IPL 2021: ആദ്യം പ്ലേഓഫിലെത്തുന്നത് ആരായിരിക്കും? പ്രവചിച്ച് ആകാഷ് ചോപ്ര

ഐപിഎല്ലിന്റെ 14ാം സീസണിനു വെള്ളിയാഴ്ച ചെന്നൈയില്‍ തുടക്കം കുറിക്കാനിരിക്കെ ടൂര്‍ണമെന്റിന്റെ പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീം ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര. തന്റെ യൂട്യുബ് ചാനലിലാണ് പ്ലേഓഫിലേക്കു ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യാനിടയുള്ള ടീമിനെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും മുന്‍ ഫൈനലിസ്റ്റുകളായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. തുടര്‍ച്ചയായ മൂന്നീം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈ ജയത്തോടെ തന്നെ പുതിയ സീസണിനു തുടക്കം കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. മറുഭാഗത്ത് ഇതുവരെ ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം ജയിച്ചിട്ടില്ലെന്ന നാണക്കേട് തീര്‍ക്കുകയാണ് ആര്‍സിബിയുടെ ലക്ഷ്യം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യമെത്തും

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യമെത്തും

മുന്‍ ചാംപ്യന്‍മാരും ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരിക്കും ഈ സീസണില്‍ ആദ്യം പ്ലേഓഫില്‍ ഇടം പിടിക്കുകയെന്നാണ് ചോപ്ര പ്രവചിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുള്ള ടീമുകളിലൊന്നാണ് എസ്ആര്‍എച്ച്. നേരത്തേ വാര്‍ണര്‍ക്കു കീഴില്‍ തന്നെയായിരുന്നു അവരുടെ ഏക കിരീടവിജയം.

കഴിഞ്ഞ സീസണില്‍ ഒരു ഘട്ടത്തില്‍ പുറത്താവലിന്റെ വക്കിലായിരുന്ന എസ്ആര്‍എച്ച് അവസാന റൗണ്ടില്‍ തുടര്‍ വിജയങ്ങള്‍ കൊയ്ത് പ്ലേഓഫിലേക്കു മുന്നേറുകയായിരുന്നു. എന്നാല്‍ ക്വാളിഫയര്‍ രണ്ടില്‍ അവര്‍ക്കു കാലിടറി.

 ഏഴു മല്‍സരങ്ങളും ജയിക്കും

ഏഴു മല്‍സരങ്ങളും ജയിക്കും

ഹൈദരാബാദ് ഈ സീസണില്‍ പ്ലേഓഫിലുണ്ടാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഉറപ്പായും എസ്ആര്‍എച്ചിനെ പ്ലേഓഫില്‍ കാണാന്‍ കാണാം. ഏറ്റവുമാദ്യം പ്ലേഓഫില്‍ ഇടംപിടിക്കുന്നതും അവരായിരിക്കും. ലീഗ് ഘട്ടത്തില്‍ ഒന്നാമതോ, രണ്ടാമതോ ആയി എസ്ആര്‍എച്ച് ഫിനിഷ് ചെയ്യും.

അവര്‍ക്കു അനുകൂലമായ ചെന്നൈ, ഡല്‍ഹി എന്നീവിടങ്ങളിലാണ് ആദ്യത്തെ ഒമ്പത് മല്‍സരങ്ങളും കളിക്കുന്നത്. ഇവയില്‍ ആറ്- ഏഴ് എണ്ണത്തില്‍ എസ്ആര്‍എച്ച് ജയിക്കും. രണ്ടു വേദികളിലെയും പിച്ച് ഇതിനു അവരെ സഹായിക്കുകയും ചെയ്യുമെന്നും ചോപ്ര വിലയിരുത്തി.

 മുംബൈയ്ക്കു വെല്ലുവിളിയുയര്‍ത്തും

മുംബൈയ്ക്കു വെല്ലുവിളിയുയര്‍ത്തും

ഐപിഎല്ലില്‍ ഇത്തവണ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു വെല്ലുവിളിയുയര്‍ത്താന്‍ കെല്‍പ്പുള്ള ഒരേയൊരു ടീമും ഹൈദരാബാദായിരിക്കുമെന്നു ചോപ്ര അഭിപ്രായപ്പെട്ടു.

