വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഷസ് തോല്‍വിക്ക് കാരണമിത്, കുറ്റം സമ്മതിച്ച് ഓസീസ് കോച്ചും ക്യാപ്റ്റനും

Tim Paine, Justin Langer admit Australia's DRS failure after Leeds defeat

ഹെഡിങ്‌ലി: ഓസീസിന്റെ പക്കല്‍ നിന്നും ബെന്‍ സ്റ്റോക്ക്‌സ് ജയം പിടിച്ചെടുക്കുകയായിരുന്നു. 359 റണ്‍സ് വിജയത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലീഷ് പടയ്ക്ക്, 286 റണ്‍സ് പിന്നിട്ടപ്പോഴേക്കും ഒന്‍പതു വിക്കറ്റുകള്‍ നഷ്ടമായി. ഇംഗ്ലണ്ട് കളി തോറ്റെന്നു കരുതിയ നിമിഷം. പക്ഷെ സ്റ്റോക്ക്‌സിന്റെ അവിശ്വസനീയമായ ബാറ്റിങ് ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് ജയം സമ്മാനിച്ചു.

തോൽവിക്ക് കാരണങ്ങൾ

മൂന്നാം ആഷസ് ടെസ്റ്റ് തോല്‍ക്കാന്‍ കാരണങ്ങള്‍ പലതുണ്ട് ഓസ്‌ട്രേലിയക്ക് ചൂണ്ടിക്കാട്ടാന്‍. സ്‌റ്റോക്ക്‌സിനെ കൈവിട്ട മാര്‍ക്കസ് ഹാരിസാണ് ഇതില്‍ ആദ്യത്തേത്. ഇംഗ്ലണ്ടിന് ജയിക്കാന്‍ 17 റണ്‍സ് മതിയെന്നിരിക്കെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്റ്റോക്ക്‌സിനെ ഹാരിസ് വിട്ടുകളയുകയായിരുന്നു. തൊട്ടുപിന്നാലെ നതാന്‍ ലയോണും തുലച്ചു പതിനൊന്നാമന്‍ ജാക്ക് ലീച്ചിനെ റണൗട്ടാക്കാനുള്ള സുവര്‍ണാവസരം.

വിക്കറ്റിന് മുന്നിൽ കുരുങ്ങി

ഈ സമയത്ത് രണ്ടു റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. കൈയില്‍ ആകെയുണ്ടായിരുന്നത് ഒരു വിക്കറ്റും. തൊട്ടടുത്ത പന്തില്‍ ഇംഗ്ലണ്ടിനെ മുള്‍മുനയില്‍ നിര്‍ത്തി സ്‌റ്റോക്ക്‌സിനെ ലയോണ്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. പക്ഷെ അംപയര്‍ ജോയെല്‍ വില്‍സണ്‍ ഔട്ട് അനുവദിച്ചില്ല. ഓസീസ് നായകന്‍ ടിം പെയ്‌ന്റെ പക്കലാകട്ടെ റിവ്യു അവസരം തീര്‍ന്നും കഴിഞ്ഞു.

രോഷം മുഴുവൻ ക്യാപ്റ്റനോട്

ടിവി റിപ്ലേയില്‍ സ്റ്റോക്ക്‌സ് ഔട്ടാണെന്ന് തെളിഞ്ഞതോടെയാണ് ഓസീസിന്റെ നിരാശ ഇരട്ടിച്ചത്. മത്സരത്തില്‍ അനാവശ്യമായി റിവ്യു ഉപയോഗിച്ച് പാഴാക്കിയ നായകന്‍ ടിം പെയ്‌നോടായി ആരാധകരുടെ രോഷം മുഴുവന്‍. തൊട്ടു മുന്‍പത്തെ ഓവറില്‍ ജാക്ക് ലീച്ചിനെ പുറത്താക്കാന്‍ ടിം പെയ്ന്‍ കാട്ടിയ അമിതാവേശമായിരുന്നു ഓസീസിന് വിനയായത്. പാറ്റ് കമ്മിന്‍സിന്റെ അപ്പീലില്‍ അംപയര്‍ ഔട്ട് നല്‍കാത്തതിന് പിന്നാലെ അവസാന റിവ്യു വിനിയോഗിക്കാന്‍ ടിം പെയ്ന്‍ തിരുമാനിച്ചു.

