സച്ചിനെയൊക്കെ എത്ര നല്ലയാള്‍, കോലി മഹാമോശം!- തുറന്നടിച്ച് മുന്‍ ഇംഗ്ലീഷ് ഓപ്പണര്‍
കളിക്കളത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഗ്രസീവ് പെരുമാറ്റത്തിന് ആരാധകരേറെയാണ്. എന്നാല്‍ അത്രത്തോളം അഗ്രസീവ് ആവരുതെന്ന് അഭിപ്രായമുള്ള മറ്റു ചിലരുമുണ്ട്. കോലിയുടെ പെരുമാറ്റം ചില സമയങ്ങളില്‍ അതിരുകടക്കുന്നതായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും കോലി തന്റെ സമീപനത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നു കാണാം. ലോര്‍ഡ്‌സില്‍ ഇന്ത്യ വിജയിച്ച രണ്ടാം ടെസ്റ്റിന്റെ നാലാം പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനുമായുള്ള അദ്ദേഹത്തിന്റെ വാക്‌പോര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
അതിനിടെ കോലിക്കെതിരേ ആഞ്ഞടിച്ച് രംഗത്തു വന്നിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഓപ്പണര്‍ നിക്ക് ക്രോംറ്റണ്‍. ഇന്ത്യന്‍ നായകനില്‍ നിന്നും തനിക്കു വളരെ മോശം അനുഭവമാണ് മുമ്പ് ഉണ്ടായിട്ടുള്ളതെന്നും ഇത്രയും മോശം സ്വഭാവമുള്ള വ്യക്തി വേറെയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

2012ലെ സംഭവം
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 2012ല്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ കോലിയുടെ ഭാഗത്തു നിന്നുണ്ടായ അധിക്ഷേപത്തെക്കുറിച്ചാണ് ക്രോംറ്റണ്‍ തുറന്നുപറഞ്ഞിരിക്കുന്നത്. ഈ പരമ്പര നടന്നത് ഇന്ത്യയിലായിരുന്നു. നാലു മല്‍സരങ്ങളുടെ പരമ്പര 201ന് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഇന്ത്യയെ ഞെട്ടിക്കുകയും ചെയ്തിരുന്നു.
പരമ്പരയിലെ നാലു ടെസ്റ്റുകളിലും കളിച്ച താരം കൂടിയാണ് ക്രോംറ്റണ്‍. അലെസ്റ്റര്‍ കുക്കിന്റെ ഓപ്പണിങ് പങ്കാളിയും അദ്ദേഹമായിരുന്നു. ഒരു ഫിഫ്റ്റിയടക്കം 34.66 ശരാശരിയില്‍ 208 റണ്‍സായിരുന്നു ക്രോംറ്റണ്‍ നേടിയത്. കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ഈ പരമ്പര.

കോലിയില്‍ നിന്നുള്ള അപമാനം
ഏറ്റവു മോശമായി പെരുമാറുന്ന വ്യക്തിയല്ലേ കോലി? 2012ല്‍ അദ്ദേഹത്തില്‍ നിന്നും നേരിട്ട അപമാനം ഞാനൊരിക്കലും മറക്കില്ല. അയാള്‍ എന്നെ തുറിച്ചു നോക്കുകയും മോശം വാക്കുകള്‍ പറയുകയും ചെയ്തിരുന്നു. എന്നെ ഞെട്ടിച്ച സംഭവമായിരുന്നു അത്. കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കെയ്ന്‍ വില്ല്യംസണ്‍, ജോ റൂട്ട് തുടങ്ങിയ കളിക്കാര്‍ എത്ര മാത്രം താഴ്മയുള്ളവരാണെന്നു നമുക്കു കാണാന്‍ സാധിക്കുമെന്നും ക്രോംറ്റണ്‍ ട്വിറ്ററില്‍ കുറിച്ചു.
കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടു കഴിഞ്ഞ ദിവസം (ആഗസ്റ്റ് 18) 13 വര്‍ഷം പൂര്‍ത്തിയായിരുന്നു. ആരാധകര്‍ ഇത് ആഘോഷിക്കവെയായിരുന്നു കോലിക്കെതിരേ വിമര്‍ശനവുമായി ക്രോംറ്റണ്‍ രംഗത്തുവന്നത്.

കോലി- ആന്‍ഡേഴ്‌സന്‍ പോര്
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ നാലാം ദിനം കോലിയും ആന്‍ഡേഴ്‌സനും തമ്മില്‍ വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിനിടെയായിരുന്നു സംഭവം. ഇതിന്റെ തുടക്കമിട്ടത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരേ ആന്‍ഡേഴ്‌സന്റെ അധിക്ഷേപമായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സിനിടെ ആന്‍ഡേഴ്‌സനെതിരേ ബുംറ ഷോര്‍ട്ട് പിച്ച് ബോളുകളെറിഞ്ഞിരുന്നു. ചിലത് ഇംഗ്ലീഷ് താരത്തിന്റെ ദേഹത്തു പതിക്കുകയും ചെയ്തിരുന്നു. ഇതാണ് ആന്‍ഡേഴ്‌സനെ അസ്വസ്ഥനവും പ്രകോപിതനുമാക്കിയത്. തുടര്‍ന്ന് ബുംറയ്‌ക്കെതിരേ അദ്ദേഹം മോശമായി പെരുമാറുകയായിരുന്നു.
പിന്നീട് ഈ ടെസ്റ്റില്‍ ഇരുടീമുകളിലെയും കളിക്കാര്‍ തമ്മില്‍ പല തവണ കൊമ്പുകോര്‍ക്കുന്നത്. ലോര്‍ഡ്‌സില്‍ കണ്ടു. റിഷഭ് പന്തും ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടും തമ്മിലും ജസ്പ്രീത് ബുംറയും മാര്‍ക്ക് വുഡും തമ്മിലും ബുംറയും ജോസ് ബട്‌ലറും തമ്മിലുമെല്ലാം ഉരസല്‍ നടന്നിരുന്നു.

കോലിയുടെ ഫോം
കോലി കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ബാറ്റിങില്‍ പഴയ താളം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് റണ്‍മെഷീന്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്‌സുകളില്‍ കോലി ബാറ്റ് ചെയ്തിരുന്നു. 20.67 ശരാശരിയില്‍ വെറും 62 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. സ്‌ട്രൈക്ക് റേറ്റ് 45.93 ആയിരുന്നു.
2019നു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും കോലി നേടിയിട്ടില്ല. ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹം അവസാനമായി മൂന്നക്കം കടന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications