വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇതാണ് ഹീറോയിസം!! തോല്‍ക്കാന്‍ മനസ്സില്ലാത്തവര്‍... ഒരൊറ്റ പ്രകടനം മതി ഇവരുടെ വിലയറിയാന്‍

ചില അവിശ്വസനീയ ഇന്നിങ്‌സുകള്‍ക്ക് ഐപിഎല്‍ ഇത്തവണ സാക്ഷിയായിരുന്നു

മുംബൈ: ഐപിഎല്ലിന്റെ പോരാട്ടഭൂമിയില്‍ തോല്‍ക്കാന്‍ മനസ്സിലാതെ ചില വീരോചിത ഇന്നിങ്‌സുകള്‍ കളിച്ച് ഹീറോയായി മാറിയ താരങ്ങളെ കഴിഞ്ഞ ഓരോ സീസണിലും ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുണ്ട്. ഇത്തവണയും ഇതിനു മാറ്റമൊന്നും സംഭവിച്ചില്ല.

ടീം തോല്‍വിയുടെ വക്കില്‍ നില്‍ക്കെ ക്രീസിലെത്തിയ ഈ താരങ്ങള്‍ അവിശ്വസനീയ ഇന്നിങ്‌സുകള്‍ കളിച്ച് ത്രസിപ്പിക്കുന്ന ജയവും ടീമിനു നേടിക്കൊടുത്തു.
ഇത്തരത്തില്‍ തട്ടുപൊളിപ്പന്‍ ബാറ്റിങിലൂടെയും ബൗളിങിലൂടെയും തങ്ങളുടെ ഫ്രാഞ്ചൈസിയുടെ ഹീറോയായി മാറിയ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഡ്വയ്ന്‍ ബ്രാവോ (30 പന്തില്‍ 68, ചെന്നൈ)

ഡ്വയ്ന്‍ ബ്രാവോ (30 പന്തില്‍ 68, ചെന്നൈ)

ഈ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ സൂപ്പര്‍കിങ്‌സിനായി ഡ്വയ്ന്‍ ബ്രാവോയുടെ ഇന്നിങ്‌സ് ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നാണ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 165 റണ്‍സാണ് നേടിയത്.
മറുപടിയില്‍ ചെന്നൈ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 16.3 ഓവറില്‍ എട്ടു വിക്കറ്റിന് 118 റണ്‍സെന്ന നിലയിലേക്ക് വീണ ചെന്നൈ മുഴുവന്‍ ഓവര്‍ കളിക്കുമോയെന്ന കാര്യം പോലും സംശതയത്തിലായി
സിഎസ്‌കെ ഇനി ജയിക്കില്ലെന്ന് ആരാകര്‍ ഉറപ്പിച്ചിരിക്കെയാണ് ബ്രാവോ ക്രീസിലെത്തിയത്. പിന്നെ കണ്ടത് സ്വപ്‌നതുല്യമായിരുന്നു. 30 പപന്തില്‍ 68 റണ്‍സ് വാരിക്കൂട്ടി ബ്രാവോ പുറത്താവുമ്പോഴേക്കും ചെന്നൈ വിജയമുറപ്പിച്ചുരുന്നു. ഏഴു സിക്‌സറും മൂന്നു ബൗണ്ടറിയും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഫഫ് ഡുപ്ലെസി (42 പന്തില്‍ 67*, ചെന്നൈ)

ഫഫ് ഡുപ്ലെസി (42 പന്തില്‍ 67*, ചെന്നൈ)

ഐപിഎല്ലിന്റെ ക്വാളിഫയര്‍ ഒന്നില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ദക്ഷിണാഫ്രിക്കന്‍ താരം ഫഫ് ഡുപ്ലെസി അവിസ്മരണീയ ഇന്നിങ്‌സാണ് ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി പുറത്തെടുത്തത്. ചെറിയ സ്‌കോര്‍ പോലും പ്രതിരോധിച്ചു ജയിക്കുന്നതില്‍ ഈ സീസണില്‍ മികവ് തെളിയിച്ച ടീമാണ് ഹൈദരാബാദ്.
ആദ്യം ബാറ്റ് ചെയ്ത ഹൈദാബാദിനെ 139 റണ്‍സിലൊതുക്കിയപ്പോള്‍ സിഎസ്‌കെ അനായാസം ജയിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ഹൈദരാബാദ് ചെന്നൈയെ ആറു വിക്കറ്റിന് 62 റണ്‍സെന്ന നിലയിലേക്ക് ഒതുക്കി. ക്രീസിന്റെ ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോഴും ഡുപ്ലെസി കീഴടങ്ങിയില്ല.
42 പന്തില്‍ നിന്നും പുറത്താവാതെ 67 റണ്‍സെടുത്ത ഡുപ്ലെസി അഞ്ചു പന്തും രണ്ടു വിക്കറ്റും ബാക്കിനില്‍ക്കെ ചെന്നൈ ജയത്തിലേക്കും ഫൈനലിലേക്കും നയിക്കുകയായിരുന്നു. അഞ്ചു ബൗണ്ടറികളും നാലു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ചെന്നൈ നിരയില്‍ 25നു മുകളില്‍ സ്‌കോര്‍ ചെയ്ത ഒരേയൊരു താരവും ഡുപ്ലെസി തന്നെ.