കുറ്റം സമ്മതിച്ചു

പക്ഷെ സ്റ്റമ്പുമായി വലിയ അകലം പാലിച്ചു പന്ത് കടന്നു പോകുന്നതായി ടിവി റിപ്ലേ വെളിപ്പെടുത്തി; ഓസ്‌ട്രേലിയ്ക്ക് തൊട്ടടുത്ത ഓവറില്‍ വലിയ വിലകൊടുക്കേണ്ടിയും വന്നു. എന്തായാലും നായകന്‍ ടിം പെയ്‌നും പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കറും കുറ്റം സമ്മതിക്കുന്നുണ്ട്. ഡിആര്‍എസ് (ഡിസിഷന്‍ റിവ്യു സംവിധാനം) ഉപയോഗിക്കുന്നതില്‍ ഓസ്‌ട്രേലിയ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മത്സരശേഷം ഇരുവരും അറിയിച്ചു.

അയാള്‍ ഇത്ര വിഡ്ഢിയോ? ഓസീസ് ക്യാപ്റ്റനെതിരേ തുറന്നടിച്ച് മുന്‍ ഇതിഹാസം, ഇതാണ് കാരണം

ലാങ്കർ പറഞ്ഞത്

സംഭവിച്ചത് കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളില്‍ റിവ്യു ഫലപ്രദമായി ഉപയോഗിക്കാന്‍ ടീമിന് കഴിയണം. ഒപ്പം കളത്തില്‍ ശരിയെന്ന് തോന്നു തീരുമാനങ്ങള്‍ അംപയര്‍ എടുക്കണം. ടീമുകള്‍ക്ക് എത്ര റിവ്യു ബാക്കിയുണ്ടെന്ന അടിസ്ഥാനത്തിലായിരിക്കരുത് അംപയര്‍മാര്‍ തീരുമാനങ്ങളെടുക്കാന്‍ — ലാങ്കര്‍ വ്യക്തമാക്കി.

രോഹിത്തിനു പകരം എന്തിന് വിഹാരി? രോഹിത്തിനെക്കൊണ്ട് അത് പറ്റില്ല!! വെളിപ്പെടുത്തി കോലി

റിവ്യു തിരഞ്ഞെടുക്കില്ല

നേരത്തെ ടീമുകളുടെ പക്കലുള്ള റിവ്യു കൂടി നോക്കി വേണം അംപയര്‍മാര്‍ നിര്‍ണായക സാഹചര്യങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ടതെന്ന് മുന്‍ ഇംഗ്ലീഷ് താരം മൈക്കല്‍ വോഗന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും ആഷസ് പരമ്പരയിലെ അടുത്ത രണ്ടു മത്സരങ്ങളില്‍ റിവ്യു തിരഞ്ഞെടുക്കാനുള്ള ചുമതല സഹതാരങ്ങള്‍ക്ക് കൈമാറുമെന്ന് ടിം പെയ്ന്‍ അറിയിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യാൻ അവകാശമില്ല

പരമ്പരയില്‍ ഉടനീളം റിവ്യു ഫലപ്രദമായി വിനിയോഗിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് അംപയര്‍മാരുടെ തീരുമാനത്തിലെ ശരിയും തെറ്റും ചോദ്യം ചെയ്യാന്‍ തനിക്ക് അവകാശമില്ലെന്ന് ടിം പെയ്ന്‍ മത്സരശേഷം പറഞ്ഞു.

Story first published: Tuesday, August 27, 2019, 12:53 [IST]
Other articles published on Aug 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X