മൂന്നാം കിരീടം ലക്ഷ്യമിടുന്ന മുംബൈ ഏറ്റവുമധികം ഭയപ്പെടേണ്ടത് എസ്ആര്‍എച്ചിനെയാണ്. അത്രയും സന്തുലിതമായ ടീമാണ് അവരുടേത്. നാലു മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയാല്‍ രണ്ടെണ്ണത്തിലും മുംബൈയെ തോല്‍പ്പിക്കാന്‍ എസ്ആര്‍എച്ചിനു കഴിയുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

 വാര്‍ണര്‍ ടോപ്‌സ്‌കോററാവും

വാര്‍ണര്‍ ടോപ്‌സ്‌കോററാവും

ഈ സീസണില്‍ ഹൈദരാബാദിന്റെ ടോപ്‌സ്‌കോറര്‍ നായകന്‍ വാര്‍ണറായിരിക്കുമെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ഈ സീസണില്‍ വീണ്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ടോപ്‌സ്‌കോററായി വാര്‍ണര്‍ മാറും. ചിലപ്പോള്‍ അദ്ദേഹം കുറച്ചു സ്ലോ ആയിരിക്കാം, 150 സ്‌ട്രൈക്ക് റേറ്റും ഉണ്ടാവണമെന്നില്ല എങ്കിലും തന്റെ റോള്‍ വാര്‍ണര്‍ നിറവേറ്റും.

ഐപിഎല്ലിന്റെ എല്ലാ സീസണുകളിലും 500-550നു ഇടയില്‍ റണ്‍സ് അദ്ദേഹം നേടാറുണ്ട്. ഈ വര്‍ഷവും അതില്‍ മാറ്റമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും ചോപ്ര പറഞ്ഞു.

 റാഷിദ് കൂടുതല്‍ വിക്കറ്റുകളെടുക്കും

റാഷിദ് കൂടുതല്‍ വിക്കറ്റുകളെടുക്കും

അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനായിരിക്കും ഹൈദരാബാദിനു വേണ്ടി ഈ സീസണില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുകയെന്നു ചോപ്ര പ്രവചിച്ചു.

റാഷിദായിരിക്കും ബൗളിങില്‍ എസ്ആര്‍എച്ചിന്റെ കുന്തമുന. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത് പര്‍പ്പിള്‍ ക്യാപ്പും അദ്ദേഹം കൈക്കലാക്കിയേക്കും. കാരണം ഒരുപാട് വിക്കറ്റുകള്‍ റാഷിദ് ഇത്തവണ നേടുമെന്നുറപ്പാണ്. ചെന്നൈ, ഡല്‍ഹി എന്നീവിടങ്ങൡ ഒമ്പത് മല്‍സരങ്ങളില്‍ എസ്ആര്‍എച്ച് കളിക്കുന്നുണ്ട്. ഇവയില്‍ നിന്നും 15 വിക്കറ്റുകളെങ്കിലും റാഷിദ് വീഴ്ത്തും. കാരണം പിച്ചും സാഹചര്യങ്ങളും അദ്ദേഹത്തിനു അത്രയുമധികം യോജിച്ചതാണെന്നു ചോപ്ര നിരീക്ഷിച്ചു.

 ഭുവി മിന്നിക്കും

ഭുവി മിന്നിക്കും

പവര്‍പ്ലേ ഓവറുകളില്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറായിരിക്കും സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ തുറുപ്പുചീട്ടായി മാറുകയെന്നു ചോപ്ര പറഞ്ഞു. പവര്‍പ്ലേ ഓവറുകളില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റുള്ള ബൗളര്‍ ഭുവിയായിരിക്കും. ഏഴില്‍ താഴെ റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങുകയുള്ളൂവെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 8, 2021, 13:54 [IST]
Other articles published on Apr 8, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X