For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: മൂന്നാമങ്കം ഹെഡിങ്‌ലേയില്‍, ഇന്ത്യ ജയിക്കുമോ? ചരിത്രം അറിയാം

ഈ മാസം 25 മുതലാണ് മൂന്നാം ടെസ്റ്റ്

1

ഇംഗ്ലണ്ടിനെ ലോര്‍ഡ്‌സില്‍ കൊമ്പുകുത്തിച്ച് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ മുന്നിലെത്തിയതിന്റെ ആത്മവിശ്വാസത്തതിലാണ് ഇന്ത്യ മൂന്നാമങ്കത്തിന് തയ്യാറെടുക്കുന്നത്. ഈ മാസം 25 മുതല്‍ ലീഡ്‌സിലെ ഹെഡിങ്‌ലേയിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ലോര്‍ഡ്‌സിലെ വിജയം ഇവിടെയും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലായിരിക്കും വിരാട് കോലിയും സംഘവും. ഈ വേദിയില്‍ ഇന്ത്യയുടെ ടെസ്റ്റ് റെക്കോര്‍ഡ് നോക്കുകയാണെങ്കില്‍ വിരാട് കോലിക്കും സംഘത്തിനും ആഹ്ലാദിക്കാന്‍ വകയുണ്ടെന്നു കാണാം.

19 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹെഡിങ്‌ലേയില്‍ വീണ്ടുമൊരു ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയെത്തുന്നത്. ഇതിനു മുമ്പ് അവസാനമായി ഇവിടെ രണ്ടു തവണ കളിച്ചപ്പോഴും വിജയം ഇന്ത്യക്കായിരുന്നു. 1986ലും 2002ലുമായിരുന്നു ഇത്. 2002ലെ അവസാന ടെസ്റ്റില്‍ ആധികാരിക വിജയമായിരുന്നു ഇന്ത്യ കൊയ്തത്. ഇന്നിങ്‌സിനും 46 റണ്‍സിനും ഇംഗ്ലണ്ടിനെ ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു.

ചരിത്രം നോക്കിയാല്‍ സീം ബൗളര്‍മാര്‍ക്കു യോജിച്ച പിച്ചാണ് ഹെഡിങ്‌ലേയിലേത്. 2019ലായിരുന്നു ഇംഗ്ലണ്ട് ഇവിടെ അവസാനമായി ടെസ്റ്റില്‍ കളിച്ചത്. ഓസ്‌ട്രേലിയായിരുന്നു എതിരാളികള്‍. ഒരിന്നിങ്‌സില്‍ വെറും 67 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ടാവുകയും ചെയ്തിരുന്നു. എങ്കിലും ഒരു റണ്‍സിന്റെ നാടകീയ വിജയം ഇംഗ്ലണ്ട് നേടിയിരുന്നു. ഈ ടെസ്റ്റിനു ശേഷം ഇവിടെ നടന്ന കൗണ്ടി ചാംപ്യന്‍ഷിപ്പുകളിലും പിച്ച് പേസര്‍മാരെ തുണച്ചിരുന്നു. അതുകൊണ്ടു തന്നെ മൂന്നാം ടെസ്റ്റിലും നാലു പേസര്‍മാരും ഒരു സ്പിന്നറുമടങ്ങുന്ന ബൗളിങ് കോമ്പിനേഷന്‍ തന്നെ ഇന്ത്യ നിലനിര്‍ത്താന്‍ സാധ്യത കൂടുതലാണ്.

