
ഷോര്‍ട്ട് പിച്ച് പരീക്ഷിക്കരുത്
റൂട്ടിനെതിരേ ഇന്ത്യന്‍ ബൗളര്‍മാര്‍ ഷോട്ട് പിച്ച് ബോളുകള്‍ പരീക്ഷിക്കുന്നത് ഒരു നല്ല ഐഡിയയല്ലെന്നു പനേസര്‍ പറഞ്ഞു. ഓഫ് സ്റ്റംപിനു പുറത്തും, അഞ്ചാം ഓഫ് സ്റ്റംപിന്റെ ലൈനിലുമാണ് റൂട്ടിനെതിരേ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയേണ്ടത്. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ റൂട്ടിന്റെ വിക്കറ്റ് കോലി നന്നായി പ്ലാന്‍ ചെയ്തു, അതു ബുംറ നടപ്പാക്കുകയും ചെയ്തു. റൂട്ടിനെതിരേ തുടര്‍ന്നുള്ള ടെസ്റ്റുകളിലും കോലി പ്ലാന്‍ തയ്യാറാക്കണം. വളരെ നന്നായി പുള്‍ ഷോട്ട് കളിക്കുന്ന താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഷോര്‍ട്ട് പിച്ച് ബോളുകളെറിഞ്ഞ് റൂട്ടിന്റെ വിക്കറ്റെടുക്കാമെന്ന പ്രതീക്ഷ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു വേണ്ടെന്നും പനോസര്‍ വ്യക്തമാക്കി.

ബുംറയെ പന്തേല്‍പ്പിക്കണം
റൂട്ട് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ കോലി ഉടന്‍ തന്നെ ജസ്പ്രീത് ബുംറയെ പന്തേല്‍പ്പിക്കണം. ആദ്യ ബോള്‍ മുതല്‍ ബാറ്റ്‌സ്മാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശേഷിയുള്ള ബൗളര്‍മാരാണ് ബുംറയും മുഹമ്മദ് സിറാജും. ലോര്‍ഡ്‌സില്‍ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ഇതാണ് ചെയ്തത്. സമ്മര്‍ദ്ദം കാരണം റൂട്ട് വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തതായും പനേസര്‍ വിശദീകരിച്ചു.
33 റണ്‍സാണ് റൂട്ട് രണ്ടാമിന്നിങ്‌സില്‍ നേടിയത്. ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. 60 ബോളില്‍ അഞ്ചു ബൗണ്ടറികളുപ്പെട്ടതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളിലാണ് എഡ്ജ് ചെയ്ത റൂട്ടിനെ സ്ലിപ്പില്‍ കോലി പിടികൂടിയത്.

റൂട്ടിനെ അസ്വസ്ഥനാക്കണം
ബാറ്റ് ചെയ്യാനെത്തിയാല്‍ റണ്ണെടുക്കാന്‍ പഴുത് നല്‍കാതെ റൂട്ടിനെ അസ്വസ്ഥനാക്കണം. പൊസിഷന്‍ മാറ്റാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും വേണം. ഒഴുക്കോടെ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്റ്‌സ്മാനാണ് റൂട്ട്. അത് സംഭവിക്കുന്നില്ലെങ്കില്‍ അദ്ദേഹം തന്റെ പൊസിഷനും ഗെയിം പ്ലാനും മാറ്റും. അതാണ് ഇന്ത്യയും ആഗ്രഹിക്കുന്നത്. ഇതാണ് റൂട്ടിന് തുടക്കത്തില്‍ പുറത്താക്കാന്‍ ഇന്ത്യക്കു മുന്നിള്ള വഴിയെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.

റൂട്ടിന്റെ പ്രകടനം
ഗംഭീര ബാറ്റിങാണ് പരമ്പരയില്‍ റൂട്ട് കാഴ്ചവയ്ക്കുന്നത്. റണ്‍സ് വാരിക്കൂട്ടുന്ന അദ്ദേഹം ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യക്കെതിരായ പ്രകടനം ഐസിസി റാങ്കിങിലും മുന്നേറ്റം നടത്താന്‍ റൂട്ടിനെ സഹായിച്ചിട്ടുണ്ട്. പുതിയ റാങ്കിങില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍.
നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടനടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ വെറും 183 റണ്‍സിന് പുറത്തായപ്പോള്‍ പിടിച്ചുനിന്നത് റൂട്ട് മാത്രമായിരുന്നു. 64 റണ്‍സ് അദ്ദേഹം നേടിയിരുന്നു. രണ്ടാമിന്നിങ്‌സിലും റൂട്ട് ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 109 റണ്‍സാണ് അദ്ദേഹമെടുത്തത്.
ലോര്‍ഡ്‌സിലെ രണ്ടാം ടെസ്‌റ്റെടുത്താലും രണ്ടിന്നിങ്‌സുകളിലും ടോപ്‌സ്‌കോററായത് റൂട്ടായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പുറത്താവാതെ 180 റണ്‍സായിരുന്നു റൂട്ട് വാരിക്കൂട്ടിയത്. 321 ബോളുകള്‍ നേരിട്ട അദ്ദേഹം 18 ബൗണ്ടറികളും പായിച്ചു. രണ്ടാമിന്നിങ്‌സില്‍ 33 റണ്‍സുമായും റൂട്ട് ടീമിന്റെ അമരക്കാരനായി മാറി.


Click it and Unblock the Notifications












