസരം പോലും ലഭിച്ചിരുന്നില്ല. ആദ്യ പാദത്തിലെ പഞ്ചാബിന്റെ ബൗളിങ് പ്രകടനം മോശമായതിനാല്‍ത്തന്നെ രണ്ടാം പാദത്തില്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ഇഷാന്‍ പോറല്‍.

Story first published: Thursday, August 19, 2021, 14:03 [IST]
Other articles published on Aug 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+