2

ഹെഡിങ്‌ലേയില്‍ ഇതുവരെ ആറു ടെസ്റ്റുകളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ആദ്യത്തെ മൂന്നു ടെസ്റ്റുകളിലും ഇന്ത്യ തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ പരാജയപ്പെട്ടിട്ടുമില്ല. 79ല്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ സമനിലയില്‍ കുരുക്കുകയായിരുന്നു. പിന്നീട് 86ല്‍ ഇവിടെ 279 റണ്‍സിനു ഇന്ത്യ ആതിഥേയരെ കശാപ്പ് ചെയ്തു. ഇംഗ്ലണ്ടിനു രണ്ടിന്നിങ്‌സുകളിലും 150 റണ്‍സ് കടക്കാനായില്ല. 102, 128 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഇന്ത്യയാവട്ടെ 272ഉം 237ഉം റണ്‍സായിരുന്നു നേടിയത്. 2002ലെ അവസാനത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഫോളോഓണ്‍ ചെയ്യിക്കാന്‍ ഇന്ത്യക്കായിരുന്നു. എട്ടു വിക്കറ്റിനു 628 റണ്‍സെന്ന വമ്പന്‍ ടോട്ടലായിരുന്നു ഇന്ത്യ പടുത്തുയര്‍ത്തിയത്. മറുപടിയില്‍ 273ഉം 309ഇം റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ടാവുകയും ചെയ്തു.

മൂന്നാം ടെസ്റ്റിനു മുമ്പ് ഇന്ത്യക്കു ചില ചോദങ്ങള്‍ക്കു ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

പുജാരയ്ക്കു വിശ്രമം നല്‍കണോ?
ബാറ്റിങില്‍ റണ്‍സ് കണ്ടെത്താനാതെ വിഷമിക്കുന്ന ചേതേശ്വര്‍ പുജാരയ്ക്കു വിശ്രമം നല്‍കേണ്ടതുണ്ടോയെന്നതാണ് ഇതില്‍ ആദ്യത്തേത്. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ 45 റണ്‍സെടുത്തിരുന്നെങ്കിലും അതു മുമ്പത്തെ അദ്ദേഹത്തെ പ്രകടനങ്ങള്‍ ദയനീയമായിരുന്നു. അതുകൊണ്ടു തന്നെ പുജാരയ്ക്കു വിശ്രമം നല്‍കിയ മറ്റാരെയങ്കിലും കളിപ്പിക്കണമോയെന്നാണ് ഇന്ത്യ ആലോചിക്കന്നത്.

സൂര്യ, പൃഥ്വി കളിക്കുമോ?
പുതുതായി ടീമിനൊപ്പം ചേര്‍ന്ന ഓപ്പണര്‍ പൃഥ്വി ഷായും പുതുമുഖവും മധ്യനിര ബാറ്റ്‌സ്മാനുമായ സൂര്യകുമാര്‍ യാദവും കളിക്കുമോയെന്നതാണ് രണ്ടാമത്തെ ചോദ്യം. ടീമിലെ ചില താരങ്ങള്‍ പരിക്കേറ്റു നാട്ടിലേക്കു മടങ്ങിയതോടെയാണ് ബാക്കപ്പായി ഇരുവരെയും ഇംഗ്ലണ്ടിലേക്കു വിളിപ്പിച്ചത്. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ ഇരുവരും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അടുത്ത ടെസ്റ്റില്‍ സെലക്ഷന് അര്‍ഹരുമാണ്. എന്നാല്‍ കെഎല്‍ രാഹുല്‍ മിന്നുന്ന ഫോമിലായതിനാല്‍ പൃഥ്വിക്കു സാധ്യത കുറവാണ്. പക്ഷെ മധ്യനിരയില്‍ മോശം ഫോമിലുള്ള പുജാര, അജിങ്ക്യ രഹാനെ എന്നിവരിലൊരാള്‍ക്കു പകരം സൂര്യയെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്.

അശ്വിനെ തിരിച്ചുവിളിക്കണോ?
പരമ്പരയില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന് ഇന്ത്യ അവസരം നല്‍കുമോയെന്നതാണ് അറിയാനുള്ള മറ്റൊരു കാര്യം. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഇന്ത്യ ഒരേയൊരു സ്പിന്നറെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. അതു ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയായിരുന്നു.

Story first published: Wednesday, August 18, 2021, 19:16 [IST]
Other articles published on Aug 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+