കെയ്ന്‍ വില്ല്യംസണ്‍ (51 പന്തില്‍ 84, ഹൈദരാബാദ്)

കെയ്ന്‍ വില്ല്യംസണ്‍ (51 പന്തില്‍ 84, ഹൈദരാബാദ്)

ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവച്ചിരുന്നു. 183 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് നാലിന് 71 റണ്‍സെന്ന നിലയിലേക്ക് വീണെങ്കിലും വില്ല്യംസണ്‍ കുലുങ്ങിയില്ല.
നായകന്റെ ഇന്നിങ്‌സ് താരം പുറത്തെടുത്തു. 51 പന്തില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 84 റണ്‍സാണ് വില്ല്യംസണ്‍ അടിച്ചെടുത്തത്. പക്ഷെ വില്ല്യംസണിന്റെ ഈ ഉജ്ജ്വല ഇന്നിങ്‌സിനും ടീമിനെ രക്ഷിക്കാനായില്ല. ജയത്തിന് നാല് റണ്‍സ് അകലെ ഹൈദരാബാദ് പൊരുതി വീണു.

കൃഷ്ണപ്പ ഗൗതം (11 പന്തില്‍ 33, രാജസ്ഥാന്‍)

കൃഷ്ണപ്പ ഗൗതം (11 പന്തില്‍ 33, രാജസ്ഥാന്‍)

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കണ്ടെത്തലുകളിലൊന്നായ കൃഷ്ണപ്പ ഗൗതം ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് ഇത്തവണ കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരേയായിരുന്നു ഇത്. 168 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് സഞ്ജു സാംസണിന്റെയും ബെന്‍ സ്റ്റോക്‌സിന്റെയും ഇന്നിങ്‌സുകള്‍ വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും പുറത്തായതോടെ രാജസ്ഥാന്‍ പതറി.
മുംബൈ കളിയില്‍ പിടിമുറുക്കവെയാണ് ഗൗതം ക്രീസിലെത്തിയത്. അപ്പോള്‍ രാജസ്ഥാന് ജയിക്കാന്‍ ഒരോവറില്‍ 12 റണ്‍സ് വീതം വേണ്ടിയിരുന്നു. 11 പന്തില്‍ പുറത്താവാതെ 33 റണ്‍സ് അടിച്ചെടുത്ത ഗൗതം രാജസ്ഥാന് അവിസ്മരണീയ ജയം സമ്മാനിക്കുകയും ചെയ്തു.

IPL 2018 | ഏറ്റവും മികച്ച പ്രകടനങ്ങൾ നടത്തിയവർ | OneIndia Malayalam
റാഷിദ് ഖാന്‍ (10 പന്തില്‍ 34, 3 വിക്കറ്റ്, ഹൈദരാബാദ്)

റാഷിദ് ഖാന്‍ (10 പന്തില്‍ 34, 3 വിക്കറ്റ്, ഹൈദരാബാദ്)

സെമി ഫൈനലിനു തുല്യമായ ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഹൈദരാബാദിനു ജയവും ഫൈനല്‍ ബെര്‍ത്തും നേടിക്കൊടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ ഏഴു വിക്കറ്റിന് 174 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത് റാഷിദാണ്. 10 പന്തില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം പുറത്താവാതെ 34 റണ്‍സ് താരം അടിച്ചെടുത്തു.
മറുപടിയില്‍ ബൗളിങിലും റാഷിദ് ടീമിന്റെ തുറുപ്പുചീട്ടായി മാറി. നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത റാഷിദാണ് ടീമിന് 14 റണ്‍സിന്റെ ജയം സമ്മാനിച്ചത്.

ഐപിഎല്‍: ഇവരോട് കളിച്ചാല്‍ തല്ലുവാങ്ങും... ഇന്ത്യന്‍ 'ക്വട്ടേഷന്‍' സംഘത്തെ നയിച്ചത് പന്ത്, എന്തൊരടി! ഐപിഎല്‍: ഇവരോട് കളിച്ചാല്‍ തല്ലുവാങ്ങും... ഇന്ത്യന്‍ 'ക്വട്ടേഷന്‍' സംഘത്തെ നയിച്ചത് പന്ത്, എന്തൊരടി!

ഐപിഎല്‍: ഇന്ത്യക്കാര്‍ കടക്കു പുറത്ത്!! ഇതാ വിദേശ ഡ്രീം ഇലവന്‍... നയിക്കാന്‍ വില്ല്യംസണ്‍ഐപിഎല്‍: ഇന്ത്യക്കാര്‍ കടക്കു പുറത്ത്!! ഇതാ വിദേശ ഡ്രീം ഇലവന്‍... നയിക്കാന്‍ വില്ല്യംസണ്‍

Story first published: Wednesday, May 30, 2018, 14:35 [IST]
Other articles published on May 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X