വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രോഹിത്തിനെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോര്‍ഡുകള്‍, ധോണിക്കും ഭീഷണി!

മുംബൈയ്‌ക്കൊപ്പം അഞ്ചാം കിരീടമാണ് രോഹിത് ലക്ഷ്യമിടുന്നത്

ഐപിഎല്ലിന്റെ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോര്‍ഡുകള്‍. ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ കിരീടമുയര്‍ത്തിയ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം മുംബൈയ്‌ക്കൊപ്പം അഞ്ചാമത്തെ ട്രോഫിയാണ് യുഎഇയില്‍ സ്വപ്‌നം കാണുന്നത്.

2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സില്‍ നിന്നും രോഹിത്തിന്റെ വരവോടെയാണ് മുംബൈയുടെ തലവര തെളിയുന്നത്. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ മുംബൈക്കു കിരീടം നേടിക്കൊടുത്ത അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കിരീട വിജയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയെപ്പോലും രോഹിത് കടത്തിവെട്ടി. ഈ സീസണില്‍ രോഹിത്തിനെ കാത്തിരിക്കുന്ന അപൂര്‍വ്വ നാഴികക്കല്ലുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

കൂടുതല്‍ മാന്‍ ഓഫ് ദി മാച്ചുകള്‍

കൂടുതല്‍ മാന്‍ ഓഫ് ദി മാച്ചുകള്‍

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം തവണ മാന്‍ ഓഫ് ദി മാച്ചായ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡിന് അരികിലാണ് രോഹിത്. നിലവില്‍ ഐപിഎല്ലില്‍ കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ചായ താരമെന്ന റെക്കോര്‍ഡ് യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിളിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനു അവകാശപ്പെട്ടതാണ്. 125 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം 21 തവണ മാന്‍ ഓഫ് ദി മാച്ചായിട്ടുണ്ട്.
ഒന്നു മാത്രം പിറകിലായി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സാണ് രണ്ടാംസ്ഥാനത്ത്. മൂന്നാംസ്ഥാന്തതാണ് രോഹിത്. 17 തവണ ഹിറ്റ്മാന്‍ കളിയിലെ മികച്ച താരമായി. രോഹിത് മാത്രമല്ല എംഎസ് ധോണി, ഡേവിഡ് വാര്‍ണറും മൂന്നാംസ്ഥാനം പങ്കിടുന്നുണ്ട്. ഇത്തവണ കസറിയാല്‍ രോഹിത്തിന് എല്ലാവരെയും മറികടന്ന് തലപ്പത്തേക്കു കയറാനാവും.

4000 റണ്‍സെടുത്ത ആദ്യത്തെ മുംബൈ താരം

4000 റണ്‍സെടുത്ത ആദ്യത്തെ മുംബൈ താരം

ഐപിഎല്ലില്‍ 4000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ മുംബൈ ഇന്ത്യന്‍സ് താരമായും രോഹിത് ഇത്തവണ മാറിയേക്കും. നിലവില്‍ ടൂര്‍ണമെന്റിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ റണ്‍വേട്ടക്കാരനാണ് ഹിറ്റ്മാന്‍. 143 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 28 ഫിഫ്റ്റികളുമടക്കം 3744 റണ്‍സ് രോഹിത് നേടിക്കഴിഞ്ഞു. 256 റണ്‍സ് കൂടിയെടുത്താല്‍ അദ്ദേഹത്തിന് 4000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാം.
നിലവില്‍ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിയാണ്. 177 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 5412 റണ്‍സാണ്. രണ്ടാമതുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. 193 കളികളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 5368 റണ്‍സാണ്. ഐപിഎല്ലില്‍ 4000ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള രണ്ടു താരങ്ങളും ഇവരാണ്.

കൂടുതല്‍ സിക്‌സറടിച്ച ഇന്ത്യന്‍ താരം

കൂടുതല്‍ സിക്‌സറടിച്ച ഇന്ത്യന്‍ താരം

ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറടിച്ച ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം സിക്‌സര്‍ പായിച്ച ഇന്ത്യന്‍ താരം ഹിറ്റ്മാനാണ്. ഏകദിനത്തില്‍ നാലാംസ്ഥാനത്തും താരമുണ്ട്.
ഐപിഎല്ലിലേക്കു വന്നാല്‍ സിക്‌സര്‍ വീരന്‍മാരുടെ പട്ടികയെടുത്താല്‍ നാലാമതാണ് രോഹിത്. ക്രിസ് ഗെയ്‌ലാണ് ഒന്നാംസ്ഥാനത്തുള്ളത്. ഇന്ത്യന്‍ താരങ്ങളുടെ കാര്യമെടുത്താല്‍ എംഎസ് ധോണിയാണ് തലപ്പത്ത്. 209 സിക്‌സറുകള്‍ മഹി പായിച്ചിട്ടുണ്ട്. 183 ഇന്നിങ്‌സുകളില്‍ നിന്നും 194 സിക്‌സറുകളുമായി രോഹിത് അധികം പിറകിലല്ലാതെ രണ്ടാംസ്ഥാനത്തുണ്ട്. ഇത്തവണ ടൂര്‍ണമെന്റിന്റെ ഒരു ഘട്ടത്തില്‍ ധോണിയെ പിന്തള്ളി ഹിറ്റ്മാന്‍ ഒന്നാമതെത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Monday, August 17, 2020, 16:58 [IST]
Other articles published on Aug 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X