വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഇന്ത്യയെ സഞ്ജു നയിക്കണം! കോലിയുടെ പിന്‍ഗാമിയും അദ്ദേഹമാവണം- പറഞ്ഞത് മുന്‍ പാക് താരം

ഡാനിഷ് കനേരിയയുടേതാണ് അഭിപ്രായപ്രകടനം

1
മുന്‍ പാക് താരം നമ്മുടെ സഞ്ജുവിനെക്കുറിച്ച് പറഞ്ഞത് കേട്ടോ | Oneindia Malayalam

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ മലയാളി വിക്കറ്റ് കീപ്പര്‍ താരം സഞ്ജു സാംസണ്‍ നയിക്കണമെന്ന അഭിപ്രായവുമായി പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ജൂലൈയിലാണ് ഇന്ത്യയുടെ രണ്ടാംനിര ടീം ലങ്കയില്‍ ടി20, ഏകദിന പരമ്പരകളില്‍ കളിക്കുന്നത്. മൂന്നു വീതം മല്‍സരങ്ങളായിരിക്കും ഈ പരമ്പരകളിലുണ്ടാവുക.

ഇതേ സമയത്ത് വിരാട് കോലിക്കു കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കും. അതുകൊണ്ടു തന്നെ ലങ്കയിലേക്കു മറ്റൊരു ടീമിനെയായിരിക്കും ഇന്ത്യ അയക്കുക. ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കാതിരുന്ന നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളും പുതുമുഖങ്ങളുമുള്‍പ്പെട്ടതായിരിക്കും ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം. ലങ്കയിലേക്കുള്ള ഇന്ത്യന്‍ സംഘത്തെ ബിസിസിഐ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

 ഞാന്‍ സഞ്ജുവിനെ തിരഞ്ഞെടുക്കും

ഞാന്‍ സഞ്ജുവിനെ തിരഞ്ഞെടുക്കും

ലങ്കയില്‍ ഇന്ത്യയെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ നയിക്കാനാണ് സാധ്യത. പൃഥ്വി ഷാ, സഞ്ജു സാംസണ്‍ ഇവരൊന്നും ക്യാപ്റ്റനാവാന്‍ സാധ്യതയില്ല. പക്ഷെ നിങ്ങള്‍ എന്നോടു ചോദിക്കുകയാണെങ്കില്‍ ക്യാപ്റ്റനായി സഞ്ജുവിനെയാണ് ഞാന്‍ തിരഞ്ഞെടുക്കുക. ഭാവിയില്‍ വിരാട് കോലി നായകസ്ഥാനമൊഴിയുകയാണെങ്കില്‍ ഒരു പിന്‍ഗാമിയെ ഇന്ത്യ കണ്ടുവയ്‌ക്കേണ്ടതുണ്ട്. അപ്പോള്‍ സഞ്ജുവായിരിക്കണം ആ സ്ഥാനത്തേക്കു വരേണ്ടതെന്നും കനേരിയ അഭിപ്രായപ്പെട്ടു.

 ആരെയെങ്കിലും വളര്‍ത്തിയെടുക്കണം

ആരെയെങ്കിലും വളര്‍ത്തിയെടുക്കണം

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഏതെങ്കിലുമൊരു താരത്തെ ഇന്ത്യ വളര്‍ത്തിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. കോലി ഒഴിഞ്ഞാല്‍ അതു ഏറ്റെടുക്കാന്‍ ശേഷിയുള്ള ഒരാള്‍ വേണം. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇന്ത്യ ഇപ്പോള്‍ തന്നെ തുടങ്ങേണ്ടതുണ്ട്.
സഞ്ജുവാണ് ഈ സ്ഥാനത്തേക്കു വരേണ്ട താരമെന്നാണ് എന്റെ അഭിപ്രായം. ലങ്കന്‍ പര്യടനത്തില്‍ അദ്ദേഹത്തെ നായകസ്ഥാനമേല്‍പ്പിച്ച് ബിസിസിഐയ്ക്കു ഇപ്പോള്‍ തന്നെ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കാവുന്നതാണ്. പക്ഷെ ധവാനായിരിക്കും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പ്രഥമ പരിഗണ ലഭിക്കാനിടയുള്ളതെന്നും കനേരിയ തന്റെ യൂട്യുബ് ചാനലില്‍ പറഞ്ഞു.

 ധവാനെ ദീര്‍ഘകാലം ആശ്രയിക്കാനാവില്ല

ധവാനെ ദീര്‍ഘകാലം ആശ്രയിക്കാനാവില്ല

ശിഖര്‍ ധവാന്‍ ഏകദിനം, ടി20 എന്നിവയില്‍ വളരെ സീനിയറായിട്ടുള്ള താരമാണ്. അതുകൊണ്ടു തന്നെ ഭാവിയില്‍ ഇന്ത്യയെ ദീര്‍ഘകാലത്തേക്കു നയിക്കാന്‍ അദ്ദേഹത്തിനാവില്ല. അതിനാല്‍ യുവതാരങ്ങളെയാവണം ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഉയര്‍ത്തിക്കൊണ്ടു വരേണ്ടത്. ഹാര്‍ദിക് പാണ്ഡ്യയുള്‍പ്പെടെയുള്ളവര്‍ ഉണ്ടെങ്കിലും ഞാന്‍ സഞ്ജുവിനെയാണ് തിരഞ്ഞെടുക്കുകയെന്ന് കനേരിയ വ്യക്തമാക്കി. ടി20യില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞെങ്കിലും ഏകദിനത്തില്‍ സഞ്ജു ഇനിയും അരങ്ങേറിയിട്ടില്ല.
ഐപിഎല്ലിന്റെ 14ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു മലയാളി താരം. സഞ്ജുവിന് കീഴില്‍ മോശമല്ലാത്ത പ്രകടനം ടീം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ചേതന്‍ സക്കരിയയെപ്പോലെയുള്ള പുതുമുഖങ്ങള്‍ തുടര്‍ച്ചയായി അവസരം നല്‍കിയ സഞ്ജുവിന്റെ തീരുമാനങ്ങള്‍ പ്രശംസിക്കപ്പെട്ടിരുന്നു.

Story first published: Saturday, May 29, 2021, 14:17 [IST]
Other articles published on May 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X